ETV Bharat / bharat

കൊവിഡിന്‍റെ പുതിയ ലക്ഷണങ്ങൾ എന്തൊക്കെ? എങ്ങനെ പ്രതിരോധിക്കാം?

author img

By

Published : May 12, 2021, 7:14 AM IST

Updated : May 12, 2021, 8:01 AM IST

covid  covid new symptoms  nausea  vomiting  stomach problem  etv bharat sukhibhava health  കൊവിഡിന്‍റെ പുതിയ ലക്ഷണങ്ങൾ  എങ്ങനെ പ്രതിരോധിക്കാം  ശ്വസിക്കുന്നതിൽ ബുദ്ധിമു  കണ്ണ്‌ ചുവക്കുന്നു
കൊവിഡിന്‍റെ പുതിയ ലക്ഷണങ്ങൾ എന്തൊക്കെ? എങ്ങനെ പ്രതിരോധിക്കാം?

ശ്വസിക്കുന്നതിൽ ബുദ്ധിമുട്ട്, കണ്ണ്‌ ചുവക്കുന്നു, വയറു വേദനഅതിസാരം എന്നിവ പുതിയ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു

രാജ്യത്ത്‌ കൊവിഡ്‌ ഭീതി ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തിൽ ഒന്നാം തരംഗത്തിലുണ്ടായതിനേക്കാൾ വ്യത്യസ്‌തമായ ചില ലക്ഷണങ്ങളാണ്‌ ഇപ്പോൾ പ്രകടമാകുന്നത്‌. ആദ്യ ഘട്ടത്തിൽ ജലദോഷം, ചുമ, ശരീര വേദന, തൊണ്ട വേദന എന്നിവയായിരുന്നു കൊവിഡിന്‍റെ ലക്ഷണം. എന്നാൽ ഇപ്പോൾ പുതിയ ലക്ഷണങ്ങളുടെ പട്ടികയുമായി രംഗത്തെത്തിയിരിക്കുകയാണ്‌ ലോകാരോഗ്യ സംഘടന.

കൊവിഡിന്‍റെ പുതിയ ലക്ഷണങ്ങൾ

കടുത്ത പനി

വരണ്ട ചുമ

തൊണ്ട വേദന

രുചിയും ഗന്ധവും നഷ്ടപ്പെടുന്നു

വിശപ്പ് കുറവ്

തലവേദന

ശ്വസിക്കുന്നതിൽ ബുദ്ധിമുട്ട്

കണ്ണ്‌ ചുവക്കുന്നു

വയറു വേദന

അതിസാരം

കാലുകളിലും വയറിലും വീക്കം

ദഹനക്കേട്

ഉറക്കമില്ലായ്മ

മ്യൂക്കസിലെ രക്ത വരകൾ

രക്തത്തിലെ ഓക്സിജൻ കുറയുന്നത്‌

പ്ലേറ്റ്‌ലെറ്റുകൾ കുറയുന്നു

ഇത്തരം ലക്ഷണങ്ങൾ ഉള്ളവർ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്‌.

കൊവിഡിനെ എങ്ങനെ പ്രതിരോധിക്കാം

ശാരീരിക അകലം പാലിക്കുക

വാക്സിനേഷൻ എടുക്കുക

വീടിനകത്തും പുറത്തും മാസ്ക് ധരിക്കുക.

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷണം കഴിക്കുക

യോഗ, ധ്യാനം, എയ്റോബിക്സ് എന്നിവ ചെയ്യുക

എ.സി.യുള്ള മുറി ഒഴിവാക്കുക

നിങ്ങൾ കൊവിഡ്‌ പോസിറ്റീവ് ആണെങ്കിൽ എന്തുചെയ്യണം?

കൊവിഡ്‌ പോസിറ്റീവ്‌ ആയാൽ ഹോം ഐസൊലേഷനിൽ പ്രവേശിക്കുന്നതാണ്‌ ഉചിതമായ മാർഗം. ബാത്ത് അറ്റാച്ച്ഡ് ആയതും വായു സഞ്ചാരമുള്ളതുമായ മുറിയിലാണ് ഹോം ഐസൊലേഷനിലുള്ളവര്‍ കഴിയേണ്ടത്. അതിന് സൗകര്യമില്ലാത്തവര്‍ക്ക് ഡൊമിസിലിയറി കെയര്‍സെന്ററുകള്‍ ലഭ്യമാണ്. എ.സി.യുള്ള മുറി ഒഴിവാക്കണം. വീട്ടില്‍ സന്ദര്‍ശകരെ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. ഹോം ഐസൊലേഷന്‍ എന്നത് റൂം ഐസൊലേഷനാണ്. അതിനാല്‍ മുറിക്ക് പുറത്തിറങ്ങാന്‍ പാടില്ല. ഇടയ്ക്കിടയ്ക്ക് കൈകള്‍ കഴുകണം. അഥവാ മുറിക്ക് പുറത്ത് രോഗി ഇറങ്ങിയാല്‍ സ്പര്‍ശിച്ച പ്രതലങ്ങള്‍ അണുവിമുക്തമാക്കണം. വീട്ടിലുള്ള എല്ലാവരും മാസ്‌ക് ധരിക്കേണ്ടതാണ്. ജനിതക വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രണ്ട് മാസ്‌ക് ധരിക്കുന്നത് നല്ലതാണ്. രോഗീ പരിചണം നടത്തുന്നവര്‍ എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്.

Last Updated :May 12, 2021, 8:01 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.