ETV Bharat / bharat

കൊവിഡ് മാനദണ്ഡം: കർശന നടപടിയുമായി യുപി പൊലീസ്

author img

By

Published : Apr 9, 2021, 9:26 PM IST

നോയിഡയിലും ഗ്രേറ്റർ നോയിഡയിലുമായാണ് 6,006 പേർക്ക് ഗൗതം ബുദ്ധ നഗർ പൊലീസ് പിഴ ചുമത്തിയത്.

Over 6  000 people without face mask penalised: Noida Police  കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയുമായി യുപി പൊലീസ്  കൊവിഡ് നിയന്ത്രണങ്ങൾ
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയുമായി യുപി പൊലീസ്

ലക്‌നൗ: കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് ഉത്തർപ്രദേശ്. പൊതുസ്ഥലങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത 6,000 ത്തിലധികം പേർക്ക് പിഴ ചുമത്തി. നോയിഡയിലും ഗ്രേറ്റർ നോയിഡയിലുമായാണ് 6,006 പേർക്ക് ഗൗതം ബുദ്ധ നഗർ പൊലീസ് പിഴ ചുമത്തിയത്. പൊതു സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്ത 3,364 പേർക്കാണ് പിഴ ചുമത്തിയത്. കൊവിഡ് പ്രോട്ടോക്കോളുകളും ട്രാഫിക് നിയമങ്ങളും ലംഘിച്ച 1,200 ലധികം വാഹന ഉടമകൾക്കും പിഴ ചുമത്തി. 23 വാഹനങ്ങൾ പിടിച്ചെടുത്തു. ആകെ ആറ് ലക്ഷം രൂപയാണ് പൊലീസ് പിഴയായി പിരിച്ചത്.

77 പേർക്കെതിരെ സെക്ഷൻ 188 (സർക്കാർ ഉത്തരവ് ലംഘനം) പ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇത്തരത്തിൽ 30 കേസുകളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.