ETV Bharat / bharat

296 പേര്‍ക്ക് കൊവിഡ് രോഗമുക്തി; 656 പുതിയ കേസുകള്‍, കേരളത്തില്‍ ഒരു കൊവിഡ് മരണം

author img

By ETV Bharat Kerala Team

Published : Dec 24, 2023, 10:46 PM IST

Covid updates in India  New Covid cases in India  Covid 19 latest news  കൊവിഡ് 19  രാജ്യത്തെ പുതിയ കൊവിഡ് കേസുകൾ  Covid cases today  പുതിയ കൊവിഡ് കേസുകൾ
Covid updates in India

Covid updates: രാജ്യത്ത് 656 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 3,742 ആയി ഉയർന്നു.

ഹൈദരാബാദ് (തെലങ്കാന): ഇന്ത്യയിൽ 24 മണിക്കൂറിനിടെ 656 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു (Covid updates in India). കേന്ദ്ര ആരോഗ്യ മന്ത്രാലയം ആണ് പുതിയ കണക്കുകൾ പുറത്ത് വിട്ടത്. ഇതോടെ രാജ്യത്തെ പോസിറ്റീവ് കേസുകളുടെ എണ്ണം 3,742 ആയി ഉയർന്നു.

24 മണിക്കൂറിനിടെ കേരളത്തിൽ ഒരു പുതിയ മരണം റിപ്പോർട്ട് ചെയ്‌തു. ഇതോടെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കണക്ക് 5,33,333 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 296 പേർ രോഗമുക്തി നേടിയതായാണ് കണക്ക്.

ഒഡീഷയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു കോവിഡ് കേസ് റിപ്പോർട്ട് ചെയ്‌തതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെ ഒഡീഷയിൽ ഇതുവരെ റിപ്പോർട്ട് ചെയ്‌ത പോസിറ്റീവ് കേസുകളുടെ എണ്ണം രണ്ടായി. പോസിറ്റീവ് ആയ രണ്ട് രോഗികളും ഹോം ഐസൊലേഷനിലാണെന്നും, ഇരുവരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്നും പൊതു ആരോഗ്യ വകുപ്പ് ഡയറക്‌ടർ നിരഞ്ജൻ മിശ്ര പറഞ്ഞു.

പ്രായമായവരോടും മറ്റ് രോഗങ്ങളുള്ളവരോടും പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കാനും തിരക്കേറിയ സ്ഥലങ്ങളിൽ യാത്ര ചെയ്യുന്നത് കഴിവതും ഒഴിവാക്കാനും ഒഡീഷയിലെ ആരോഗ്യ വകുപ്പ് പൊതു ജനങ്ങൾക്ക് ഇന്നലെ നിർദേശം നൽകി.

ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിൽ ഇന്ന് രണ്ട് പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇതോടെ അഞ്ച് ദിവസത്തിനുള്ളിൽ ജില്ലയിൽ പോസിറ്റീവായവരുടെ എണ്ണം നാലായി ഉയർന്നു. രോഗം ബാധിച്ച രണ്ടുപേരെയും കുടുംബാംഗങ്ങളെയും ഐസൊലേഷനിലാക്കിയതായി നോഡൽ ഓഫീസർ ജയ് പ്രകാശ് പറഞ്ഞു.

ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ മൊത്തം എണ്ണം 4.50 കോടി (4,50,08,620) ആയി ഉയർന്നു. ദേശീയ രോഗമുക്തി നിരക്ക് 98.81 ശതമാനമാണ്. ആകെ മരണ നിരക്ക് 1.19 ശതമാനമായി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് അനുസരിച്ച് രാജ്യത്ത് ഇതുവരെ 220.67 കോടി ഡോസ് കൊവിഡ് വാക്‌സിനുകൾ നൽകിയിട്ടുണ്ട്.

Also read: അയവില്ലാതെ കൊവിഡ്; ദിനം പ്രതി ഇരുന്നൂറ് കേസുകള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.