ETV Bharat / bharat

ഇത് സ്വാശ്രയ ഇന്ത്യയുടെ വിജയം; വോട്ടർമാർക്ക് നന്ദിപറഞ്ഞ് പ്രധാനമന്ത്രി

author img

By ETV Bharat Kerala Team

Published : Dec 3, 2023, 9:41 PM IST

Modi Response After Election Victory: ഈ തിരഞ്ഞെടുപ്പിൽ രാജ്യത്തെ ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കാൻ ശ്രമങ്ങൾ നടന്നെന്നും തന്നെ സംബന്ധിച്ച് രാജ്യത്ത് നാല് ജാതികൾ മാത്രമാണുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. അവരുടെ ശാക്തീകരണത്തിന് രാജ്യത്തെ ശക്തിപ്പെടുത്താൻ കഴിയുമെന്നും മോദി ചൂണ്ടിക്കാട്ടി.

modi reaction  Modi Thanked Voters For Grand Victory  വോട്ടർമാർക്ക് നന്ദിപറഞ്ഞ് പ്രധാനമന്ത്രി  Assembly election results 2023  വോട്ടർമാർക്ക് നന്ദിപറഞ്ഞ് പ്രധാനമന്ത്രി  Modi Response After Victory  Modi Response After Election Victory
Modi Thanked Voters For Grand Victory

ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിൽ ബിജെപി നേടിയ വിജയം ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Modi Thanked Voters For Grand Victory). വിജയങ്ങൾക്ക് പിന്നാലെ പാർട്ടിയുടെ ദേശീയ ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടി അധികാരത്തിലെത്തിയ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്‌ എന്നിവിടങ്ങളിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി ഈ വിജയം ഇന്ത്യയുടെ സ്വാശ്രയത്വം, സത്യസന്ധത, സുതാര്യത, സദ്ഭരണം എന്നിവയുടേതാണെന്നും വ്യക്തമാക്കി. "ഇന്നത്തെ വിജയം ചരിത്രപരമാണ്. ഇന്ന് സബ്‌കാ സാത്ത് സബ്‌കാ വികാസ് എന്ന വികാരം ജയിച്ചു. ഈ വിജയം ഇന്ത്യയുടെ സ്വാശ്രയത്വം, സത്യസന്ധത, സുതാര്യത, സദ്ഭരണം എന്നിവയുടേതാണ്." -പ്രധാനമന്ത്രി പറഞ്ഞു.

ഈ തെരഞ്ഞെടുപ്പിൽ (Assembly election results 2023) രാജ്യത്തെ ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കാൻ ശ്രമങ്ങൾ നടന്നു. എന്നാൽ തന്നെ സംബന്ധിച്ച് രാജ്യത്ത് നാല് ജാതികൾ മാത്രമാണുള്ളതെന്നും മോദി പറഞ്ഞു. സ്ത്രീകൾ, യുവാക്കൾ, കർഷകർ, ദരിദ്രർ എന്നിവയാണ് ആ ജാതികൾ. അവരുടെ ശാക്തീകരണത്തിന് രാജ്യത്തെ ശക്തിപ്പെടുത്താൻ കഴിയുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. "ഓരോ സ്ത്രീയും ഈ വിജയത്തിൽ അവരുടെ വിജയം കാണുന്നു. ഓരോ പൗരനും ഈ വിജയം ഒരു വിജയമായി കാണുന്നു. രാജ്യത്തെ സ്ത്രീകളെ ഞാൻ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു, സ്ത്രീകൾ ഞങ്ങൾക്ക് അനുഗ്രഹം നൽകി, ബിജെപിയുടെ വാഗ്‌ദാനങ്ങൾ നിറവേറ്റുമെന്ന് സ്ത്രീകളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ഇതാണ് മോദിയുടെ ഉറപ്പ്." പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ യുവാക്കൾക്ക് വികസനം മാത്രമാണ് ആവശ്യം. അവരുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചവരെ പുറത്താക്കി. ചോദ്യ പേപ്പർ ചോർച്ചയിലും റിക്രൂട്ട്‌മെന്‍റ് അഴിമതിയിലും യുവാക്കൾക്കിടയിലുള്ള അതൃപ്‌തി ഛത്തീസ്‌ഗഡ്, രാജസ്ഥാൻ, തെലങ്കാന എന്നിവിടങ്ങളിലെ സർക്കാരുകളെ പുറത്താക്കാൻ കാരണമായെന്നും പ്രധാനമന്ത്രി പറഞ്ഞു. തെലങ്കാനയിലെ ജനങ്ങൾക്ക് പ്രത്യേകം നന്ദി പറഞ്ഞ പ്രധാനമന്ത്രി അവർക്കായി പ്രവർത്തിക്കുന്നതിൽ നിന്ന് ബിജെപി പിന്മാറില്ലെന്ന ഉറപ്പും നൽകി.

Also Read: ജനവിധി അംഗീകരിക്കുന്നെന്ന് രാഹുൽ; ജനങ്ങൾ പ്രതിപക്ഷത്തിന്‍റെ റോൾ നൽകിയെന്ന് പ്രിയങ്ക

വിജയാഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രിയ്ക്ക് പാർട്ടി അധ്യക്ഷൻ ജെപി നദ്ദയുടെ നേതൃത്വത്തിൽ ഗംഭീര സ്വീകരണം നൽകി. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, സ്‌മൃതി ഇറാനി, അനുരാഗ് താക്കൂർ, പിയൂഷ് ഗോയൽ തുടങ്ങി നിരവധി മുതിർന്ന ബിജെപി നേതാക്കൾ ആഘോഷ പരിപാടിയിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.