ETV Bharat / bharat

ആഗ്രയിലെ പ്രശസ്‌തമായ ബടേശ്വർ മൃഗമേള ഈ വർഷം നടക്കില്ല

author img

By

Published : Nov 8, 2020, 8:34 PM IST

374 വർഷം പഴക്കമുള്ള മൃഗമേളയാണ് കൊവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് റദ്ദാക്കിയത്

Bateshwar animal fair  Bateshwar  Agra fair  Covid-19 guidelines  Atal Bihari Vajpayee  ബടേശ്വർ മൃഗമേള  ബടേശ്വർ  ആഗ്ര മേള  കൊവിഡ് നിയന്ത്രണം  അടൽ ബിഹാരി വാജ്‌പേയി
ആഗ്രയിലെ പ്രശസ്‌തമായ ബടേശ്വർ മൃഗമേള ഈ വർഷം നടക്കില്ല

ലഖ്‌നൗ: ഇന്ത്യയിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ ബടേശ്വറിലെ മൃഗമേള ഈ വർഷം നടക്കില്ല. 374 വർഷം പഴക്കമുള്ള മൃഗമേളയാണ് കൊവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് റദ്ദാക്കിയത്. 1646 മുതൽ എല്ലാ വർഷവും നടത്തപ്പെടുന്ന മൃഗമേളയാണിത്. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മൃഗമേളക്ക് അനുമതി നൽകാൻ സാധിക്കില്ലെന്ന് ആഗ്രാ ജില്ലാ മജിസ്ട്രേറ്റ് പ്രഭു എൻ സിംഗ് പറഞ്ഞു. എല്ലാ വർഷവും ഉത്തരേന്ത്യയിൽ നിന്നും ലക്ഷക്കണക്കിന് ആളുകള്‍ മൃഗമേളയിൽ പങ്കെടുക്കാൻ എത്താറുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ മേളക്ക് അനുമതി നൽകാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്.

രാജാ ബദൻ സിംഗ് യമുനയെ വഴിതിരിച്ചുവിടാൻ ഒരു ഡാം നിർമിച്ചിരുന്നെന്നും അത് എപ്പോഴും ശിവന്‍റെ അവതാരമായ ബടേശ്വർ മഹാദേവ് എന്ന ദേവതയ്ക്കായി നിർമ്മിച്ച ഒരു ക്ഷേത്രത്തിലൂടെ ഒഴുകുമെന്നുമാണ് ഐതിഹ്യം. നദിയുടെ മുൻവശത്ത് ചന്ദ്രക്കലയുടെ ആകൃതിയിൽ നൂറിലധികം ക്ഷേത്രങ്ങളാണുള്ളത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മനാടുകൂടിയാണ് ബടേശ്വർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.