ETV Bharat / bharat

'ന്യൂനപക്ഷ വിധി സർക്കാരിന്‍റെ കൈത്തണ്ടയിലെ അടി'; സുപ്രീംകോടതി വിധിയിൽ പി ചിദംബരം

author img

By

Published : Jan 2, 2023, 2:23 PM IST

മേൽക്കോടതിയുടെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള പ്രസിദ്ധമായ വിയോജിപ്പുകളുടെ കൂട്ടത്തിൽ ന്യൂനപക്ഷ വിധി സ്ഥാനം പിടിക്കുമെന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരം പറഞ്ഞു.

p chidambaram reaction on demonetisation verdict  p chidambaram reaction  p chidambaram reaction demonetisation verdict  p chidambaram  demonetisation verdict  demonetisation verdict supreme court  പി ചിദംബരം  സുപ്രീംകോടതി വിധിയിൽ പി ചിദംബരം  സുപ്രീംകോടതി വിധിയെക്കുറിച്ച് പി ചിദംബരം  കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് ഇൻചാർജ് ജയറാം രമേശ്
പി ചിദംബരം

ന്യൂഡൽഹി: നോട്ട് നിരോധനത്തിലെ നിയമവിരുദ്ധതയും ക്രമക്കേടുകളും ന്യൂനപക്ഷ വിധി ചൂണ്ടിക്കാണിച്ചതിൽ സന്തോഷമുണ്ടെന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരം. ഇത് സർക്കാരിന്‍റെ കൈത്തണ്ടയിലെ അടി മാത്രമായിരിക്കാം, പക്ഷേ കൈത്തണ്ടയിലെ സ്വാഗതാർഹമായ അടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള പ്രസിദ്ധമായ വിയോജിപ്പുകളുടെ കൂട്ടത്തിൽ ഈ വിയോജിപ്പുള്ള വിധി സ്ഥാനം പിടിക്കും'- അദ്ദേഹം പറഞ്ഞു.

  • Once the Hon'ble Supreme Court has declared the law, we are obliged to accept it.

    — P. Chidambaram (@PChidambaram_IN) January 2, 2023 " class="align-text-top noRightClick twitterSection" data=" ">

2016ൽ നോട്ട് നിരോധനത്തിനെതിരെ സംസാരിച്ച അഞ്ചംഗ സമിതിയിൽ ജസ്റ്റിസ് ബി വി നാഗരത്‌നയെയാണ് പി ചിദംബരം പരാമർശിച്ചത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്‍റെ നടപടി നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. നോട്ട് അസാധുവാക്കലിന് റിസർവ് ബാങ്ക് സ്വതന്ത്രമായി ഉപദേശം നൽകണമായിരുന്നു എന്ന അവരുടെ വാദത്തെ പിന്തുണച്ച്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്‌ടിലെ സെക്ഷൻ 26 ഉദ്ധരിച്ചു.

ന്യൂനപക്ഷ വിധി ജനാധിപത്യത്തിൽ പാർലമെന്‍റിന്‍റെ പ്രധാന പങ്കിനെ ഊന്നിപ്പറഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഭാവിയിൽ അനിയന്ത്രിതമായ ഒരു എക്‌സിക്യൂട്ടീവ് പാർലമെന്‍റിനും ജനങ്ങൾക്കും മേൽ വിനാശകരമായ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ചിദംബരം വ്യക്തമാക്കി.

ജയറാം രമേശിന്‍റെ പ്രതികരണം: 2016ലെ കേന്ദ്രസർക്കാരിന്‍റെ നോട്ട് നിരോധനം സുപ്രീംകോടതി ശരിവച്ചിട്ടില്ലെന്ന് കോൺഗ്രസ്. നോട്ട് അസാധുവാക്കൽ സുപ്രീം കോടതി ശരിവച്ചെന്ന് പറയുന്നത് തീർത്തും തെറ്റിദ്ധാരണയാണ്. 2016 നവംബർ എട്ടിന് നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് മുമ്പ് ആർബിഐ നിയമത്തിലെ 1934-ലെ സെക്ഷൻ 26(2) ശരിയായി പ്രയോഗിച്ചോ ഇല്ലയോ എന്ന കാര്യത്തിൽ മാത്രമാണ് സുപ്രീം കോടതി വിധി പറഞ്ഞതെന്ന് കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് ഇൻചാർജ് ജയറാം രമേശ് പറഞ്ഞു.

നോട്ടുകൾ അസാധുവാക്കിയ കേന്ദ്രസർക്കാരിന്‍റെ 2016ലെ വിജ്ഞാപനത്തിൽ സുപ്രീം കോടതി 4:1 ഭൂരിപക്ഷ വിധി പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെയാണ് ജയറാമിന്‍റെ പ്രസ്‌താവന. പാർലമെന്‍റ് മറികടക്കാൻ പാടില്ലായിരുന്നുവെന്ന് ജഡ്‌ജി വിയോജിപ്പ് പ്രകടിപ്പിച്ചതിനെക്കുറിച്ചും ജയറാം രമേശ് ചൂണ്ടിക്കാട്ടി. നോട്ട് അസാധുവാക്കലിന്‍റെ ആഘാതത്തെക്കുറിച്ച് വിധിയിൽ പരാമർശങ്ങളുണ്ടായില്ല.

നോട്ട് അസാധുവാക്കൽ വിനാശകരമായ തീരുമാനമായിരുന്നു. വളർച്ചയുടെ വേഗതയെ തകർത്തു, ലക്ഷക്കണക്കിന് ഉപജീവനമാർഗങ്ങൾ തകർത്തുവെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനത്തിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ പൂർത്തീകരിച്ചോ ഇല്ലയോ എന്ന കാര്യത്തിൽ വിധിന്യായത്തിൽ ഒന്നും പറഞ്ഞിട്ടില്ല. പണരഹിത സമ്പദ്‌വ്യവസ്ഥയിലേക്ക് നീങ്ങുക, കള്ളപ്പണം തടയുക, തീവ്രവാദം അവസാനിപ്പിക്കുക, കള്ളപ്പണം കണ്ടെത്തുക എന്നിവയായിരുന്നു പ്രഖ്യാപിത ലക്ഷ്യങ്ങൾ. വാസ്‌തവത്തിൽ, ലക്ഷ്യങ്ങൾ കൈവരിക്കാനായോ എന്ന ചോദ്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സുപ്രീംകോടതി വിധി: ലക്ഷ്യത്തിലെത്തിയില്ലെങ്കിലും നിരോധനം റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. ആര്‍ബിഐയുമായി ചര്‍ച്ച ചെയ്‌ത് സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ഗവായ് ആണ്‌ വിധി വായിച്ചത്. വിഷയത്തില്‍ ഭിന്നവിധിയാണ് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് നാഗരത്‌ന പുറപ്പെടുവിച്ചത്.

ഗവായിയുടെ വിധിയില്‍ വിയോജിപ്പുണ്ടെന്ന് പറഞ്ഞ നാഗരത്‌ന, നടപടിക്രമങ്ങള്‍ പാലിച്ചെന്ന വിധിയോട് യോജിപ്പില്ലെന്നും പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുകയോ ഓര്‍ഡിനന്‍സ് ഇറക്കുകയോ വേണമായിരുന്നു എന്നും വ്യക്തമാക്കി. നോട്ട് അസാധുവാക്കല്‍ നടപടിക്ക് തുടക്കംകുറിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയില്ലെന്ന് നാഗരത്‌നയുടെ വിധിയില്‍ പറയുന്നു. ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ അധികാരം റിസര്‍വ് ബാങ്കിനാണെന്നും നാഗരത്‌നയുടെ വിധിയില്‍ വിശദീകരിച്ചു.

Also read: നോട്ട് നിരോധനം സാധു; നാല് ജഡ്ജിമാർ നടപടി ശരിവച്ചു, കേന്ദ്രസർക്കാരിന് അനുകൂല വിധി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.