ETV Bharat / bharat

'ഭൂതകാല കുളിര്‍' മാറ്റിവച്ച് ഒരുമാസം പിന്നിടുന്ന യാത്ര ; കോണ്‍ഗ്രസ് പ്രതാപം വീണ്ടെടുക്കുമോ രാഹുല്‍ നടത്തം ?

author img

By

Published : Oct 11, 2022, 11:07 PM IST

സെപ്‌റ്റംബര്‍ ഏഴിന് ആരംഭിച്ച ഭാരത് ജോഡോ യാത്ര ഒക്‌ടോബര്‍ 11ല്‍ എത്തിനില്‍ക്കുമ്പോള്‍ 34 ദിവസം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. നിലവില്‍ കര്‍ണാടകയില്‍ പുരോഗമിക്കുന്ന പദയാത്രയുടെ വിശേഷങ്ങള്‍ വിശദമായി നോക്കാം

One month of Bharat Jodo yathra Political Analysis  One month of Bharat Jodo yathra  Political Analysis  ഒരുമാസം പിന്നിടുന്ന യാത്ര  ഭാരത് ജോഡോ യാത്ര  കോൺഗ്രസ്  കര്‍ണാടക  bharat jodo yatra route  rahul gandhi bharat jodo yatra route map  രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര  rahul gandhi bharat jodo yathra
കാവിക്കോട്ടയും ഇളക്കിമറിച്ച് ഒരുമാസം പിന്നിടുന്ന യാത്ര; പ്രതാപകാലം വീണ്ടെടുക്കുമോ നടത്തം

വെയിലും മഴയും കൂസാതെ, കിലോമീറ്ററുകള്‍ താണ്ടി രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ഭാരത് ജോഡോ യാത്ര ഒരുമാസം പിന്നിട്ടിരിക്കുകയാണ്. സെപ്‌റ്റംബര്‍ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന പദയാത്ര ഇപ്പോള്‍ കര്‍ണാടകയില്‍ പര്യടനം തുടരുകയാണ്. കശ്‌മീര്‍ വരെ നീളുന്ന 3,571 കിലോമീറ്ററുകള്‍ പിന്നിടാന്‍ ഉദ്ദേശിക്കുന്ന യാത്ര, കര്‍ണാടകയില്‍ ദൂരങ്ങള്‍ താണ്ടുമ്പോള്‍ നിലവിലെ സ്ഥിതി വിശേഷങ്ങളിലേക്കൊന്ന് എത്തിനോക്കാം.

യാത്ര ഇന്ന് (ഒക്‌ടോബര്‍ 11) 34-ാം ദിവസത്തില്‍ എത്തിയതോടെ പാർട്ടി അണികളും നേതാക്കളും ഒരേപോലെ ആവേശത്തിലാണ്. 'ഭൂതകാല കുളിരുകളെല്ലാം' തത്‌കാലം മാറ്റിവച്ച് കോണ്‍ഗ്രസ് സാധാരണക്കാരുമായി നേരിട്ട് സംവദിക്കുന്ന കാഴ്‌ചയാണ് എങ്ങും കാണുന്നത്. അതിന് രാഹുല്‍ ഒരു മടിയും കാണിക്കുന്നില്ലതാനും. അതുകൊണ്ടുതന്നെ കൊച്ചുകുട്ടികള്‍ മുതല്‍ വൃദ്ധജനങ്ങള്‍ വരെയുള്ള ആയിരങ്ങളാണ് പദയാത്രയുടെ ഭാഗമാവുന്നത്. ഗ്രാമവും നഗരവുമെല്ലാം ജനസാഗരമായി മാറുന്ന കാഴ്‌ച കാണുമ്പോള്‍ വർഷങ്ങളായി 'പ്രവർത്തനരഹിതമായ' പാര്‍ട്ടിയുടെ അണികള്‍ക്കുണ്ടാക്കുന്ന ആവേശം ചെറുതല്ല.

One month of Bharat Jodo yathra Political Analysis  One month of Bharat Jodo yathra  Political Analysis  ഒരുമാസം പിന്നിടുന്ന യാത്ര  ഭാരത് ജോഡോ യാത്ര  കോൺഗ്രസ്  കര്‍ണാടക  bharat jodo yatra route  rahul gandhi bharat jodo yatra route map  രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര  rahul gandhi bharat jodo yathra
കര്‍ണാടകയില്‍ പര്യടനം പുരോഗമിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ നിന്നുള്ള ദൃശ്യങ്ങള്‍. ചിത്രം കടപ്പാട്: കോണ്‍ഗ്രസ് ട്വിറ്റര്‍

ലക്ഷ്യം പ്രതാപകാലം വീണ്ടെടുക്കാന്‍ : കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടുക, ബിജെപിയെ നേരിടുക എന്നിവയാണ് ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യങ്ങള്‍. 2024ല്‍ വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പായി പാര്‍ട്ടിയുടെ 'ഉറക്കം തൂങ്ങല്‍' ഒഴിവാക്കുക, ഛത്തീസ്‌ഗഡിലും രാജസ്ഥാനിലും മാത്രം ഭരണത്തിലൊതുങ്ങിയ പാര്‍ട്ടിയെ പഴയ പ്രതാപകാലത്തേക്ക് നയിക്കുക എന്നതൊക്കെയാണ് രാഹുലിന്‍റെ മനസിലുള്ളത്. മതനിരപേക്ഷ ശക്തിയായി കോണ്‍ഗ്രസ് രാജ്യത്ത് നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന അണികളിലും ജനങ്ങളിലും കാണുന്ന ആവേശവും ആത്മവിശ്വാസവും രാഹുലിലും പ്രതിഫലിപ്പിക്കുന്നുണ്ട്.

'പാര്‍ട്ടിയ്‌ക്ക് ലഭിച്ചത് മാനസികോത്തേജനം': ഒരുമാസം പിന്നിട്ട പദയാത്ര പാർട്ടിക്ക് മാനസികമായ ഉത്തേജനമാണ് നല്‍കിയതെന്നാണ് എഐസിസി ജനറൽ സെക്രട്ടറി ജയ്‌റാം രമേഷിന്‍റെ നിരീക്ഷണം. ''ചെയ്യാന്‍ പറ്റാത്തതായി ഒന്നുമില്ലെന്ന് കോൺഗ്രസ് പാർട്ടിയെ ബോധ്യപ്പെടുത്തുന്നതാണ് ഈ യാത്ര. നിരത്തുകളിലും തെരുവുകളിലും പടര്‍ന്ന്, ബിജെപിക്കെതിരായുള്ള പോരാട്ടമാണ് നടത്തുന്നത്. സാധാരണക്കാരന്‍റെ പ്രശ്‌നങ്ങളാണ് ഞങ്ങള്‍ ഉന്നയിക്കുന്നത്'' - ജയ്‌റാം അവകാശവാദമുയര്‍ത്തി.

''ബിജെപിയുടെ ഭാഗത്തുനിന്നും ചില പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് ജോഡോ യാത്രയുടെ ഏറ്റവും വലിയ സംഭാവനകളിലൊന്നായി ഞങ്ങള്‍ കരുതുന്നു'' - ജയ്‌റാം രമേശ് ചൂണ്ടിക്കാട്ടി. 117 യാത്രികര്‍ 12 സംസ്ഥാന റൂട്ടുകളിലേക്ക് പ്രവേശിക്കുന്നതോടുകൂടി മുന്നോട്ടുവച്ച ലക്ഷ്യങ്ങള്‍ സഫലമാക്കാനാവുമെന്ന ശുഭപ്രതീക്ഷയും ഈ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്‍റെ വാക്കുകളില്‍ വ്യക്തമായിരുന്നു.

ബന്ധം വീണ്ടെടുക്കാനുള്ള യാത്ര : താഴേത്തട്ടുമായി പാര്‍ട്ടിയ്‌ക്ക് ബന്ധം നഷ്‌ടപ്പെട്ടുവെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ രാഹുൽ ഗാന്ധിയും നേരത്തേ തന്നെ നിരീക്ഷിച്ചിരുന്നു. ഇങ്ങനെയുള്ളൊരു സംഘടന സംവിധാനത്തെ പുനരുജ്ജീവിപ്പിക്കുക എന്നത് തന്നെയാണ് ഉദയ്‌പൂര്‍ ചിന്തൻ ശിബിര്‍ കൈക്കൊണ്ട പ്രധാന തീരുമാനവും. ജനങ്ങളുമായി ബന്ധപ്പെടുക, അവരുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുക എന്നതാണ് വേണ്ട പ്രധാന ലക്ഷ്യമെന്ന് പാര്‍ട്ടി തന്ത്രജ്ഞർ പങ്കുവയ്‌ക്കുന്നു. യാത്രയ്ക്കിടെ സമൂഹത്തിന്‍റെ നാനാതുറകളിലുമുള്ള 550ലധികം പ്രമുഖരെയാണ് രാഹുല്‍ വ്യക്തിപരമായി കണ്ടത്. രാജ്യം നേരിടുന്ന ആശങ്കകളടക്കം നിരവധി വിഷയങ്ങളാണ് ഇവരുമായി കോണ്‍ഗ്രസ് നേതാവ് പങ്കുവച്ചത്.

രാഷ്‌ട്രീയ വിമര്‍ശനം കടുപ്പിക്കുന്ന യാത്ര : ''സ്വാതന്ത്ര്യ സമര കാലത്ത് സവർക്കർ ബ്രിട്ടീഷുകാർക്ക് വേണ്ടി പ്രവർത്തിച്ചിരുന്നു. അതിനായി അദ്ദേഹത്തിന് പ്രതിഫലം ലഭിച്ചു. ആർഎസ്എസും ബ്രിട്ടീഷ് രാജിനെ പിന്തുണച്ചിരുന്നു''. കാവിക്കോട്ടയില്‍ പോയി ആ പാര്‍ട്ടിയുടെ തലതൊട്ടപ്പനെ ഇങ്ങനെയാണ് രാഹുല്‍ കടന്നാക്രമിച്ചത്. കേന്ദ്ര സര്‍ക്കാരിനെതിരായി വിമര്‍ശന ശരമെയ്‌തതിന് പിന്നാലെയാണ് രാഹുലിന്‍റെ ഇത്തരത്തിലുള്ള രാഷ്‌ട്രീയ വിമര്‍ശനങ്ങള്‍. ചെറുതല്ലാത്ത ക്ഷീണമാണ് ഈ ശരം ആ പാര്‍ട്ടിക്കേല്‍പ്പിച്ചത്.

വിസ്‌മയം പടര്‍ത്തുന്ന നടത്തം : "വർഷങ്ങൾക്കുശേഷം ഇതാദ്യമായാണ് രാജ്യത്തെ ഗ്രാമീണരുമായി കോൺഗ്രസ് നേരിട്ട് ഇടപഴകുന്നത്. രാഹുൽ ഗാന്ധി കാല്‍നടയായി ഗ്രാമ പാതകള്‍ പിന്നിടുന്നത് ആളുകൾ വിസ്‌മയത്തോടുകൂടിയാണ് നോക്കിക്കാണുന്നത്'' - മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കൂടിയായ മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങ് പറയുന്നു. പര്യടനം പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യ ഒരു പുതിയ രാഹുൽ ഗാന്ധിയെ കാണുമെന്ന് പാർട്ടിയുടെ മുതിർന്ന നേതാക്കൾ ആവർത്തിച്ച് അവകാശപ്പെടുന്നുമുണ്ട്. അതേസമയം, കോൺഗ്രസ് മുന്‍ അധ്യക്ഷന്‍റെ 'പ്രതിച്ഛായ നിർമാണ അഭ്യാസ'മാണ് യാത്രയെന്നും സാമൂഹ്യ മാധ്യമങ്ങളിലടക്കം പരിഹാസം പരക്കുന്നുണ്ട്.

ALSO READ | ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കോണ്‍ഗ്രസ്; ടി ഷര്‍ട്ടും കണ്ടെയ്‌നറുമായി വിവാദച്ചുഴിയില്‍ ആഴ്‌ത്താന്‍ ബിജെപി

പാർട്ടിയുടെ സോഷ്യൽ മീഡിയ ടീം, തങ്ങളുടെ നേതാവിന്‍റെ 'സ്നേഹം തുളുമ്പുന്ന' മുഖം പ്രചരിപ്പിക്കുന്നതില്‍ വളരെയധികം ശ്രദ്ധയാണ് നല്‍കുന്നത്. സോണിയയുടെ ഷൂവിന്‍റെ ലെയ്‌സ് കെട്ടൽ, കുട്ടികളുമായുള്ള ചങ്ങാത്തം, വയോധികരെ വാരിപ്പുണരല്‍ എന്നിവ ഇതിലെ ചില ഉദാഹരണങ്ങളാണ്. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. 'ആത്മാര്‍ഥതയില്ലാത്ത നേതാവ്', 'ടൂറിസ്റ്റ് രാഷ്‌ട്രീയക്കാരന്‍' എന്നിങ്ങനെ നിരവധി അധിക്ഷേപങ്ങളാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനെതിരായി ബിജെപി പലപ്പോഴായി ഉന്നയിക്കാറുള്ളത്. ഇതിനെതിരായുള്ള ഒരു നീക്കം കൂടിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ടീം നടത്തുന്നതെന്നാണ് അവരുടെ ഇടപെടലിലൂടെ വ്യക്തമാവുന്നത്.

One month of Bharat Jodo yathra Political Analysis  One month of Bharat Jodo yathra  Political Analysis  ഒരുമാസം പിന്നിടുന്ന യാത്ര  ഭാരത് ജോഡോ യാത്ര  കോൺഗ്രസ്  കര്‍ണാടക  bharat jodo yatra route  rahul gandhi bharat jodo yatra route map  രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര  rahul gandhi bharat jodo yathra
കര്‍ണാടകയില്‍ പര്യടനം പുരോഗമിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ നിന്നുള്ള ദൃശ്യങ്ങള്‍. ചിത്രം കടപ്പാട്: കോണ്‍ഗ്രസ് ട്വിറ്റര്‍

നിസഹായര്‍ക്കുള്ള കൈത്താങ്ങ് : കര്‍ണാടകത്തില്‍ ജാതിവിവേചനം നേരിട്ട ദലിത് കുടുംബത്തെ രാഹുല്‍ ചേര്‍ത്തുപിടിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. കോലാര്‍ ജില്ലയിലെ ഉല്ലേര്‍ഹള്ളി ഗ്രാമത്തില്‍ പ്രതിഷ്‌ഠയില്‍ ബന്ധിപ്പിച്ച ദണ്ഡ് തൊട്ടതിനാണ് ഈ കുടുംബത്തിന് ജാതിവിവേചനം നേരിട്ടത്. മുന്നാക്ക വിഭാഗം ദമ്പതിമാര്‍ക്ക് 60,000 പിഴയിട്ടു. പുറമെ അമ്പലത്തില്‍ വരുന്നതില്‍ നിന്ന് വിലക്കി. ഇവരെയാണ് ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ചേര്‍ത്തുപിടിച്ച് ഒപ്പം നടത്തിയത്. വിദ്യാര്‍ഥികളും സാധാരണക്കാരുമടങ്ങുന്ന നിരവധി പേര്‍ അങ്ങനെ ആശ്വാസം തേടി യാത്രയുടെ ഭാഗമായിരുന്നു.

'രാഹുലിനും മാറ്റമുണ്ടാക്കുന്ന യാത്ര': മറ്റൊരു ശ്രദ്ധേയമായ നിരീക്ഷണം കൂടി മുതിര്‍ന്ന നേതാവ് ജയ്‌റാം രമേശ്‌ മുന്നോട്ടുവച്ചിട്ടുണ്ട്. "രാഹുൽ ഗാന്ധിയെ സംബന്ധിച്ചിടത്തോളം ഇതൊരു പരിവർത്തനം കൂടിയാണ്. സഹിഷ്‌ണുത, ചിന്തയിലെ വ്യക്തത എന്നിങ്ങനെ നിരവധി മാറ്റങ്ങളും യാത്രയിലൂടെ അദ്ദേഹത്തിന് കൈവന്നിട്ടുണ്ട്''. വെറുപ്പിന്‍റെയും ഭിന്നിപ്പിന്‍റെയും രാഷ്‌ട്രീയം പരത്താന്‍ ബിജെപി ഉള്‍പ്പടെയുള്ള സംഘപരിവാര്‍ ആഞ്ഞുശ്രമിക്കുമ്പോള്‍ വ്യക്തമായ പ്രത്യയശാസ്‌ത്രം ഉയര്‍ത്തി കോണ്‍ഗ്രസ് മുന്നോട്ടുപോവേണ്ടതിനെ കുറിച്ചും രാജ്യത്ത് വരേണ്ട മാറ്റത്തെക്കുറിച്ചും യാത്രക്കിടെ രാഹുല്‍ വ്യക്തമായി സംസാരിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് ജയ്‌റാമിന്‍റെ ഈ വിലയിരുത്തല്‍. ഇതില്‍ പ്രധാനമായത് രണ്ടുകാര്യങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഒന്ന്, ന്യൂനപക്ഷ - ഭൂരിപക്ഷ വർഗീയതയെ കോൺഗ്രസ് രണ്ടായി കാണുന്നില്ല. വര്‍ഗീയത എന്നത് ഒന്നാണ്. അതിനെതിരെയാണ് തങ്ങളുടെ നിലപാട് എന്നത്. മറ്റൊന്ന്, കോൺഗ്രസ് കുത്തകകൾക്ക് എതിരാണ്. എന്നാല്‍, വ്യവസായികള്‍ക്ക് എതിരല്ല എന്നതും. ഈ നിലപാടുകൾ മതേതര, സാമ്പത്തിക ശാസ്‌ത്ര കാര്യങ്ങളില്‍ സ്വീകരിക്കേണ്ട പാര്‍ട്ടിയുടെ നയങ്ങളിലെ അവ്യക്തത നീക്കം ചെയ്യുന്നതാണ്. പശ്ചിമ ബംഗാളിലെയും കേരളത്തിലെയും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകളിൽ ചില 'നയവ്യതിചലനം' പാര്‍ട്ടിക്ക് സംഭവിച്ചിരുന്നു. ഇതിന്‍റെകൂടി പശ്ചാത്തലത്തിൽ ഈ വ്യക്തത വരുത്തല്‍ പ്രാധാന്യമർഹിക്കുന്നതാണ്.

കളി ബിജെപി തട്ടകത്തില്‍, ലഭിക്കുന്നത് മികച്ച പ്രതികരണം : ബിജെപി ഭരിക്കുന്ന കർണാടകയിൽ എത്തിനില്‍ക്കുന്ന ജോഡോ യാത്രയ്‌ക്ക് പൊതുവെ ലഭിക്കുന്നത് മികച്ച പ്രതികരണമാണ്. കോണ്‍ഗ്രസിന്‍റെ യാത്രയ്‌ക്കെതിരെ പ്രതികരിച്ച് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടെന്നാണ് കര്‍ണാടകത്തിലെ ബിജെപിയുടെ തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം. സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന പാര്‍ട്ടിയ്‌ക്ക് മിണ്ടാട്ടമില്ലെങ്കിലും രാഹുലിന്‍റെ നടത്തമുണ്ടാക്കുന്ന പരിക്കുകള്‍ മിനുക്കിയെടുക്കാന്‍ ബിജെപി ചില പദ്ധതികള്‍ നടത്തുന്നുണ്ട്.

One month of Bharat Jodo yathra Political Analysis  One month of Bharat Jodo yathra  Political Analysis  ഒരുമാസം പിന്നിടുന്ന യാത്ര  ഭാരത് ജോഡോ യാത്ര  കോൺഗ്രസ്  കര്‍ണാടക  bharat jodo yatra route  rahul gandhi bharat jodo yatra route map  രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര  rahul gandhi bharat jodo yathra
കര്‍ണാടകയില്‍ പര്യടനം പുരോഗമിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ നിന്നുള്ള ദൃശ്യങ്ങള്‍. ചിത്രം കടപ്പാട്: കോണ്‍ഗ്രസ് ട്വിറ്റര്‍

ഒബിസി യാത്രകളടക്കം ജോഡോ യാത്രയ്‌ക്ക് പിന്നാലെ കര്‍ണാടകയില്‍ കാവിപ്പാര്‍ട്ടി നടത്തുമെന്നാണ് സൂചന. ഇത്തരത്തിലുള്ള വിവരങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ശുഭപ്രതീക്ഷകളേകുന്നതാണ്. തമിഴ്‌നാട്ടിലും കേരളത്തിലും ലഭിച്ചതുപോലെയുള്ള സ്വീകരണം ബിജെപിയുടെ തട്ടകത്തില്‍ ഉണ്ടാവുമെന്ന് കോണ്‍ഗ്രസ് അത്രകണ്ട് കരുതിയിരുന്നില്ല. എന്നാല്‍, പ്രതീക്ഷിച്ചതിലും മികച്ച സ്വീകരണമാണ് കര്‍ണാടകയില്‍ യാത്രയ്‌ക്ക് ലഭിച്ചതെന്നതും ആ പാര്‍ട്ടിക്ക് ഇരട്ടിമധുരമേകിയിട്ടുണ്ട്.

ഈ സംസ്ഥാനത്തുനിന്നും കിട്ടിയ ജനപിന്തുണ വളരെ വലുതാണെന്ന് നേതാക്കള്‍ ഒന്നടങ്കം ആത്മവിശ്വാസത്തോടെ പറയുന്നുണ്ട്. ജെഡിഎസിന്‍റെയും ബിജെപിയുടെയും ശക്തികേന്ദ്രങ്ങളായ കര്‍ണാടകയില്‍ ചലനം സൃഷ്‌ടിക്കാന്‍ കോണ്‍ഗ്രസിന് ആയ സ്ഥിതിയ്‌ക്ക് സമാനമായ ഇളക്കം തൊട്ടടുത്ത വൈഎസ്ആർസിപി ഭരിക്കുന്ന ആന്ധ്രയിലും ടിആർഎസിന്‍റെ തെലങ്കാനയിലും ഉണ്ടായേക്കുമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടല്‍.

കര്‍ണാടകയ്‌ക്ക് വേണം ഇനിയും യാത്ര : കര്‍ണാടകയില്‍ 224 മണ്ഡലങ്ങളിൽ 50 എണ്ണത്തെ മാത്രമാണ് യാത്ര തൊടുന്നത്. കൂടുതൽ നിയമസഭ മണ്ഡലങ്ങൾ കൂടി യാത്ര ഉൾക്കൊള്ളേണ്ടത് അനിവാര്യമായിരുന്നെന്നാണ് കർണാടക കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം. 14 പേർ പാർട്ടി വിട്ടതോടെ സംസ്ഥാനത്ത് കോൺഗ്രസിന് 70 എംഎൽഎമാരാണുള്ളത്. വരും മാസങ്ങളില്‍ സംസ്ഥാനത്തുടനീളം മൂന്ന് യാത്രകൾ കൂടി നടത്താനാണ് സംസ്ഥാന ഘടകത്തിന്‍റെ നീക്കമെന്ന് പാർട്ടി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല അറിയിച്ചിടുണ്ട്.

എല്ലാ നിയമസഭ മണ്ഡലങ്ങളിലും പാർട്ടി കേഡറുകളെ ഉഷാറാക്കാന്‍ യാത്രയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. അഴിമതി, വിലക്കയറ്റം, തൊഴിലില്ലായ്‌മ തുടങ്ങിയ പ്രധാന പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടാൻ ജോഡോ യാത്ര സഹായിച്ചിട്ടുണ്ടെന്നുമാണ് ഈ മുതിര്‍ന്ന നേതാവിന്‍റെ വിലയിരുത്തല്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.