ETV Bharat / bharat

Onam Tamil nadu govt declared local holiday തിരുവോണം: തമിഴ്‌നാട്ടിലെ ചെന്നൈ, കോയമ്പത്തൂര്‍ ജില്ലകളില്‍ പ്രാദേശിക അവധി

author img

By ETV Bharat Kerala Team

Published : Aug 28, 2023, 6:45 PM IST

Updated : Aug 28, 2023, 7:51 PM IST

തിരുവോണം ആഘോഷിക്കാന്‍ നാളെ ചെന്നൈ (Chennai District), കോയമ്പത്തൂര്‍ (Coimbatore District) ജില്ലകളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍.

Onam festival  Chennai District  local holiday in Chennai District  Tamil nadu govt  തമിഴ്‌നാട് സര്‍ക്കാര്‍  തിരുവോണം  തമിഴ്‌നാട്ടില്‍ പ്രാദേശിക അവധി  ചെന്നൈ ജില്ലയില്‍ പ്രദേശിക അവധി
Onam festival Tamil nadu govt declared local holiday

ചെന്നൈ: മലയാളിയുടെ ദേശീയ ഉത്സവമായ ഓണാഘോഷത്തില്‍ പങ്കുചേരാന്‍ തമിഴ്‌നാടും. തിരുവോണത്തോടനുബന്ധിച്ച് ചെന്നൈ (Chennai District), കോയമ്പത്തൂര്‍ (Coimbatore District) ജില്ലകളില്‍ നാളെ (29.08.2023 ചൊവ്വാഴ്‌ച) പ്രാദേശിക അവധി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ (Onam Tamil nadu govt declared local holiday).

ഈ ദിവസത്തിന് പകരം 02.09.2023 ശനിയാഴ്‌ച സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തി ദിവസമായിരിക്കും. എന്നാല്‍ ചെന്നൈ ജില്ല ട്രഷറി, സബ്‌ ട്രഷറി എന്നിവ ചുരുക്കം ജീവനക്കാരുമായി തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജില്ല കലക്‌ടര്‍ എം അരുണ ഐഎഎസ്‌ അറിയിച്ചിട്ടുണ്ട്.

ഉത്രാടപ്പാച്ചിലില്‍ നാടും നഗരവും: തിരുവോണത്തെ വരവേൽക്കാനുള്ള (Thiruvonam) അവസാനവട്ട ഒരുക്കത്തിലാണ് മലയാളികള്‍. ഓണക്കോടികൾ (Onakkodi) വാങ്ങാനും പൂക്കൾ വാങ്ങാനും സദ്യവട്ടങ്ങൾക്കായുള്ള സാധനങ്ങള്‍ വാങ്ങാനുമുള്ള ഉത്രാടപ്പാച്ചിലിലാണ് ജനങ്ങള്‍. ഇതോടെ സംസ്ഥാനത്തെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലെല്ലാം തന്നെ കച്ചവടം പൊടിപൊടിക്കുകയാണ്.

തലസ്ഥാന നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ ചാല കമ്പോളവും (Chalai Market) കിഴക്കേകോട്ടയുമെല്ലാം (East Fort) ഉത്രാടത്തിരക്കിലമർന്നു. കഴിഞ്ഞ തവണത്തെക്കാൾ സജീവമാണ് ഇത്തവണത്തെ ഓണം വിപണി. കഴിഞ്ഞ തവണ വില്ലനായ മഴ ഒഴിഞ്ഞ് നിന്നതും ഇത്തവണ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.

വിപണിയിലേറെയും സദ്യവട്ടങ്ങൾക്കുള്ള പച്ചക്കറികൾ വാങ്ങാനുള്ള തിരക്കാണ്. പച്ചക്കറി വിപണിക്ക് പുറമെ വസ്ത്ര വിപണിയിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ആളുകള്‍ ഓണക്കോടി വാങ്ങാൻ ഒഴുകിയെത്തുന്നതോടെ പ്രധാന വസ്ത്ര വ്യാപാര കേന്ദ്രങ്ങളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

ഫുട്‌പാത്തുകളിലും വിവിധതരം കച്ചവടക്കാര്‍ സജീവമാണ്. മൺചട്ടികളും പാത്രങ്ങളും വസ്‌ത്രങ്ങളും ചെരുപ്പുമടക്കമുള്ള അവശ്യ വസ്‌തുക്കളെല്ലാം തന്നെ ഇവിടെ നിരന്നിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് ഹാന്‍റക്‌സ്‌, ഹാൻവീവ്‌ ഖാദി (Khadi) തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും വിലക്കുറവിൽ വസ്‌ത്രങ്ങളും മറ്റും വാങ്ങാനുള്ള അവസരങ്ങള്‍ ജനങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ട്.

വാഴയിലയ്‌ക്കും തിരക്ക്: സദ്യ വിളമ്പുന്നതിനായുള്ള വാഴയിലയ്‌ക്കായും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഒരു തൂശനിലയ്ക്ക് അഞ്ച് രൂപ മുതൽ പത്ത് രൂപ വരെയാണ് വ്യാപാരികള്‍ ഈടാക്കുന്നത്. ഇലയുടെ വലിപ്പം അനുസരിച്ചാണ് വില നിശ്ചയിക്കുന്നതെന്ന് വ്യാപാരികള്‍ പറഞ്ഞു.

നോണ്‍വെജില്ലാതെ മലബാറിനെന്തോണം?: ഓണത്തിന് സദ്യ വിളമ്പുമ്പോള്‍ നോണ്‍വെജ് വിഭവങ്ങളും മലബാറുകാരില്‍ ഏറെ പേരുടെ തൂശനിലയില്‍ ഇടം പിടിക്കാറുണ്ട്. ഓണത്തിനായി മാഹി, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് ഇത്തവണ ഇറക്കുമതി ചെയ്‌തത് ടണ്‍ കണക്കിന് ആടുമാടുകളും മത്സ്യവുമാണ്.

സാധാരണ ഉണ്ടാകാറുള്ളതിനെക്കാള്‍ വലിയ രീതിയിലാണ് ഇത്തവണ മത്സ്യവും ചിക്കനും വിറ്റഴിക്കപ്പെടുന്നത്. വില അല്‍പം ഉയര്‍ന്നതാണെങ്കിലും ആട്ടിറച്ചി പ്രിയരും ഏറെയാണ്. സാധാരണ ദിവസങ്ങളില്‍ 50 പെട്ടി മീന്‍ എത്തുന്ന തലശ്ശേരി മാര്‍ക്കറ്റില്‍ ഓണം ലക്ഷ്യമിട്ട് 450 പെട്ടിയാണ് കച്ചവടത്തിനായി എത്തിച്ചത്.

ALSO READ: Malabar Non Veg Onam 'നല്ലോണം ഉണ്ടോണം'; കുഴച്ചൂണ്‍ മുതല്‍ മട്ടന്‍ ബിരിയാണി വരെ, ഇത് മലബാറിന്‍റെ 'നോണ്‍വെജ്‌ ഓണം'

Last Updated : Aug 28, 2023, 7:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.