ETV Bharat / bharat

ധാരാവിയിൽ 3 പേർക്ക് കൊവിഡ്; പ്രദേശത്തെ കുറഞ്ഞ പ്രതിദിന കണക്ക്

author img

By

Published : May 27, 2021, 12:16 PM IST

ധാരാവിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രദേശത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.

Mumbai's Dharavi reports 3 new COVID-19 cases  lowest since second wave  മുംബൈയിലെ ധാരാവിയിൽ 3 പേർക്ക് കൊവിഡ്; പ്രദേശത്തെ കുറഞ്ഞ പ്രതിദിന കണക്ക്  ധാരാവി മോഡൽ
മുംബൈയിലെ ധാരാവിയിൽ 3 പേർക്ക് കൊവിഡ്; പ്രദേശത്തെ കുറഞ്ഞ പ്രതിദിന കണക്ക്

മുംബൈ: ധാരാവിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് രണ്ടാം തരംഗ വ്യാപനം എത്തിയതിനുശേഷം പ്രദേശത്ത് നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായി അറിയപ്പെടുന്ന ധാരാവിയിൽ 8 ലക്ഷത്തിലധികം ആളുകളാണ് തിങ്ങിപാർക്കുന്നത്.

കൊവിഡ് ആദ്യ തരംഗത്തിൽ ധാരാവി മോഡൽ ലോകമെമ്പാടും പ്രശംസയ്ക്ക് അർഹമായതാണ്. ഇതുവരെ ഈ പ്രദേശത്ത് 6798 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 62 സജീവ കേസുകളാണുള്ളത്. മഹാരാഷ്ട്രയിൽ കേസുകൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മഹാരാഷ്ട്രയിൽ 24,316 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ഇതിൽ 36176 പേർ രോഗമുക്തി നേടി. 601പേർ രോഗം ബാധിച്ച് മരിച്ചു. നിലവിൽ 3,14,368 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 52,18,768 പേർ രോഗമുക്തി നേടി. 90,349 രോഗം ബാധിച്ച് മരിച്ചു.

Also read: കൊവിഡ് വ്യാപനം കുറയുന്നു; രാജ്യത്ത് 2.11 ലക്ഷം പേർക്ക് കൂടി രോഗബാധ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.