ETV Bharat / bharat

"പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അന്ത്യം ഹിറ്റ്‌ലറുടേത് പോലെയായിരിക്കും": വിവാദ പ്രസ്‌താവനയുമായി കോണ്‍ഗ്രസ് നേതാവ്

author img

By

Published : Jun 20, 2022, 5:52 PM IST

എകാധിപത്യത്തിന്‍റെ കാര്യത്തില്‍ നരേന്ദ്ര മോദി ഹിറ്റ്‌ലറെ കവച്ചുവച്ചിരിക്കുകയാണെന്ന് സുബോദ്‌കാന്ത് സഹായി പറഞ്ഞു

Cong leader Subodh Kant Sahai controversial statement against Narendra Modi  congress protest in Janthar Manthar delhi against Agnipath  congress leader likens modi to Hitler  കോണ്‍ഗ്രസ് നേതാവ് സുബോദ്‌കാന്ത് സഹായിയുടെ നരേന്ദ്ര മോദിക്കെതിരായ വിവാദ പ്രസ്‌താവന  അഗ്‌നിപഥിനെതിരായ കോണ്‍ഗ്രസിന്‍റെ പ്രതിഷേധം  നരേന്ദ്ര മോദിയെ ഹിറ്റ്ലറോട് ഉപമിക്കുന്ന പ്രസ്‌താവന
"പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അന്ത്യം ഹിറ്റ്‌ലറുടേത് പോലെയായിരിക്കും": വിവാദ പ്രസ്‌താവനയുമായി കോണ്‍ഗ്രസ് നേതാവ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദ പരാമര്‍ശം നടത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുബോദ് കാന്ത്‌ സഹായി. ജര്‍മ്മന്‍ ഏകാധിപതി ഹിറ്റ്‌ലറെ പോലെയാണ് മോദി പെരുമാറുന്നതെന്നും അതുകൊണ്ട് തന്നെ ഹിറ്റ്‌ലറിന്‍റെ മരണമാണ് മോദിക്ക് ഉണ്ടാകുകയെന്നും സുബോദ് കാന്ത്‌സഹായി പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തിലേക്കുള്ള പുതിയ റിക്രൂട്ട്‌മെന്‍റ് പദ്ധതിയായ അഗ്‌നിപഥിനെതിരെ കോണ്‍ഗ്രസ് ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ നടത്തിയ പ്രതിഷേധ പരിപാടിയിലാണ് വിവാദ പരാമര്‍ശം. എന്നാല്‍ കോണ്‍ഗ്രസ് സുബോദ്‌ കാന്തിന്‍റെ പ്രസ്‌താവനയില്‍ നിന്ന് അകലം പാലിച്ചു.

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കൊള്ളക്കാരുടെ സംഘമാണെന്നും സഹായി ആരോപിച്ചു. ഏകാധിപത്യത്തിന്‍റെ കാര്യത്തില്‍ നരേന്ദ്ര മോദി ഹിറ്റ്‌ലറെ കവച്ചുവച്ചിരിക്കുകയാണ്. ഹിറ്റ്‌ലര്‍ സൈന്യത്തിനുള്ളില്‍ കാക്കി എന്ന് പറയുന്ന സംഘടന രൂപീകരിച്ചിരുന്നു. മോദി ഹിറ്റ്‌ലറിന്‍റെ പാത പിന്തുടരുകയാണെങ്കില്‍ ഹിറ്റ്‌ലറിന്‍റെ അതെ അന്ത്യമായിരിക്കും മോദിക്കും ഉണ്ടാകുകയെന്നും സുബോദ് കാന്ത് സഹായി പറഞ്ഞു.

മോദി സര്‍ക്കാറിന്‍റെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന പോരാട്ടം തുടരുമെന്നും എന്നാല്‍ മാന്യമല്ലാത്ത പ്രസ്‌താവനകള്‍ അംഗീകരിക്കില്ലെന്നും കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം ജനറല്‍ സെക്രട്ടറി ജയറാം രമേശ് ട്വീറ്റ് ചെയ്‌തു. അഗ്‌നിപഥ് യുവാക്കള്‍ക്ക് എതിരാണെന്നും സൈന്യത്തിന്‍റെ കാര്യക്ഷമത തകര്‍ക്കുന്ന പദ്ധതിയാണെന്നുമാണ് കോണ്‍ഗ്രസ് വാദം.

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.