ETV Bharat / bharat

ഒഡിഷ ട്രെയിൻ ദുരന്തം; ഹെൽപ് ലൈൻ നമ്പറുകൾ അറിയാം, ദുഃഖം രേഖപ്പെടുത്തി പ്രമുഖര്‍

author img

By

Published : Jun 3, 2023, 9:33 AM IST

Updated : Jun 3, 2023, 10:10 AM IST

ഒഡിഷ ട്രെയിൻ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്‌ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ബാലസോർ ട്രെയിൻ ദുരന്തത്തിൽ മരണം 238 ആയി ഉയർന്നു.

world leaders condole Odisha train tragedy victims  Odisha train tragedy victims  Odisha train tragedy  Odisha train tragedy helpline number  Odisha train tragedy President  President droupadi murmu  pm modi condole  ഒഡിഷ ട്രെയിൻ ദുരന്തം  ട്രെയിൻ ദുരന്തം  ഒഡിഷ ട്രെയിൻ ദുരന്തം മരണസംഖ്യ  ഒഡിഷ ട്രെയിൻ ദുരന്തം അനുശോചനം  ഒഡിഷ ട്രെയിൻ ദുരന്തം ദുഃഖാചരണം  ഒഡിഷ ട്രെയിന്‍ അപകടം  ഒഡിഷ  ട്രെയിന്‍ അപകടം ഒഡീഷ  ബാലസോർ ട്രെയിൻ ദുരന്തം  ഒഡീഷ ബാലസോർ
ഒഡിഷ ട്രെയിൻ ദുരന്തം

ഒഡിഷ ട്രെയിൻ ദുരന്തം

ഭുവനേശ്വർ: ഒഡിഷ ട്രെയിൻ ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രമുഖര്‍. ഒഡിഷയിലെ ട്രെയിന്‍ ദുരന്തത്തില്‍ ദുഃഖവും നടുക്കവും രേഖപ്പെടുത്തി രാഷ്‌ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഒഡീഷയിലെ ബാലസോറിലുണ്ടായ നിർഭാഗ്യകരമായ ട്രെയിൻ അപകടത്തിൽ വളരെ ദുഃഖമുണ്ട്. തന്‍റെ ചിന്ത ദുഃഖിതരായ കുടുംബങ്ങൾക്ക് ഒപ്പമാണ്. രക്ഷാപ്രവർത്തനം വിജയിക്കുന്നതിനും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും പ്രാർഥിക്കുന്നുവെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു ട്വിറ്ററിൽ കുറിച്ചു.

  • Deeply anguished to know about the loss of lives in an unfortunate rail accident in Balasore, Odisha. My heart goes out to the bereaved families. I pray for the success of rescue operations and quick recovery of the injured.

    — President of India (@rashtrapatibhvn) June 2, 2023 " class="align-text-top noRightClick twitterSection" data=" ">

'ഒഡിഷയിലെ ട്രെയിന്‍ അപകടം അങ്ങേയറ്റം ദുഃഖകരമാണ്. സംഭവസ്ഥലത്തെ സ്ഥിതിഗതികളെ കുറിച്ച് അന്വേഷിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും' പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്‌തു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ്, രാഹുൽഗാന്ധി, നേപ്പാൾ പ്രധാനമന്ത്രി പുഷ്‌പ കമാൽ ദഹൽ, യുഎൻ ജനറൽ അസംബ്ലി പ്രസിഡന്‍റ് സിസബ കൊറോസി എന്നിവരും സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി.

  • Distressed by the train accident in Odisha. In this hour of grief, my thoughts are with the bereaved families. May the injured recover soon. Spoke to Railway Minister @AshwiniVaishnaw and took stock of the situation. Rescue ops are underway at the site of the mishap and all…

    — Narendra Modi (@narendramodi) June 2, 2023 " class="align-text-top noRightClick twitterSection" data=" ">

ഹെൽപ് ലൈൻ നമ്പറുകൾ

  • ഹൗറ ഹെൽപ് ലൈൻ നമ്പർ-033-26382217
  • കെജിപി ഹെൽപ് ലൈൻ-8972073925, 9332392339
  • ബിഎല്‍എസ് ഹെൽപ് ലൈൻ-8249591559, 79784218322
  • എസ്എച്ച്എം ഹെൽപ് ലൈൻ-9903370746
    • #Odisha | Odisha Govt issues emergency control room contact details

      Help line numbers at HWH – 033 – 26382217

      KGP Help Line 8972073925, 9332392339

      BLS Help Line – 8249591559, 7978418322

      SHM Help Line - 9903370746 pic.twitter.com/GfP3Tvu6HE

      — DD News (@DDNewslive) June 2, 2023 " class="align-text-top noRightClick twitterSection" data=" ">

അനുശോചനം രേഖപ്പെടുത്തി ലോകനേതാക്കൾ : ഒഡിഷ ട്രെയിൻ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി നേപ്പാൾ പ്രധാനമന്ത്രി പുഷ്‌പ കമാൽ ദഹൽ. 'ഒഡിഷയിലെ ബാലസോറിൽ കോറോമണ്ടൽ എക്‌സ്പ്രസ് അപകടത്തിൽപ്പെട്ട ദാരുണമായ സംഭവത്തിൽ വേദനയുണ്ട്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകാൻ കോൺഗ്രസ് പ്രവർത്തകരോടും നേതാക്കളോടും അഭ്യർഥിക്കുന്നു.' എന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പറഞ്ഞു. ഒഡിഷയിൽ ട്രെയിൻ അപകടത്തിൽ യാത്രക്കാർ മരിച്ചെന്ന വാർത്തയിൽ തനിക്ക് അതിയായ ദുഃഖമുണ്ടെന്ന് യുഎൻ ജനറൽ അസംബ്ലി പ്രസിഡന്‍റ് സിസബ കൊറോസി പറഞ്ഞു.

  • Anguished by the tragic news of the accident involving the Coromandel Express, in Balasore, Odisha.

    My heart goes out to the bereaved families. Wishing for the speedy recovery of those injured.

    I urge Congress workers & leaders to extend all support needed for rescue efforts.

    — Rahul Gandhi (@RahulGandhi) June 2, 2023 " class="align-text-top noRightClick twitterSection" data=" ">

സംഭവത്തിൽ നടുക്കവും ദുഃഖവും രേഖപ്പെടുത്തി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഷാലിമാർ-കൊറോമണ്ടൽ എക്‌സ്‌പ്രസ് ബാലസോറിന് സമീപം ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ച സംഭവത്തിന്‍റെ നടുക്കത്തിലാണ് താൻ. 033- 22143526/ 22535185 എന്ന നമ്പറുകളിൽ തങ്ങളുടെ എമർജൻസി കൺട്രോൾ റൂം ഒരേസമയം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനും സഹായത്തിനുമുള്ള എല്ലാ ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

  • Shocked to know that the Shalimar- Coromondel express, carrying passengers from West Bengal, collided with a goods train near Balasore today evening and some of our outbound people have been seriously affected/ injured. We are coordinating with Odisha government and South…

    — Mamata Banerjee (@MamataOfficial) June 2, 2023 " class="align-text-top noRightClick twitterSection" data=" ">

ഒഡിഷ സർക്കാരുമായും റെയിൽവേ അധികൃതരുമായും സഹകരിക്കുന്നതിനും രക്ഷാപ്രവർത്തനത്തെ സഹായിക്കുന്നതിനുമായി തങ്ങളുടെ 5-6 അംഗ സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും മമത ബാനർജി ട്വിറ്ററിൽ കുറിച്ചു.

ഒഡിഷയിൽ ഇന്ന് ദുഃഖാചരണം : ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ഒഡിഷയിൽ ഇന്ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഒഡിഷയില്‍ ശനിയാഴ്‌ച ആഘോഷങ്ങളൊന്നും നടത്തില്ലെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അറിയിച്ചിരുന്നു. ബാലസോറിലെ ബഹനാഗ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. പാളം തെറ്റി മറിഞ്ഞ ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസിലേക്ക് ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമണ്ഡല്‍ എക്‌സ്പ്രസ് ട്രെയിന്‍ വന്ന് ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കോറോമണ്ഡൽ എക്‌സ്‌പ്രസിന്‍റെ ബോഗികള്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിലേക്ക് വന്ന് പതിക്കുകയായിരുന്നു.

Last Updated : Jun 3, 2023, 10:10 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.