ETV Bharat / bharat

നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണ കേസ്: രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്‌തു

author img

By

Published : Jun 13, 2022, 6:07 PM IST

ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (സെക്ഷന്‍ 50) പ്രകാരം രാഹുല്‍ ഗാന്ധി മൊഴി രേഖപ്പെടുത്തി

ED questions Rahul Gandhi in National Herald money laundering case  national herald money laundering case e d questioned rahul gandhi  national herald money laundering case  നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണ കേസ്  രാഹുല്‍ ഗാന്ധി  രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്‌തു  കോണ്‍ഗ്രസും നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണ കേസും
നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണ കേസ് : രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്‌തു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്‌തു. ഇന്ന് രാവിലെ 11.30ഓടെ പ്രിയങ്ക ഗാന്ധിക്കൊപ്പം ഡല്‍ഹിയെ ഇ.ഡി ഓഫിസിലെത്തിയ രാഹുല്‍ ഗാന്ധിയെ നിയമ നടപടികള്‍ക്ക് ശേഷമാണ് ചോദ്യം ചെയ്യലിന് വിധേയനാക്കിയത്. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (സെക്ഷന്‍ 50) പ്രകാരം രാഹുല്‍ ഗാന്ധി മൊഴി രേഖപ്പെടുത്തി.

ഉച്ചക്ക് 2.10 മുതല്‍ 3.30 വരെ രാഹുല്‍ ഗാന്ധിക്ക് ഉച്ചഭക്ഷണത്തിനുള്ള സമയം അനുവദിച്ചിരുന്നു. ജൂണ്‍ 2നാണ് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി രാഹുല്‍ ഗാന്ധിക്ക് നോട്ടിസ് അയച്ചത്. അദ്ദേഹം വിദേശത്തായിരുന്നതിനാല്‍ ജൂണ്‍ 13ലേക്ക് തിയതി മാറ്റുകയായിരുന്നു.

ഇന്ന് രാവിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി അവിടെ നിന്നുമാണ് ഗാഹുല്‍ ഗാന്ധി ഇ.ഡി ഓഫിസിലെത്തിയത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരം തുടങ്ങി നിരവധി നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും രാഹുല്‍ ഗാന്ധിയെ അനുഗമിച്ചു. എന്നാല്‍ പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും ഇ.ഡി ഓഫിസിനു മുന്നില്‍ പൊലീസ് തടഞ്ഞു.

ഇത് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടാക്കി. സംഘര്‍ഷത്തിനിടെ കെ.സി വേണുഗോപാല്‍ എംപി കുഴഞ്ഞുവീണു. കെ.സി വേണുഗോപാല്‍, രണ്‍ദീപ് സുര്‍ജേവാല, കൊടിക്കുന്നില്‍ സുരേഷ്, ഡീന്‍ കുര്യാക്കോസ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്‌ത് നീക്കി. ഇ.ഡി ഓഫിനു ചുറ്റും കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

ജൂണ്‍ 23ന് ഹാജരാകണമെന്ന് കാണിച്ച് സോണിയ ഗാന്ധിക്കും ഇ.ഡി നോട്ടിസ് അയച്ചിട്ടുണ്ട്. സംഭവത്തില്‍ മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പവന്‍ ബന്‍സാല്‍ എന്നിവരെ ഈ വര്‍ഷം ഏപ്രിലില്‍ ഇ.ഡി ചോദ്യം ചെയ്‌തിരുന്നു.

Also Read രാഹുല്‍ ഗാന്ധി ഇ.ഡി ഓഫിസില്‍, അനുഗമിച്ച് പ്രവര്‍ത്തകര്‍, നേതാക്കളെ കൈയേറ്റം ചെയ്‌ത് പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.