ETV Bharat / bharat

ബംഗാൾ ഉൾക്കടലിൽ ബോട്ട്‌ മറിഞ്ഞ്‌ ഒൻപത്‌ മത്സ്യത്തൊഴിലാളികൾ മരിച്ചു

author img

By

Published : Jul 16, 2021, 9:54 AM IST

രക്തേശ്വരി ദ്വീപിന് സമീപം ഉയർന്ന തിരമാലകൾ കാരണം ബോട്ട്‌ മറിയുകയായിരുന്നു

fishermen killed  bay of bengal  fishermen  fishermen missing  trawler capsizes  ബംഗാൾ ഉൾക്കടൽ  ബോട്ട്‌ മറിഞ്ഞ്‌ ഒൻപത്‌ മത്സ്യത്തൊഴിലാളികൾ മരിച്ചു  ഒൻപത്‌ മത്സ്യത്തൊഴിലാളികൾ മരിച്ചു  ഒരാളെ കാണാനില്ല
ബംഗാൾ ഉൾക്കടലിൽ ബോട്ട്‌ മറിഞ്ഞ്‌ ഒൻപത്‌ മത്സ്യത്തൊഴിലാളികൾ മരിച്ചു

കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ ബോട്ട്‌ മറിഞ്ഞ്‌ ഒൻപത്‌ മത്സ്യത്തൊഴിലാളികൾ മരിച്ചു. ഒരാളെ കാണാനില്ല. ബുധനാഴ്ച പുലർച്ചെ (ജൂലൈ 14) ബഖാലി തീരത്ത് രക്തേശ്വരി ദ്വീപിന് സമീപം ഉയർന്ന തിരമാലകൾ കാരണം ബോട്ട്‌ മറിയുകയായിരുന്നു. മറ്റൊരു മത്സ്യബന്ധന ബോട്ടെത്തിയാണ്‌ രക്ഷാപ്രവർത്തനം നടത്തിയത്‌.

also read:ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ഇരട്ട-തുരങ്ക പാത അടുത്ത വര്‍ഷം

മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന്‌ അടിയന്തര സഹായമായി ബംഗാൾ സർക്കാർ രണ്ട്‌ ലക്ഷം രൂപ പ്രഖ്യാപിച്ചു. ബോട്ടിന്‍റെ കാബിനിൽ നിന്നാണ്‌ മൃതദേഹങ്ങൾ ലഭിച്ചത്‌. കാണാതായാൾക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്‌.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.