ETV Bharat / bharat

One Nation One Election Panel : ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് : കമ്മിറ്റി രൂപീകരിച്ച് കേന്ദ്രം, രാംനാഥ് കോവിന്ദ് അധ്യക്ഷൻ

author img

By ETV Bharat Kerala Team

Published : Sep 1, 2023, 12:23 PM IST

Updated : Sep 1, 2023, 8:08 PM IST

Ram Nath Kovind To Head One Nation One Election Panel - ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതിന്‍റെ സാധ്യതകള്‍ പഠിക്കാന്‍ മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ അധ്യക്ഷനാക്കി കമ്മിറ്റി രൂപീകരിച്ച് കേന്ദ്രം

Ram Nath Kovind  One Nation One Election  One Nation One Election Study Committee  india election  election  One Nation One Election Panel  ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്  മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്  രാംനാഥ് കോവിന്ദിനെ അധ്യക്ഷനാക്കി  ഒരേ സമയം ലോക്‌സഭ നിയമസഭ തെരഞ്ഞെടുപ്പുകൾ
One Nation One Election Study Committee

ന്യൂഡൽഹി : 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' (One Nation One Election) എന്ന ആശയത്തിന്‍റെ സാധ്യതകൾ പഠിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ച് കേന്ദ്ര സർക്കാർ. മുൻ രാഷ്‌ട്രപതി (Former President) രാംനാഥ് കോവിന്ദാണ് (Ram Nath Kovind) അധ്യക്ഷൻ. സെപ്‌റ്റംബർ 18 നും 22 നും ഇടയിൽ പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം (special session of Parliament) ചേരുന്നുണ്ട്. ഇതില്‍ വിഷയം ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഒരേസമയം തന്നെ ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ നടത്തണമെന്ന ആശയം പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) നേരത്തെ മുന്നോട്ടുവച്ചിരുന്നു. നിലവിൽ വിഷയം പഠിച്ചതിന് ശേഷം നിയമവിദഗ്‌ധരും മുൻ തെരഞ്ഞെടുപ്പ് കമ്മിഷണർമാരും ഉൾപ്പെടുന്ന കമ്മിറ്റി കേന്ദ്രത്തിന് റിപ്പോർട്ട് നൽകും. പൊതു, സംസ്ഥാന, പ്രാദേശിക തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതിനുള്ള ബില്ലുകൾ പാര്‍ലമെന്‍റിന്‍റെ പരിഗണനയിൽ വരാൻ സാധ്യതയുണ്ടെന്ന സൂചനകൾ നിലനിൽക്കെയാണ് കമ്മിറ്റി രൂപീകരണം.

ഈ വർഷം അവസാനം നാല് സംസ്ഥാനങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് (Assembly Election) നടക്കുന്നത്. അടുത്ത വർഷം മെയ്‌ അല്ലെങ്കിൽ ജൂൺ മാസത്തിലായി ലോക്‌സഭ തെരഞ്ഞെടുപ്പും (Parliament Election) നടക്കും. ഇത് കൂടി മുന്നിൽ കണ്ടാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തിൽ കേന്ദ്രത്തിന്‍റെ പുതിയ നീക്കം. നേരിട്ട് തെരഞ്ഞെടുപ്പ് നടക്കുന്ന ലോക്‌സഭ , നിയമസഭ തെരഞ്ഞെടുപ്പുകളിൽ സ്‌ത്രീകളുടെ സംവരണം (reservation for women) ഉയർത്താൻ ഇതിലൂടെ കഴിയുമെന്നും പറയപ്പെടുന്നു.

രണ്ടും ഭരണഘടന ഭേദഗതി ബില്ലുകൾ ആയതിനാൽ ഇരുസഭകളിലും മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണയോടെ പാസാക്കണ്ടേതുണ്ട്. അതേസമയം ബിജെപിയെ വെല്ലുവിളിച്ച് പ്രതിപക്ഷം രൂപീകരിച്ച ഇന്ത്യ (Indian National Developmental Inclusive Alliance) സഖ്യം മറുവശത്ത് ശക്തിപ്രാപിക്കുകയാണ്. അദാനി ഗ്രൂപ്പിനെതിരായി (Adani Group) ഉയരുന്ന പുതിയ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രത്യേക പാർലമെന്‍റ് സമ്മേളനം ചേരുന്നതെന്ന് കോൺഗ്രസ് (Congress) ആരോപിച്ചു.

സെപ്‌റ്റംബര്‍ ഒന്‍പതിനും പത്തിനും ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്ക് (G20 Summit) ശേഷം നടക്കുന്ന സമ്മേളനത്തില്‍ ഔദ്യോഗിക അജണ്ടകള്‍ ഇല്ല (No official agendas). അമൃത് കാലത്ത് പാര്‍ലമെന്‍റില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേണ്ടി കാത്തിരിക്കുന്നുവെന്ന് കേന്ദ്ര പാര്‍ലമെന്‍ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി ഔദ്യോഗിക എക്‌സ്‌ പേജിലൂടെ അറിയിച്ചിരുന്നു.

Last Updated : Sep 1, 2023, 8:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.