ETV Bharat / bharat

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ യുഎസ് സന്ദർശനത്തിൽ; ലോക ബാങ്കിന്‍റെയും ഐഎംഎഫിന്‍റെയും യോഗങ്ങളിൽ പങ്കെടുക്കും

author img

By

Published : Apr 10, 2023, 8:28 AM IST

ധനമന്ത്രിമാരുമായും സെൻട്രൽ ബാങ്കർമാരുമായും യോഗങ്ങളിൽ പങ്കെടുക്കും. ഇന്ത്യയുടെ ജി 20 ഫിനാൻസ് ട്രാക്ക് അജണ്ടയ്ക്ക് കീഴിൽ വിഭാവനം ചെയ്‌ത ഫലങ്ങളിൽ കൈവരിച്ച പുരോഗതി വിലയിരുത്തും.

Nirmala Sitharaman  IMF  Spring Meetings of World Bank  Nirmala Sitharaman  Nirmala Sitharaman reaches Washington  Nirmala Sitharaman to attend 2023 Spring Meetings  2023 Spring Meetings  കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ  നിർമല സീതാരാമൻ  നിർമല സീതാരാമൻ യുഎസ് സന്ദർശനം  2023ലെ സ്പ്രിംഗ് മീറ്റിംഗുകൾ  സ്പ്രിംഗ് മീറ്റിംഗുകൾ  യുഎസ് സന്ദർശനം നിർമല സീതാരാമൻ  സ്‌പ്രിംഗ് മീറ്റിംഗുകൾ  ജി 20 മീറ്റിംഗുകൾ  ധനമന്ത്രിയുടെ യുഎസ് സന്ദർശനം  ധനമന്ത്രിയുടെ യുഎസിൽ  നിർമല സീതാരാമൻ വാഷിംഗ്‌ടൺ  ജി 20  രണ്ടാം G20 FMCBG  G20 FMCBG  G20
നിർമല സീതാരാമൻ

വാഷിങ്ടൺ: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഒരാഴ്‌ചത്തെ യുഎസ് സന്ദർശനത്തിൽ. ഇന്നലെ ധനമന്ത്രി വാഷിങ്ടണിലെത്തി. ലോക ബാങ്ക്, അന്താരാഷ്‌ട്ര നാണയ നിധി എന്നിവയുടെ 2023ലെ സ്‌പ്രിങ് മീറ്റിങ്ങുകൾ, മറ്റ് ജി 20 മീറ്റിങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നതിനായാണ് ധനമന്ത്രിയുടെ യുഎസ് സന്ദർശനം.

വാഷിങ്ടണിലെത്തിയ ധനമന്ത്രിയെ അംബാസഡർ തരൺജിത് സിങ് സ്വീകരിച്ചു. ലോകമെമ്പാടുമുള്ള ധനമന്ത്രിമാരുമായും സെൻട്രൽ ബാങ്കർമാരുമായും നിര്‍മല സീതാരാമന്‍ കൂടിക്കാഴ്‌ച നടത്തും. ഇന്ന് വാഷിങ്ടണിലെ ഐഎംഎഫ് ആസ്ഥാനത്താണ് കൂടിക്കാഴ്‌ച. നിർമല സീതാരാമനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസും ഏപ്രിൽ 12, 13 തീയതികലില്‍ നടക്കുന്ന രണ്ടാം ജി20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗത്തിൽ സംയുക്തമായി അധ്യക്ഷത വഹിക്കും.

ജി20 അംഗങ്ങൾ, 13 ക്ഷണിക്കപ്പെട്ട രാജ്യങ്ങൾ, വിവിധ അന്താരാഷ്ട്ര, പ്രാദേശിക സംഘടനകൾ എന്നിവയിൽ നിന്നുള്ള 350 പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. വിവിധ തരത്തിലുള്ള ആഗോള പ്രശ്‌നങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുക. യോഗത്തിൽ, ഭക്ഷ്യ-ഊർജ്ജ അരക്ഷിതാവസ്ഥ പരിഹരിക്കുക, ആഗോള കടബാധ്യതകൾ കൈകാര്യം ചെയ്യുക, കാലാവസ്ഥ പ്രവർത്തനത്തിനുള്ള ധനസമാഹരണം, ബഹുമുഖ വികസന ബാങ്കുകളെ ശക്തിപ്പെടുത്തുക, അന്താരാഷ്ട്ര നികുതി, സാമ്പത്തിക മേഖല വിഷയങ്ങളിലെ പുരോഗതി ത്വരിതപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

ഇന്ത്യയുടെ ജി20 ഫിനാൻസ് ട്രാക്ക് അജണ്ടയ്ക്ക് കീഴിൽ വിഭാവനം ചെയ്‌ത ഫലങ്ങളിൽ കൈവരിച്ച പുരോഗതി യോഗം വിലയിരുത്തുമെന്നും ധനമന്ത്രാലയം അറിയിച്ചു. ഈ വർഷം ജൂലൈയിൽ ഗുജറാത്തിലെ ഗാന്ധിനഗറിൽ മൂന്നാമത് ജി20 എഫ്‌എംസിബിജി (G20 FMCBG) യോഗം ചേരും. 2023 സെപ്റ്റംബറിലാണ് ന്യൂഡൽഹി ഉച്ചകോടി.

രണ്ടാം ജി20 എഫ്‌എംസിബിജി (G20 FMCBG) യോഗം മൂന്ന് സെഷനുകൾ ഉൾക്കൊള്ളുന്നതാണ്

  • ഗ്ലോബൽ എക്കോണമിയും ഇന്‍റർനാഷണൽ ഫിനാൻഷ്യൽ ആർക്കിടെക്‌ചറും
  • സുസ്ഥിര ധനകാര്യം, സാമ്പത്തിക മേഖല, സാമ്പത്തിക ഉൾപ്പെടുത്തൽ
  • അന്താരാഷ്ട്ര നികുതി

ഭക്ഷ്യ-ഊർജ അരക്ഷിതാവസ്ഥ , ആഗോള കടബാധ്യതകൾ കൈകാര്യം ചെയ്യുക, ബഹുമുഖ വികസന ബാങ്കുകളെ (എംഡിബി) ശക്തിപ്പെടുത്തുക, കാലാവസ്ഥ പ്രവർത്തനത്തിനുള്ള ധനസമാഹാരണം, സാമ്പത്തിക ഉൾപ്പെടുത്തൽ, അന്താരാഷ്‌ട്ര നികുതിയുടെ പുരോഗതി ത്വരിതപ്പെടുത്തൽ, സാമ്പത്തിക മേഖലയിലെ പ്രശ്‌നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച ചെയ്യുന്നതായിരിക്കും ഈ സെഷനുകളുടെ ശ്രദ്ധ. ഇന്ത്യയുടെ ജി20 ഫിനാൻസ് ട്രാക്ക് അജണ്ടയ്‌ക്ക് കീഴിൽ വിഭാവനം ചെയ്‌ത ഫലങ്ങളിൽ കൈവരിച്ച പുരോഗതിയും യോഗം വിലയിരുത്തും.

2023 ഏപ്രിൽ 11-ന് (നാളെ) നടക്കുന്ന ഉന്നതതല യോഗത്തിൽ പരസ്‌പര താത്പര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ ധനമന്ത്രി യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനെ കാണും. കൂടാതെ, 2023 ഏപ്രിൽ 12-ന് ഇന്ത്യ, ഇന്‍റർനാഷണൽ മോണിറ്ററി ഫണ്ട്, ലോകബാങ്ക് എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന യോഗത്തില്‍ നിലവിലെ ആഗോള കടബാധ്യതയെ കുറിച്ചും കടം പുനഃക്രമീകരിക്കുന്നതിൽ നിലവിലുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള വഴികളെ കുറിച്ചും ചർച്ച ചെയ്യും.

2023 ഏപ്രിൽ 14-ന്, ക്രിപ്‌റ്റോ അസറ്റുകളുടെ മാക്രോ-ഫിനാൻഷ്യൽ പ്രത്യാഘാതങ്ങൾ അവലോകനം ചെയ്യുന്നതിനും ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും അപകടസാധ്യതകൾ ഉൾക്കൊള്ളുന്നതിനുമുള്ള നയങ്ങൾ ചർച്ച ചെയ്യുന്നതിനുമായി 'ക്രിപ്‌റ്റോ അസറ്റുകളുടെ മാക്രോ-ഫിനാൻഷ്യൽ പ്രത്യാഘാതങ്ങൾ' എന്ന വിഷയത്തിൽ ഒരു ഉന്നതതല സെമിനാർ നടക്കും.

സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കും അതിർത്തി കടന്നുള്ള വെല്ലുവിളികൾക്കും ധനസഹായം നൽകുന്നതിനായി 21-ാം നൂറ്റാണ്ടിൽ നവീകരിച്ച മള്‍ട്ടി ലാറ്ററല്‍ ഡെവലപ്‌മെന്‍റ് ബാങ്കുകളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി 2023 ഏപ്രിൽ 15ന് ജി20 വിദഗ്‌ധ സംഘത്തെ കാണും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.