ETV Bharat / bharat

ശരത് കമാലിന് ഖേല്‍ രത്ന ; അര്‍ജുന പുരസ്‌കാരം ലഭിച്ചവരില്‍ രണ്ട് മലയാളി താരങ്ങളും

author img

By

Published : Nov 14, 2022, 11:12 PM IST

കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ മലയാളി താരം എൽദോസ് പോൾ, ബാഡ്‌മിന്‍റണ്‍ താരം എച്ച്എസ് പ്രണോയ് എന്നിവർക്ക് അർജുന പുരസ്‌കാരം

sports and games award  sharth kamal  khel ratna award  eldose paul  h s pranoi  Khel Ratna award recipient  Nikhat Zareen  athletes Eldhose Paul  latest sports news  latest news  latest news today  latest national news  sports news  ഖേല്‍ രത്ന  ശരത് കമാലിന് ഖേല്‍ രത്ന  അര്‍ജുന പുരസ്‌കാരം  പുരസ്‌കാരം ലഭിച്ചവരില്‍ രണ്ട് മലയാളി താരങ്ങളും  കോമൺവെൽത്ത് ഗെയിംസ്  common wealth games  എൽദോസ് പോൾ  എച്ച് എസ് പ്രണോയ്  ദ്രോണാചാര്യ അവാർഡിന്  ലൈഫ് ടൈം വിഭാഗത്തിൽ  ധ്യാന്‍ ചന്ദ് അവാർഡ്  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ഏറ്റവും പുതിയ സ്‌പോര്‍ട്സ് വാര്‍ത്ത
ശരത് കമാലിന് ഖേല്‍ രത്ന; അര്‍ജുന പുരസ്‌കാരം ലഭിച്ചവരില്‍ രണ്ട് മലയാളി താരങ്ങളും

ന്യൂഡല്‍ഹി : രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍ രത്ന പുരസ്‌കാരം പ്രഖ്യാപിച്ചു. പുരസ്‌കാരത്തിന് ടേബിള്‍ ടെന്നീസ് താരം അചാന്ത ശരത് കമാല്‍ അര്‍ഹനായി. നവംബര്‍ 30ന് രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്‍റെ കയ്യില്‍ നിന്നും ശരത് കമാല്‍ പുരസ്‌കാരം ഏറ്റുവാങ്ങും.

കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ മലയാളി താരം എൽദോസ് പോൾ, ബാഡ്‌മിന്‍റണ്‍ താരം എച്ച്എസ് പ്രണോയ് എന്നിവർക്ക് അർജുന പുരസ്‌കാരവും ലഭിക്കും. ഷട്ടിൽ താരങ്ങളായ ലക്ഷ്യ സെൻ, എച്ച്എസ് പ്രണോയ്, വനിത ബോക്‌സർ നിഖത് സരീൻ, എൽദോസ് പോൾ, അവിനാഷ് സാബിൾ എന്നിവരടക്കം മൊത്തം 25 അത്‌ലറ്റുകൾ ഈ വർഷത്തെ അർജുന അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടു.

വളർന്നുവരുന്ന യുവ പ്രതിഭകളെ തിരിച്ചറിയുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി ട്രാൻസ്‌സ്റ്റേഡിയ എന്‍ർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന് 2022ലെ രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്‌കാരം ലഭിക്കും. കായിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പുരസ്‌കാരത്തിന് കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്‌നോളജിയും ലഡാക്ക് സ്കൈ ആൻഡ് സ്‌നോബോർഡ് അസോസിയേഷനും നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

2022ലെ മൗലാന അബുൽ കലാം ആസാദ് ട്രോഫി സ്വന്തമാക്കിയിരിക്കുന്നത് അമൃത്‌സറിലെ ഗുരു നാനാക് ദേവ് സര്‍വകലാശാലയാണ്. രാഷ്‌ട്രപതി ഭവനിൽ പ്രത്യേകം സംഘടിപ്പിക്കുന്ന ചടങ്ങിൽ ജേതാക്കള്‍ പുരസ്‌കാരം ഏറ്റുവാങ്ങും.

2022 വര്‍ഷത്തെ കായിക പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവരുടെ പേരും വിഭാഗങ്ങളും-

റെഗുലർ വിഭാഗത്തിൽ ദ്രോണാചാര്യ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട പരിശീലകര്‍

ജിവൻജോത് സിംഗ് തേജഅമ്പെയ്ത്ത്
മുഹമ്മദ് അലി ഖമർബോക്‌സിങ്
സുമ സിദ്ധാർത്ഥ് ഷിരൂർപാരാ ഷൂട്ടിങ്
സുജീത് മാൻഗുസ്‌തി

ലൈഫ് ടൈം വിഭാഗത്തിൽ അംഗീകാരം നേടിയവര്‍

ദിനേശ് ജവഹർ ലാഡ്ക്രിക്കറ്റ്
ബിമൽ പ്രഫുല്ല ഘോഷ് ഫുട്‌ബോൾ
രാജ് സിങ് ഗുസ്‌തി

സ്‌പോർട്‌സിലും ഗെയിമുകളിലും ആജീവനാന്ത നേട്ടങ്ങൾക്കുള്ള ധ്യാന്‍ ചന്ദ് അവാർഡ്

അശ്വിനി അക്കുഞ്ഞി സിഅത്‌ലറ്റിക്‌സ്
ധരംവീർ സിംഗ്ഹോക്കി
ബി സി സുരേഷ്കബഡി
നിർ ബഹദൂർ ഗുരുങ് പാരാ അത്‌ലറ്റിക്‌സ്

സ്‌പോർട്‌സ് ആൻഡ് ഗെയിംസ് 2022 ലെ മികച്ച പ്രകടനത്തിനുള്ള അർജുന അവാർഡുകൾ

സീമ പുനിയഅത്‌ലറ്റിക്‌സ്
എൽദോസ് പോൾഅത്‌ലറ്റിക്‌സ്
അവിനാഷ് മുകുന്ദ് സാബിൾ അത്‌ലറ്റിക്‌സ്
ലക്ഷ്യ സെൻബാഡ്‌മിന്‍റണ്‍
എച്ച്എസ് പ്രണോയ്ബാഡ്‌മിന്‍റണ്‍
അമിത് ബോക്‌സിങ്
നിഖത് സരീൻബോക്‌സിങ്
ഭക്തി പ്രദീപ് കുൽക്കർണിചെസ്
ആർ പ്രഗ്നാനന്ദചെസ്
ദീപ് ഗ്രേസ് എക്കഹോക്കി
ശുശീല ദേവിജൂഡോ
സാക്ഷി കുമാരി കബഡി
നയൻ മോണി സൈകിയലോൺ ബൗൾ
സാഗർ കൈലാസ് ഒവ്ഹാൽക്കർമല്ലകാംബ്
ഇലവേനിൽ വാളറിവൻഷൂട്ടിങ്
ഓംപ്രകാശ് മിതർവാൾഷൂട്ടിങ്
ശ്രീജ അകുല ടേബിൾ ടെന്നീസ്
വികാസ് താക്കൂർഭാരോദ്വഹനം
അൻഷുഗുസ്‌തി
സരിതഗുസ്‌തി
പർവീൺവുഷു
മാനസി ഗിരീഷ്ചന്ദ്ര ജോഷിപാരാ ബാഡ്‌മിന്‍റണ്‍
തരുൺ ധില്ലൻപാരാ ബാഡ്‌മിന്‍റണ്‍
സ്വപ്‌നിൽ സഞ്ജയ് പാട്ടീൽനീന്തൽ
ജെർലിൻ അനിക ജെബധിര വിഭാഗത്തിലെ ബാഡ്‌മിന്‍റണ്‍
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.