ETV Bharat / bharat

Odisha bus accident| ഒഡിഷയിൽ ഒഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; 12 മരണം, 6 പേർക്ക് പരിക്ക്

author img

By

Published : Jun 26, 2023, 6:36 AM IST

Updated : Jun 26, 2023, 10:54 AM IST

ഒഡിഷയിലെ ഗഞ്ചമിൽ റോഡപകടം. ഒഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു. അപകടത്തിൽ 12 പേർ മരിച്ചു.

odisha bus accident  odisha  odisha accident  accident in odisha  bus accident in odisha  osrtc bus collided with private bus in odisha  ഒഡിഷ  ഒഡിഷ വാഹനാപകടം  വാഹനാപകടം ഒഡിഷ  ഒഡിഷ ബസ് അപകടം  ബസ് അപകടം ഒഡിഷ  അപകടം  ബസുകൾ കൂട്ടിയിടിച്ചു
ഒഡിഷ

ഗഞ്ചം: ഒഡിഷയിൽ ഒഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ആറ് പുരുഷന്മാരും നാല് സ്‌ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ 12 യാത്രക്കാർ മരിച്ചു. 6 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.

ഗഞ്ചം ജില്ലയ്ക്ക് കീഴിലുള്ള സനാഖേമുണ്ടി തഹസിലിലെ ഖെമുണ്ടി കോളേജിന് സമീപത്ത് വച്ച് ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. ഗഞ്ചം സ്വദേശികളായ രമേഷ് പ്രധാൻ (62), സീതാറാം പ്രധാൻ (60), സഞ്ജയ് മെദിൻ റേ (50), ത്രിപതി പ്രധാൻ, ആയുഷ്, സംഗീത ദകുവ (25), സുഗ്യാനി (27), സിബാനി പ്രധാൻ (27), ലിതു നായക് (40), ദേബൻസു പ്രധാൻ (2 വയസ്), അലോക് പ്രധാൻ (14), സുവേന്ദു പ്രധാൻ (32) എന്നിവരാണ് മരിച്ചത്.

ഒഡിഷ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസിലെയും സ്വകാര്യ ബസിലെയും പരിക്കേറ്റ എല്ലാ യാത്രക്കാരെയും ബെർഹാംപൂരിലെ എംകെസിജി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരാളെ വിദഗ്‌ധ ചികിത്സയ്ക്കായി എസ്‌സിബി മെഡിക്കൽ സെന്‍ററിലേക്ക് മാറ്റിയിട്ടുണ്ട്.

ഒഎസ്ആർടിസി ബസും സ്വകാര്യ ബസും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കൂട്ടിയിടിയുടെ ആഘാതത്തിൽ ഒരു ബസ് പൂർണമായും മറ്റൊരു ബസിന്‍റെ മുൻഭാഗവും തകർന്നു. ദിഗപഹണ്ടി പൊലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആംബുലൻസുകൾ എത്തിക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് പ്രഥമശുശ്രൂഷ നൽകുകയും ചെയ്‌തു.

ഇന്ന് പുലർച്ചെ യാത്രക്കാർ ഉറങ്ങിക്കിടക്കുമ്പോഴാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. അപകടത്തിൽപ്പെട്ട സ്വകാര്യ ബസിലെ യാത്രക്കാരാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. രായഗഡയിൽ നിന്ന് ഒഡിഷ തലസ്ഥാനമായ ഭുവനേശ്വറിലേക്ക് പോവുകയായിരുന്ന ഒഎസ്ആർടിസി ബസാണ് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്.

സംസ്ഥാനത്തെ ബെർഹാംപൂർ പ്രദേശത്തെ ഖണ്ഡദൂലി ഗ്രാമത്തിൽ നിന്ന് മടങ്ങുകയായിരുന്ന സ്വകാര്യ ബസിൽ ഒരു വിവാഹ സംഘം യാത്ര ചെയ്യുകയായിരുന്നു. അപകടകാരണം അധികൃതർ അന്വേഷിച്ചുവരികയാണ്. ഗഞ്ചം ജില്ല ഭരണകൂടത്തിന്‍റെ മേൽനോട്ടത്തിൽ പരിക്കേറ്റ ഓരോ വ്യക്തിക്കും ചികിത്സയ്ക്കായി ഒഡിഷ സർക്കാർ 30,000 രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

മരിച്ചവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. അപകടത്തിൽ പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകാൻ മുഖ്യമന്ത്രി നവീൻ പട്‌നായിക് നിർദേശം നൽകി.

മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ ഒഡിഷ മുഖ്യമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവരും അനുശോചനം അറിയിച്ചു.

Also read : Australia bus accident | വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ വാഹനാപകടം; ഓസ്‌ട്രേലിയയിൽ 10 പേർ മരിച്ചു

Last Updated : Jun 26, 2023, 10:54 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.