ETV Bharat / bharat

വിരാട് രാമായണ ക്ഷേത്ര നിർമാണത്തിന് രണ്ടരക്കോടിയുടെ ഭൂമി സൗജന്യമായി നൽകി മുസ്ലിം കുടുംബം

author img

By

Published : Mar 22, 2022, 3:07 PM IST

ക്ഷേത്രത്തിനായി തന്‍റെ 2.5 കോടി വിലവരുന്ന ഭൂമി സംഭാവന നല്‍കിയത് ഇഷ്ത്യാഖ്

Patna Latest News  Bihar Latest News  ETV Bharat News  ETV Bharat Bihar News  Religious Trust Board President Kishore Kunal  World Tallest Virat Ramayana Temple  construction of Virat Ramayana temple in east champaran  Construction of Virat Ramayana Temple  Muslim family donated crores of land for Virat Ramayana Temple  Muslim family donated 2.5 crores of land for Virat Ramayana Temple  Virat Ramayana Temple in east champaran  worlds tallest hindu temple in Kaithwalia  വിരാട് രാമായണ ക്ഷേത്ര നിർമാണത്തിന് സംഭാവന  ക്ഷേത്ര നിർമാണത്തിന് കോടികളുടെ ഭൂമി സംഭാവന നൽകി മുസ്ലീം കുടുംബം  ഇഷ്ത്യാഖ് അഹമ്മദ് ഖാൻ ക്ഷേത്ര നിർമാണം സംഭാവന  Ishtyaq Ahmed Khan donated land for temple  ബിഹാർ വിരാട് രാമായണ ക്ഷേത്രം  ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹിന്ദു ക്ഷേത്രം
വിരാട് രാമായണ ക്ഷേത്ര നിർമാണത്തിന് കോടികളുടെ ഭൂമി സംഭാവന നൽകി ബിഹാറിലെ മുസ്ലീം കുടുംബം

പട്‌ന : രാജ്യത്ത് പല കോണുകളിലും വർഗീയ വിദ്വേഷം വളർത്തുന്നതിനുള്ള ശ്രമങ്ങൾ നടക്കുമ്പോഴും സഹവർത്തിത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പ്രാധാന്യം ഉയർത്തിപ്പിടിക്കുകയാണ് ബിഹാറിലെ ഒരു മുസ്ലിം കുടുംബം. കിഴക്കൻ ചമ്പാരൻ ജില്ലയിലെ വ്യവസായിയായ ഇഷ്ത്യാഖ് അഹമ്മദ് ഖാനും കുടുംബവുമാണ് വിരാട് രാമായണ ക്ഷേത്രം നിർമിക്കുന്നതിനായി, കോടികൾ വിലവരുന്ന തങ്ങളുടെ ഭൂമി സംഭാവനയായി നൽകിയത്.

ക്ഷേത്രത്തിനായി തന്‍റെ 2.5 കോടി വിലവരുന്ന ഭൂമിയാണ് ഇഷ്ത്യാഖ് സംഭാവന നൽകിയത്. നിർമാണം പൂർത്തിയായാൽ ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഹിന്ദു ക്ഷേത്രമായിരിക്കും ഇത്. ഭൂമി നൽകാൻ തീരുമാനമെടുത്തപ്പോൾ രണ്ടാമതൊന്ന് ചിന്തിച്ചില്ല. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രത്തിനുവേണ്ടി ഭൂമി നൽകാതെ മറ്റെന്തിന് താൻ സംഭാവന നൽകുമെന്നായിരുന്നു വിഷയത്തിൽ പ്രതികരിച്ച ഇഷ്ത്യാഖിന്‍റെ വാക്കുകൾ.

മതേതരത്വം ഉയർത്തി ഇഷ്‌ത്യാഖും കുടുംബവും

അസമിലെ ഗുവാഹത്തിയിൽ വ്യവസായം നടത്തുന്ന ഇഷ്ത്യാഖ് അഹമ്മദ് ഖാൻ കുടുംബാംഗങ്ങളുടെ പൂർണ പിന്തുണയോടെ ചൊവ്വാഴ്‌ചയാണ് ക്ഷേത്രത്തിന്‍റെ പേരിൽ വസ്‌തു രജിസ്റ്റർ ചെയ്‌തത്. ഇതിലൂടെ ഇരു സമുദായങ്ങളുടെയും ഐക്യത്തിന് വഴി തെളിക്കുമെന്ന് ഇഷ്ത്യാഖിൽ നിന്നും രേഖ സ്വീകരിച്ച മഹാവീർ മന്ദിർ ട്രസ്റ്റ് സെക്രട്ടറി ആചാര്യ കിഷോർ കുനാൽ മാധ്യമങ്ങളോട് പറഞ്ഞു. മഹാവീർ മന്ദിറിന് വേണ്ടിയും ഇതേ കുടുംബം ഭൂമി സംഭാവന ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നിരവധി പേർക്ക് പ്രചോദനമായ ഇഷ്‌ത്യാഖിന്‍റെ ഈ പ്രവർത്തനത്തിൽ ആകൃഷ്‌ടരായി, ക്ഷേത്ര നിർമാണത്തിനായി ഭൂമി ദാനം ചെയ്യാൻ ധാരാളം ആളുകൾ മുന്നോട്ടുവരികയാണ്. ഇതുവരെ 100 ഏക്കർ ഭൂമിയാണ് ക്ഷേത്ര നിർമാണത്തിനായി ലഭിച്ചത്. 25 ഏക്കർ കൂടി ഏറ്റെടുക്കാനാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്.

ALSO READ:ഓരോ തുള്ളി വെള്ളവും സംരക്ഷിക്കാനുള്ള ആഹ്വാനം ആവര്‍ത്തിച്ച് പ്രധാനമന്ത്രി

270 അടിയോളം ഉയരത്തിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന ക്ഷേത്രത്തിന്‍റെ ഘടനാപരമായ രൂപകൽപ്പന വളരെ സവിശേഷമാണ്. കൂടാതെ 1080 അടി നീളവും 540 അടി വീതിയുമുണ്ടാകും. ക്ഷേത്രത്തിന് മൂന്ന് വശത്തുനിന്നും റോഡ് സൗകര്യവും ഉണ്ടായിരിക്കും. നിലവിൽ നിർമാണത്തിലുള്ളതും, അയോധ്യയെയും ജനക്‌പൂരിനെയും ബന്ധിപ്പിക്കുന്നതുമായ രാം-ജാനകി റോഡ്, വിരാട് രാമായണ ക്ഷേത്രവുമായും ബന്ധിപ്പിക്കും.

പുതിയ പാർലമെന്‍റ് കോംപ്ലക്‌സ് നിർമാണത്തിന്‍റെ ചുമതല വഹിച്ചിക്കുന്ന കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ഡയറക്‌ടർ ജനറൽ വിനീത് ജയ്‌സ്വാളിനെയാണ് ക്ഷേത്ര നിർമാണത്തിന്‍റെ ചീഫ് കൺസൾട്ടന്‍റായി നിയമിച്ചിരിക്കുന്നത്. പുതിയ പാർലമെന്‍റ് സമുച്ചയമായ ഗ്രാൻഡ് വിസ്‌താരയുടെ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളെയും ക്ഷേത്ര നിർമാണത്തിനായി കൊണ്ടുവരുമെന്ന് കിഷോർ കുനാൽ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.