ETV Bharat / bharat

Nani Mrunal Thakur Hi Nanna song അച്ഛന്‍- മകള്‍ പാട്ടുമായി ഹിഷാം അബ്‌ദുല്‍ വഹാബ്; ഹായ് നാണ്ണായിലെ രണ്ടാമത്തെ ഗാനം പുറത്ത്

author img

By ETV Bharat Kerala Team

Published : Oct 6, 2023, 5:33 PM IST

Gaaju Bomma song : ഹായ് നാണ്ണായിലെ അച്ഛന്‍ മകള്‍ പാട്ട് പുറത്ത്. നാനിയും കിയാര ഖന്നയുമാണ് ഗാനരംഗത്തില്‍

Hi Nanna song  Gaaju Bomma song  Hi Nanna  അച്ഛന്‍ മകള്‍ പാട്ടുമായി ഹിഷാം അബ്‌ദുല്‍ വഹാബ്  ഹിഷാം അബ്‌ദുല്‍ വഹാബ്  ഹായ് നാണ്ണായിലെ രണ്ടാമത്തെ ഗാനം പുറത്ത്  ഹായ് നാണ്ണാ  Nani  Nani movie  നാനി  മൃണാള്‍ ഠാക്കൂര്‍  Mrunal Thakur
Hi Nanna song

തെലുഗു സൂപ്പര്‍താരം നാനിയും (Nani) മൃണാള്‍ താക്കൂറും (Mrunal Thakur) കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ തെലുഗു ചിത്രമാണ് 'ഹായ് നാണ്ണാ' (Hi Nanna). സിനിമയിലെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ 'ഗാജു ബൊമ്മ' എന്ന ഗാനമാണ് റിലീസ് ചെയ്‌തത്.

നാനിയുടെ പാന്‍ ഇന്ത്യന്‍ ചിത്രമായ 'ഹായ് നാണ്ണാ'യിലെ രണ്ടാമത്തെ ഗാനമാണിത്. അനന്ത ശ്രീറാമിന്‍റെ ഗാന രചനയില്‍ ഹിഷാം അബ്‌ദുല്‍ വഹാബിന്‍റെ (Hesham Abdul Wahab) സംഗീതത്തില്‍ ഹിഷാം തന്നെയാണ് ഈ മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത്. ഒരു അച്ഛന്‍ - മകള്‍ ബന്ധമാണ് 4.24 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാന രംഗത്തില്‍ ദൃശമാകുന്നത്.

  • " class="align-text-top noRightClick twitterSection" data="">

Also Read: Hi Nanna Hridayame Lyrical Video നാനി - മൃണാൾ താക്കൂർ ചിത്രത്തിലെ ആദ്യ ഗാനമെത്തി; ഹൃദയംകവർന്ന് 'ഹൃദയമേ...'

തെലുഗുവില്‍ 'ഗാജു ബൊമ്മ' എന്ന പേരില്‍ പുറത്തിറങ്ങിയ ഗാനം തമിഴില്‍ 'കണ്ണാടി കണ്ണാടി' എന്ന പേരിലാണ് റിലീസ് ചെയ്‌തത്. മലയാളത്തില്‍ 'കൊഞ്ചാതെ കൊഞ്ചാതെ' എന്ന പേരിലും ഗാനം റിലീസ് ചെയ്‌തു. കൈതപ്രത്തിന്‍റെ ഗാനരചനയില്‍ ഹിഷാം അബ്‌ദുല്‍ വഹാബ്‌ ആണ് മലയാളം ഗാനത്തിന്‍റെ സംഗീതവും ഗാനാലാപനവും നിര്‍വഹിച്ചിരിക്കുന്നത്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യ ഗാനം 'സമയമാ' (Samayama) പ്രേക്ഷകര്‍ ഏറ്റെടുത്തിടുന്നു. ഇതിന് പിന്നാലെ എത്തിയ ഗാനവും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. നാനിയുടെ കരിയറിലെ 30-ാമത് ചിത്രം കൂടിയാണിത്.

  • " class="align-text-top noRightClick twitterSection" data="">

അച്ഛന്‍-മകള്‍ ബന്ധത്തിന്‍റെ തീവ്രത കാട്ടുന്ന സിനിമയില്‍ നാനിയുടെ മകളായി എത്തുന്നത് കിയാര ഖന്നയാണ്. നാനിയും മൃണാള്‍ താക്കൂറും ഇതാദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ഹായ് നാണ്ണാ'. ശൗര്യവ് (Shouryuv) ആണ് സിനിമയുടെ സംവിധാനം.

Also Read: 'ഹായ് നാണ്ണാ' : നാനി - മൃണാള്‍ ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്‌റ്ററും ടീസറും പുറത്ത്

ഒരു മുഴുനീള ഫാമിലി എന്‍റര്‍ടെയ്‌നര്‍ ആയാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ നിര്‍മാണം മോഹൻ ചെറുകുരിയും, ഡോ വിജേന്ദർ റെഡ്ഡി ടീഗലയും ചേർന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. ഹിഷാം അബ്‌ദുള്‍ വഹാബ് ആണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.

നാനിയുടെ കരിയറിലെ 30-ാമത്തെ ചിത്രം കൂടിയാണ് 'ഹായ് നാണ്ണാ'. ഇതുവരെ കാണാത്ത വ്യത്യസ്‌ത ഗെറ്റപ്പിലാകും സിനിമയില്‍ നാനി പ്രത്യക്ഷപ്പെടുന്നത്. തമിഴ് ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. 2023 ഡിസംബർ 21ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് സൂചന.

നേരത്തെ നാനിയും മൃണാൾ താക്കൂറും വ്യത്യസ്‌തമായ രീതിയില്‍ അനൗണ്‍സ്‌മെന്‍റ്‌ തീയതി പുറത്തുവിട്ടത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പാരാഗ്ലൈഡിങ് ചെയ്യുന്നതിനിടയിലാണ് നാനി അനൗണ്‍സ്‌മെന്‍റ് തീയതി പങ്കുവച്ചത്. അതേസമയം ഒരു കപ്പൽ യാത്രയ്ക്കിടെയാണ് മൃണാൾ താക്കൂര്‍ സിനിമയുടെ അനൗണ്‍സ്‌മെന്‍റ് തീയതി പങ്കുവച്ചത്. 'ഒഴുകുന്ന കടലിനെ പോലെ... സ്നേഹം ഞങ്ങളിലേക്ക് എത്തുന്നു' എന്ന അടിക്കുറിപ്പോടു കൂടിയാണ് മൃണാൾ താക്കൂര്‍ വീഡിയോ പങ്കിട്ടത്.

Also Read: 'പ്രേക്ഷകരുടെ സ്‌പന്ദനം എസ് എസ് രാജമൗലിയെക്കാൾ നന്നായി മറ്റാർക്കും മനസിലാകില്ല': നാനി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.