ETV Bharat / bharat

മുംബൈ 'നിര്‍ഭയ' മോഡല്‍ പീഡനം : സിസിടിവി ദൃശ്യങ്ങൾ പുറത്ത്

author img

By

Published : Sep 11, 2021, 8:48 PM IST

Mumbai rape case: CCTV footage of the accused accessed  Mumbai rape case  CCTV  CCTV footage of the accused accessed  മുംബൈ പീഡനം  സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്  സിസിടിവി ദൃശ്യങ്ങൾ  CCTV footage
മുംബൈ പീഡനം; സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഇരയെ ക്രൂരമായി പീഡിപ്പിച്ച ശേഷം നിർത്തിയിട്ടിരുന്ന ടെമ്പോയില്‍ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു.

മുംബൈ : മുംബൈയില്‍ നടന്ന നിര്‍ഭയ മോഡല്‍ ക്രൂര ബലാത്സംഗക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു. പ്രതികൾ യുവതിയെ ക്രൂരമായി മർദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.

30 കാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം നിർത്തിയിട്ടിരുന്ന ടെമ്പോയില്‍ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. 2012ലെ ഡൽഹി നിർഭയ കൂട്ടബലാത്സംഗത്തിന് സമാനമായ ക്രൂര പീഡനം വെള്ളിയാഴ്‌ച പുലർച്ചെയാണ് നടന്നത്. യുവതി ചികിത്സയിലിരിക്കെ ജീവന്‍ വെടിഞ്ഞിരുന്നു.

മുംബൈ പീഡനം; സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Also Read: മുംബൈയില്‍ ബലാത്സംഗത്തിന് ഇരയായി ചികിത്സയിലായിരുന്ന യുവതി മരിച്ചു ; മുഖ്യപ്രതി പിടിയില്‍

സംഭവം നടന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റിലായ മുഖ്യപ്രതിക്കെതിരെ വധം, ബലാത്സംഗം അടക്കമുളള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സിറ്റി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചിരുന്നു.

മഹാരാഷ്ട്രയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് ആരോപിച്ച ബിജെപി, പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. 'മാനവികതക്ക് ഏറ്റ കളങ്കം' എന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സംഭവത്തെ വിശേഷിപ്പിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.