ETV Bharat / bharat

അമൃത് മഹോത്‌സവത്തിന്‍റെ രൂപരേഖയുള്ള പുതിയ നാണയങ്ങള്‍ പുറത്തിറക്കി

author img

By

Published : Jun 6, 2022, 2:22 PM IST

കാഴ്‌ചപരിമിതി നേരിടുന്നവര്‍ക്ക് സൗഹാര്‍ദപരമാണ് പുതിയ നാണയങ്ങള്‍.

Modi launches new series of coins with AKAM design  AKAM celebration  Jan Samarth portal  new coins launched in India  പുതിയ കോയിനുകള്‍ പുറത്തിറക്കി  അസാദിക്കാ അമൃത് മഹോത്സവ്  ജന്‍സമര്‍ഥ് പോര്‍ട്ടല്‍
അമൃത് മഹോത്‌സവത്തിന്‍റെ മുദ്രണമുള്ള പുതിയ കോയിനുകള്‍ പുറത്തിറക്കി

ന്യൂഡല്‍ഹി: ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ രൂപരേഖയുള്ള പുതിയ നാണയങ്ങള്‍ പ്രധാനമന്ത്രി പുറത്തിറക്കി. കാഴ്ചപരിമിതിയുള്ളവര്‍ക്കും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള 1,2,5,10, 20 എന്നീ രൂപകളുടെ നാണയങ്ങളാണ് പുറത്തിറക്കിയത്.

രാജ്യത്തിന്‍റെ 75-ാം വാര്‍ഷികത്തിന്‍റെ ഭാഗമായി 75 ആഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷമാണ് ആസാദി കാ അമൃത്. പുതിയ നാണയങ്ങള്‍ 75-ാം വാര്‍ഷിക ആഘോഷത്തിന്‍റെ ലക്ഷ്യം ഓര്‍മിപ്പിക്കുമെന്നും രാജ്യത്തിന്‍റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍റെ 12 വായ്‌പ അധിഷ്ഠിത പദ്ധതികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന 'ജന്‍ സമര്‍ഥ് പോര്‍ട്ടലിന്‍റെ' ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.