ETV Bharat / bharat

ഡൽഹിയിൽ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കുറവെന്ന് അൽക്ക ലാംബ

author img

By

Published : Nov 29, 2020, 8:22 PM IST

പ്രതിദിനം 10,000 ടെസ്റ്റുകൾ ആവശ്യമുള്ളപ്പോൾ അരവിന്ദ് കെജ്‌രിവാൾ സർക്കാർ നടത്തിയത് 2,700 ടെസ്റ്റുകൾ മാത്രമാണെന്നും ഇത് ആവശ്യമുള്ളതിനേക്കാൾ 83 ശതമാനം കുറവാണെന്നും ആരോപണം

New Delhi  Delhi Congress leader Alka Lamba  number of COVID-19 tests  press conference  farmers  അൽക്ക ലംബ  ഡൽഹിയിൽ കൊവിഡ് -19 ടെസ്റ്റുകളുടെ എണ്ണം  ഡൽഹി
ഡൽഹിയിൽ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കുറവെന്ന് അൽക്ക ലംബ

ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് -19 ടെസ്റ്റുകളുടെ എണ്ണം വളരെ കുറവാണെന്ന് കോൺഗ്രസ് നേതാവ് അൽക്ക ലാംബ. സൗജന്യമായി പരിശോധനാ സൗകര്യം നൽകണമെന്നും അൽക്ക ലാംബ ഡല്‍ഹി സർക്കാരിനോട് ആവശ്യപ്പെട്ടു. ആർ.ടി-പി.സി.ആർ ടെസ്റ്റുകൾക്ക് പകരം കൂടുതൽ ദ്രുത ആൻ്റിജൻ ടെസ്റ്റുകൾ നടത്തുന്നതായും ആരോപണം ഉയരുന്നുണ്ട്.

പ്രതിദിനം 10,000 ടെസ്റ്റുകൾ ആവശ്യമുള്ളപ്പോൾ അരവിന്ദ് കെജ്‌രിവാൾ സർക്കാർ നടത്തിയത് 2,700 ടെസ്റ്റുകൾ മാത്രമാണെന്നും ഇത് ആവശ്യമുള്ളതിനേക്കാൾ 83 ശതമാനം കുറവാണെന്നും അല്‍ക്ക ലാംബ പറഞ്ഞു. ഡൽഹി നിയമസഭയുടെ പ്രത്യേക സമ്മേളനം ഉടൻ വിളിച്ച് കേന്ദ്രത്തിൻ്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കണമെന്നും ലാംബ കെജ്‌രിവാൾ സർക്കാരിനോട് ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.