ETV Bharat / bharat

One Nation One Election Centre Forms Committee ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; പരിഷ്‌കരണം പഠിക്കാന്‍ 8 അംഗ സമിതി, അധ്യക്ഷനായി രാംനാഥ് കോവിന്ദ്

author img

By ETV Bharat Kerala Team

Published : Sep 2, 2023, 8:00 PM IST

One Nation One Election Centre Forms 8 members Committee : രാം നാഥ് കോവിന്ദിന്‍റെ നേതൃത്വത്തിലുള്ള എട്ടംഗ സമിതി ഗസറ്റ്‌ വിജ്ഞാപനം അനുസരിച്ച് ഭരണഘടന ഭേദഗതികള്‍ക്ക് സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണോ എന്ന് പരിശോധിക്കും

One Nation One Election Panel  centre  amit shah  ghulam nabi azad  Duty Of Panel  Ram Nath Kovind  Gazette notification  Ghulam Nabi Azad  Arjun Ram Meghwal  Adhir Ranjan Chowdhury  defection  hung House  ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്  അമിത് ഷാ  ഗുലാം നബി ആസാദ്  രാം നാഥ് കോവിന്ദ്  അധീർ രഞ്ജൻ ചൗധരി  ഗുലാം നബി ആസാദ്  തൂക്കു മന്ത്രിസഭ  അവിശ്വാസ പ്രമേയം  കൂറുമാറ്റം  സുഭാഷ് സി കശ്യപും  അർജുൻ റാം മേഘ്‌വാളും
One Nation One Election Panel

ന്യൂഡല്‍ഹി: രാജ്യത്ത് ഒരേ സമയം പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പും സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പും നടത്തുന്നത് സംബന്ധിച്ച് പരിശോധിക്കാനുള്ള കമ്മിറ്റിയെ പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനം (Gazette notification) പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍ (Union government). മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദാണ് (Ram Nath Kovind) അധ്യക്ഷന്‍. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള എട്ടംഗ സമിതി ഗസറ്റ്‌ വിജ്ഞാപനം അനുസരിച്ച് ഭരണഘടന ഭേദഗതികള്‍ക്ക് സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണോ എന്ന് പരിശോധിക്കും.

ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah), കോണ്‍ഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി (Adhir Ranjan Chowdhury), മുന്‍ എംപി ഗുലാം നബി ആസാദ് (Ghulam Nabi Azad) എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സമിതി. തൂക്കു മന്ത്രിസഭ (hung House), അവിശ്വാസ പ്രമേയം (no-confidence motion), കൂറുമാറ്റം (defection) എന്നീ പശ്ചാത്തലങ്ങളും ഇവര്‍ പരിശോധിക്കും. ലോക്‌സഭ മുൻ സെക്രട്ടറി ജനറൽ സുഭാഷ് സി കശ്യപും (Subhash C Kashyap) നിയമമന്ത്രി അർജുൻ റാം മേഘ്‌വാളും (Arjun Ram Meghwal) സമിതിയിലെ പ്രത്യേക ക്ഷണിതാക്കളാണ്.

ഉന്നതതല സമിതി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ശുപാര്‍ശകള്‍ എത്രയും വേഗം നല്‍കുമെന്നും സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ അറിയിച്ചു. ലോക്‌സഭ, അസ്ലംബികള്‍, മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ഒരേസമയം, തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ശുപാര്‍ശകള്‍ സമിതി പരിശോധിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.