ETV Bharat / bharat

സഹോദരന് വൃക്ക നൽകിയതിന്‍റെ പേരിൽ വാട്‌സ് ആപ്പ് വഴി മുത്തലാഖ്

author img

By ETV Bharat Kerala Team

Published : Dec 21, 2023, 3:05 PM IST

muthalaq via WhatsApp : സഹോദരന്‍റെ ജീവൻ രക്ഷിക്കാൻ നൽകിയ വൃക്കയ്‌ക്ക് ഭർത്താവ് 40 ലക്ഷം പ്രതിഫലം ആവശ്യപെടുകയും അത് നൽകാൻ വിസമതിച്ചതിന് വാട്‌സ് ആപ്പ് വഴി വിവാഹബന്ധം വേർപ്പെടുത്തുകയുമായിരുന്നു.

വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ പേരിൽ മുത്തലാഖ്  സഹോദരന് വൃക്ക നൽകിയതിന്‍റെ പേരിൽ മുത്തലാഖ്  വാട്‌സ് ആപ്പ് വഴി മുത്തലാഖ്  muthalaq via WhatsApp  reason of giving a kidney r muthalaq via WhatsApp  വൃക്ക ദാനം ചെയ്‌തതിന് വാട്‌സ് ആപ്പ് വഴി മുത്തലാഖ്  muthalaq via WhatsApp for donating a kidney  husbend devorced wife for donating a kidney  സഹോദരന് വൃക്ക ദാനം ചെയ്‌തു ഭാര്യക്ക് മുത്തലാഖ്  സഹോദരന് വൃക്ക നൽകിയ ഭാര്യയെ ഭർത്താവ് ഉപേക്ഷിച്ചു  husbandabandoned wife who donatedkidney to brother  Gonda in Uttar Pradesh  വാട്‌സ്ആപ്പ് വഴി വിവാഹബന്ധം വേർപ്പെടുത്തി  Divorce through WhatsApp  muthalaq through WhatsApp
muthalaq-via-whatsapp

ഗോണ്ട: ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലെ ധനേപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജയ്‌താപൂരിൽ തരുണ എന്ന സ്ത്രീ തന്‍റെ സഹോദരന്‍റെ ജീവൻ രക്ഷിക്കാൻ വൃക്ക ദാനം ചെയ്‌തതിന് പിന്നാലെ ഭർത്താവ് വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ വിവാഹമോചനം ആവശ്യപ്പെട്ടു .

തരുണത്തിന്‍റെ സഹോദരൻ ഷാക്കിറിന് ആരോഗ്യനില വഷളായിക്കൊണ്ടിരുന്നതിനാൽ അടിയന്തര വൃക്ക മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയ ആവശ്യമായിരുന്നുവെന്ന് മുംബൈയിലെ ആശുപത്രിയിൽ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്‌ടർമാർ പറഞ്ഞതിനെ തുടർന്നാണ് സഹോദരന്‍റെ ജീവൻ രക്ഷിക്കാൻ തരുണ വൃക്ക ദാനം ചെയ്‌തത്.

20 വർഷമായി തരുണയുടെയും ഭർത്താവ് റാഷിദിന്‍റെയും വിവാഹം കഴിഞ്ഞിട്ട്. ഭർത്താവിൽ നിന്ന് സമ്മതം വാങ്ങിയാണ് തരുണ ശസ്‌ത്രക്രിയയക്ക് തയ്യാറെടുത്തത്. അഞ്ച് മാസം മുൻപ് മുംബൈയിലെ ജസ്‌ലോക് ആശുപത്രിയിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നു പക്ഷേ ശസ്ത്രക്രിയയ്ക്ക് ശേഷം ഗോണ്ടയിലെ ഭർത്താവിന്‍റെ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ഭർത്താവ് തരുണയോട് രോഷം പ്രകടിപ്പിക്കുകയും സഹോദരന് നൽകിയ വൃക്കയ്ക്ക് പ്രതിഫലമായി 40 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തത്. എന്നാൽ ഭർത്താവിന്‍റെ അന്യായമായ ആവശ്യം അനുസരിക്കാൻ തരുണ വിസമ്മതിച്ചതിനെത്തുടർന്ന് ഓഗസ്റ്റ് 30 ന് റാഷിദ് ഒരു വാട്ട്‌സ്ആപ്പ് സന്ദേശം വഴി തരുണയെ മുത്തലാഖ് നടത്തിയതായുള്ള പ്രഖ്യാപനം അയച്ചുകൊണ്ട് വിവാഹം പെട്ടെന്ന് അവസാനിപ്പിച്ചതായി അറിയിച്ചു.

വിവാഹമോചനം നടത്തിയിട്ടും തരണു ഭർത്താവിന്‍റെ വീട്ടിൽ തന്നെ താമസം തുടർന്നു. അവിടെ എതിർപ്പുകളും താമസിക്കാൻ സമ്മതിക്കാത്ത സാഹചര്യവും നേരിടേണ്ടി വന്നതോടെ നീതി തേടി ഭർത്താവിനെതിരെ ധനേപൂർ പോലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകി. പരാതിയുടെ ഗൗരവം അംഗീകരിച്ചുകൊണ്ട് എഎസ്‌പി രാധേശ്യാം റായ് വിഷയത്തിൽ കേസ് രെജിസ്റ്റർ ചെയ്‌ത് സമഗ്രമായ അന്വേഷണം നടത്തി ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും തരുണയ്ക്ക് നീതി ലഭ്യമാക്കുമെന്നും ഉറപ്പുനൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.