ETV Bharat / bharat

ഭീകരവാദ പ്രവർത്തനം : നിരോധിത സംഘടനയായ ബികെഐ, കെടിഎഫ് പ്രവർത്തകർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

author img

By

Published : Jul 23, 2023, 11:07 PM IST

Updated : Jul 24, 2023, 6:10 AM IST

ബബ്ബർ ഖൽസ ഇന്‍റർനാഷണലിന്‍റെ നേതാക്കളായ ഹർവീന്ദർ സിങ് സന്ധു, ലക്ബിർ സിങ് സന്ധു, ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് നേതാവായ അർഷ്‌ദീപ് സിങ് എന്നിവർക്കെതിരെയും സംഘടനയുടെ പ്രവർത്തകർക്കെതിരെയുമാണ് കുറ്റപത്രം സമർപ്പിച്ചത്.

NIA Press Release  NIA FILES CHARGESHEET AGAINST BKI KTF TERRORISTS  NIA  എൻഐഎ  BKI AND KTF TERRORISTS  Khalistan Tiger Force  Babbar Khalsa International  ബബ്ബർ ഖൽസ ഇന്‍റർനാഷണൽ  ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ്
എൻഐഎ

ന്യൂഡൽഹി: നിരോധിത ഭീകര സംഘടനകളായ ബബ്ബർ ഖൽസ ഇന്‍റർനാഷണൽ (ബികെഐ), ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് (കെടിഎഫ്) എന്നീ സംഘടനകളുടെ നേതാക്കളായ മൂന്ന് കുപ്രസിദ്ധ തീവ്രവാദികൾക്കെതിരെയും സംഘടയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച മറ്റ് ആറ് പേർക്കുമെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. തീവ്രവാദ പട്ടികയിൽ ഉൾപ്പെട്ടെ ബബ്ബർ ഖൽസ ഇന്‍റർനാഷണലിന്‍റെ നേതാക്കളായ ഹർവീന്ദർ സിങ് സന്ധു, ലക്ബിർ സിങ് സന്ധു, ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് നേതാവായ അർഷ്‌ദീപ് സിങ് എന്നിവർക്കെതിരെയും ഇതിന്‍റെ പ്രവർത്തകർക്കെതിരെയുമാണ് കുറ്റപത്രം സമർപ്പിച്ചത്.

തീവ്രവാദ പ്രവർത്തനം, മയക്കുമരുന്ന് കടത്ത് എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രതികൾ വിദേശ രാജ്യങ്ങൾ ആസ്ഥാനമായി പ്രവർത്തിച്ച് വരികയായിരുന്നുവെന്നും ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ തീവ്രവാദ ശ്യംഖല സൃഷ്‌ടിച്ചിരുന്നു എന്നും അന്വേഷണ സംഘം കണ്ടെത്തി.

പ്രതികൾക്ക് പാകിസ്ഥാനിലേയും മറ്റ് രാജ്യങ്ങളിലേയും മയക്കുമരുന്ന് കടത്തുകാരുമായും, ഖാലിസ്ഥാൻ പ്രവർത്തകരുമായും അടുത്ത ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വിദേശം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രതികൾ തീവ്രവാദ പ്രവർത്തനങ്ങൾ, കൊള്ള, അതിർത്തി കടന്ന് ആയുധങ്ങളും മയക്കുമരുന്നുകളും ഇന്ത്യയിലേക്ക് കടത്തൽ എന്നീ പ്രവർത്തികൾക്കായി ഇന്ത്യയിൽ യുവാക്കളെ റിക്രൂട്ട് ചെയ്യുകയും ഇവർക്ക് പരിശീലനം നൽകുകയും ചെയ്‌തിരുന്നു.

കൂടാതെ പ്രാദേശിക ഗുണ്ടാസംഘങ്ങൾ, ക്രിമിനൽ സംഘങ്ങൾ തുടങ്ങി ഉത്തരേന്ത്യയിൽ പ്രവർത്തിക്കുന്ന പ്രധാന ക്രിമിനൽ സംഘങ്ങളുമായും ഇവർ ബന്ധം പുലർത്തിയിരുന്നു. ബബ്ബർ ഖൽസ ഇന്‍റർനാഷണലിന് വേണ്ടിയും ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സി വേണ്ടിയും പ്രതികൾ അനധികൃതമായി ധനസമാഹരണവും നടത്തിയിരുന്നു.

പണം നൽകുന്നയാളുടേയോ, പണം സ്വീകരിക്കുന്നയാളുടേയോ വ്യക്‌തി വിവരങ്ങൾ പുറത്താകാത്ത രീതിയിലായിരുന്നു സംഘം പണം കൈമാറ്റം ചെയ്‌തിരുന്നത്. ഈ ധനവിനിമയത്തിന്‍റെ സ്രോതസുകളും എൻഐഎ അന്വേഷിക്കുകയാണ്.

ഇതിൽ ഹർവീന്ദർ സിങ് സന്ധു എന്ന റിൻഡ ബബ്ബർ ഖൽസ ഇന്‍റർനാഷണൽ അംഗവും ഖാലിസ്ഥാനി പ്രവർത്തകനുമാണ്. 2018/19 കാലഘട്ടത്തിൽ ഇയാൾ അനധികൃതമായി പാകിസ്ഥാനിലേക്ക് പലായനം ചെയ്യുകയായിരുന്നു. നിലവിൽ ഐഎസ്‌ഐയുടെ സംരക്ഷണയിൽ പാകിസ്ഥാനിൽ കഴിയുകയാണ് സന്ധു.

ഇന്ത്യയ്‌ക്കെതിരായ തീവ്രവാദ പ്രവർത്തനങ്ങളിലും ഇയാൾ ഏർപ്പെട്ടിട്ടുണ്ട്. പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങൾ, വെടിമരുന്ന് സ്‌ഫോടക വസ്‌തുക്കൾ, മയക്കുമരുന്ന് എന്നിവ കടത്തൽ, ബികെഐ പ്രവർത്തകരെ റിക്രൂട്ട് ചെയ്യൽ, കൊലപാതകങ്ങൾ, കൊള്ളയിലൂടെ ബികെഐക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കൽ തുടങ്ങി ഒട്ടേറെ കുറ്റകൃത്യങ്ങളിൽ റിൻഡ ഉൾപ്പെട്ടിട്ടുണ്ട്.

പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിവരധി കേസുകൾ ഇയാളുടെ പേരിൽ ഉണ്ട്. 2022 മെയ് മാസത്തിൽ പഞ്ചാബ് പൊലീസ് ഇന്‍റലിജൻസ് ആസ്ഥാനത്ത് ഉണ്ടായ ആർപിജി ആക്രമണം ഉൾപ്പെടെ നിരവധി തീവ്രവാദ പ്രവർത്തനങ്ങളിൽ ഇയാളുടെ പങ്ക് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പിന്നാലെ 2023 ൽ ഗവൺമെന്‍റ് ഹർവീന്ദർ സിങ് സന്ധുവിനെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു.

Last Updated :Jul 24, 2023, 6:10 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.