ETV Bharat / bharat

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ അധികാരമേറ്റു

author img

By

Published : Nov 16, 2020, 5:33 PM IST

Updated : Nov 16, 2020, 6:27 PM IST

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. തര്‍കിഷോര്‍ പ്രസാദും രേണു ദേവിയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

Bihar CM Swearing In  Nitish Kumar to take oath  Nitish Kumar  JDU nitish kumar  Bihar CM  ബിഹാര്‍ മുഖ്യമന്ത്രി  നിതീഷ് കുമാര്‍ മുഖ്യമന്ത്രി  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  ബിജെപി ദേശീയ അധ്യക്ഷന്‍  ജെ.പി നദ്ദ  ബിഹാര്‍ ഉപമുഖ്യമന്ത്രി  തര്‍കിഷോര്‍ പ്രസാദ്  രേണു ദേവി ബിഹാര്‍  ഗവര്‍ണര്‍ ഫാഗു ചൗഹാന്‍
ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ അധികാരമേറ്റു

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടര്‍ച്ചയായ നാലാം തവണയാണ് ജെഡിയുവിന്‍റെ നിതീഷ് കുമാര്‍ മുഖ്യമന്ത്രിപദത്തിലെത്തുന്നത്. രണ്ട് പതിറ്റാണ്ടിനിടെ ആറ് തവണ നിതീഷ് മുഖ്യമന്ത്രിയായിട്ടുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഫാഗു ചൗഹാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ അധികാരമേറ്റു

നിതീഷിനൊപ്പം 14 മന്ത്രിമാരും ഉപമുഖ്യമന്ത്രിമാരായി തര്‍കിഷോര്‍ പ്രസാദും രേണു ദേവിയും സത്യപ്രതിജ്ഞ ചെയ്തു. ബിഹാറില്‍ ഉപമുഖ്യമന്ത്രിയാകുന്ന ആദ്യ വനിതയാണ് രേണു ദേവി. ജെഡിയുവിന്‍റെ വിനയ് കുമാര്‍ ചൗധരി, വിജേന്ദ്ര പ്രസാദ് യാദവ്, അശോക് ചൗധരി, മേവ ലാല്‍ എന്നിവരാണ് ചുമതലയേറ്റത്. ബിജെപിയുടെ മംഗള്‍ പാണ്ഡെയും രാംപ്രീപ് പസ്വാനും സത്യപ്രതിജ്ഞ ചെയ്തു.

വോട്ടെണ്ണലിലെ ക്രമക്കേട് ആവര്‍ത്തിച്ച് രാഷ്ട്രീയ ജനതാദള്‍ ചടങ്ങില്‍ നിന്ന് വിട്ടു നിന്നു. ജനവിധി എന്‍ഡിഎക്ക് എതിരാണെന്നും ജന വികാരത്തിനൊപ്പമാണെന്നും ആര്‍ജെഡി നേതാവ് തേജസ്വി യാദവ് വ്യക്തമാക്കി.

  • राजद शपथ ग्रहण का बायकॉट करती है। बदलाव का जनादेश NDA के विरुद्ध है। जनादेश को 'शासनादेश' से बदल दिया गया। बिहार के बेरोजगारों,किसानो,संविदाकर्मियों, नियोजित शिक्षकों से पूछे कि उनपर क्या गुजर रही है।NDA के फर्ज़ीवाड़े से जनता आक्रोशित है। हम जनप्रतिनिधि है और जनता के साथ खड़े है

    — Rashtriya Janata Dal (@RJDforIndia) November 16, 2020 " class="align-text-top noRightClick twitterSection" data=" ">

243 അംഗ നിയമസഭയില്‍ 125 സീറ്റ് നേടിയാണ് എന്‍ഡിഎ അധികാരം നിലനിര്‍ത്തിയത്. ബിജെപി 74 സീറ്റും ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച, വിഎച്ച്പി എന്നീ പാര്‍ട്ടികള്‍ നാല് സീറ്റ് വീതവും നേടിയിരുന്നു. എന്നാല്‍ ജെഡിയു 43 സീറ്റില്‍ ഒതുങ്ങി. എതിരാളികളായ ആര്‍ജെഡി 75 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ശ്രദ്ധേയമായ മുന്നേറ്റമുണ്ടാക്കി. എന്നാല്‍ 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 19 ഇടത്ത് മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്.

Last Updated : Nov 16, 2020, 6:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.