ETV Bharat / bharat

ലോക്‌സഭയിൽ പ്ലക്കാർഡുകൾ, എംപിമാർക്ക് മുന്നറിയിപ്പ് നൽകി ഓം ബിർള

author img

By ETV Bharat Kerala Team

Published : Dec 5, 2023, 4:59 PM IST

Speaker Om Birla cautioned MPs: സഭയിൽ മാന്യതയും അച്ചടക്കവും പാലിക്കേണ്ടതുണ്ട്‌, ലോക്‌സഭയിൽ പ്ലക്കാർഡുകൾ കൊണ്ടുവരുന്നതിനെതിരെ എംപിമാർക്ക് മുന്നറിയിപ്പ് നൽകി സ്‌പീക്കർ ഓം ബിർള

ഓം ബിർള  Om Birla  placards in Lok Sabha  Om Birla cautions  MPs bringing placards in Lok Sabha  Speaker of the Lok Sabha  ലോക്‌സഭ സ്‌പീക്കർ  ലോക്‌സഭയിൽ പ്ലക്കാർഡുകൾ  എംപിമാർക്ക് മുന്നറിയിപ്പ് നൽകി ഓം ബിർള  Speaker Om Birla cautioned MPs
Speaker Om Birla cautioned MPs

ന്യൂഡൽഹി: ലോക്‌സഭയിൽ പ്ലക്കാർഡുകൾ കൊണ്ടുവരുന്നതിനെതിരെ സ്‌പീക്കർ ഓം ബിർള (Om Birla). സഭയിൽ മാന്യതയും അച്ചടക്കവും പാലിക്കണമെന്ന് എംപിമാർക്ക് മുന്നറിയിപ്പ് നൽകി (MPs bringing placards in Lok Sabha). അപകീർത്തികരമായ പരാമർശം നടത്തിയ ബിജെപി എംപി രമേഷ് ബിധുരിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിഎസ്‌പി അംഗം ഡാനിഷ് അലി പ്ലക്കാർഡ് കഴുത്തിൽ തൂക്കി പ്രതിഷേധിച്ചതിന് പിന്നാലെയാണ് സ്‌പീക്കറുടെ പരാമർശം (Speaker Om Birla cautioned MPs).

'ബിസിനസ് ഉപദേശക സമിതി യോഗത്തിൽ, പുതിയ പാർലമെന്‍റ് ഹൗസിൽ പ്ലക്കാർഡുകൾ കൊണ്ടുവരില്ലെന്ന് പാർട്ടികൾക്കിടയിൽ ധാരണയുണ്ടായി. പാർലമെന്‍റിൽ അന്തസ്സും അച്ചടക്കവും പാലിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. പ്ലക്കാർഡുകൾ കൊണ്ടുവരുന്ന എംപിമാർക്കെതിരെ നടപടിയെടുക്കേണ്ടിവരുമെന്നും ബിർള പറഞ്ഞു.

തിങ്കളാഴ്‌ച (ഡിസംബര്‍ 4) ഡാനിഷ് അലി കഴുത്തിൽ പ്ലക്കാർഡ് തൂക്കി പ്രതിഷേധിച്ചപ്പോൾ, പാർലമെന്‍ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ഇത് സ്‌പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തുകയും പ്ലക്കാർഡ് നീക്കാൻ അലിയോട് ആവശ്യപ്പെടുകയും ചെയ്‌തു. പ്ലക്കാർഡുകളുമായി സഭയിലേക്ക് വരുന്നത് പാർലമെന്‍ററി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് സ്‌പീക്കർ ഡാനിഷ് അലിയോട് പറയുകയും ബിഎസ്‌പി എംപിയോട് ഉടൻ സഭയിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെടുകയും ചെയ്‌തു.

'സഭയുടെ നിയമങ്ങൾ ലംഘിക്കരുതെന്ന് എല്ലാ അംഗങ്ങളോടും അഭ്യർത്ഥിക്കുന്നു. നിങ്ങൾ ഓരോരുത്തരും ക്രിയാത്മകത നിലനിർത്താനും പോസിറ്റീവ് മനസ്സോടെ വരുമെന്നും പ്രതീക്ഷിക്കുന്നു അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും രമേഷ് ബിധുരിക്കെതിരെ നടപടി ആവശ്യപ്പെട്ട് അലി തന്‍റെ പ്രതിഷേധം തുടർന്നു. പ്ലക്കാർഡുകളുമായി ആരെയും സഭയിലേക്ക് വരാൻ അനുവദിക്കില്ലെന്ന്‌ ബിർള പറഞ്ഞു. തുടര്‍ന്ന്‌ സഭ 12 മണി വരെ നിർത്തിവച്ചു.

സ്‌പീക്കര്‍ അസ്വസ്ഥനാണ്: തുടര്‍ച്ചയായി സഭാ നടപടികള്‍ തടസപ്പെടുന്നതില്‍ അതൃപ്‌തി പ്രകടമാക്കി ലോക്‌സഭ സ്‌പീക്കര്‍ ഓം ബിർള. അംഗങ്ങൾ സഭയുടെ അന്തസിന് അനുസൃതമായി പെരുമാറുന്നതുവരെ ലോക്‌സഭയുടെ അധ്യക്ഷസ്ഥാനത്ത് നിന്ന് വിട്ടുനിൽക്കാൻ അദ്ദേഹം തീരുമാനിച്ചതായി ഓം ബിര്‍ളയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ ഓഗസ്റ്റ്‌ 2 ന്‌ റിപ്പോർട്ട് ചെയ്‌തു.

ഓഗസ്റ്റ്‌ 1 ന്‌ ലോക്‌സഭയിൽ ബില്ലുകൾ പാസാക്കുന്നതിനിടെ പ്രതിപക്ഷത്തിന്‍റെയും ട്രഷറി ബഞ്ചുകളുടെയും പെരുമാറ്റത്തിൽ സ്‌പീക്കര്‍ ബിർള അസ്വസ്ഥനായിരുന്നുവെന്ന് പാർലമെന്‍റ് ഉദ്യോഗസ്ഥർ അറിയിച്ചു. മൺസൂൺ സമ്മേളനം ആരംഭിച്ചത് മുതൽ സഭയില്‍ ആവർത്തിച്ചുള്ള തടസങ്ങളിൽ സ്‌പീക്കറുടെ അതൃപ്‌തി പ്രതിപക്ഷത്തെയും ട്രഷറി ബെഞ്ചിനെയും അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സ്‌പീക്കര്‍ സഭയുടെ അന്തസിനെ വളരെയധികം ബഹുമാനിക്കുന്നുവെന്നും അതുകൊണ്ടുതന്നെ സഭാ നടപടികളിൽ അംഗങ്ങൾ മര്യാദ പാലിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേര്‍ത്തു. അതേസമയം സ്‌പീക്കര്‍ ഓം ബിര്‍ളയുടെ അഭാവത്തില്‍ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് മിഥുന്‍ റെഡ്ഡിയായിരുന്നു ലോക്‌സഭയിലെ ചോദ്യോത്തരവേള നിയന്ത്രിച്ചത്.

ALSO READ: സഭ നടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുന്നതില്‍ അതൃപ്‌തി; ലോക്‌സഭയിലെത്താതെ സ്‌പീക്കര്‍ ഓം ബിർള

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.