ETV Bharat / bharat

ജി 20 : അഫ്‌ഗാൻ വിഷയത്തിൽ ഏകീകൃത അന്താരാഷ്ട്ര പ്രതികരണമുണ്ടാകണമെന്ന് നരേന്ദ്രമോദി

author img

By

Published : Oct 13, 2021, 8:29 AM IST

അഫ്‌ഗാൻ ഭീകരവാദത്തിന്‍റെ ഉറവിടമായി മാറുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് നരേന്ദ്രമോദി

നരേന്ദ്ര മോദി  ജി 20 ഉച്ചകോടി  Modi at G20  Afghanistan  അഫ്‌ഗാന്‍ വിഷയത്തിന്മേലുള്ള അസാധാരണ ജി-20 ഉച്ചകോടി  ജി 20 ഉച്ചകോടി മോദി  നരേന്ദ്ര മോദി  Modi  തീവ്രവാദം  ഐക്യരാഷ്ട്രസഭ
ജി 20 ഉച്ചകോടി ; അഫ്‌ഗാൻ വിഷയത്തിൽ ഏകീകൃത അന്താരാഷ്ട്ര പ്രതികരണമുണ്ടാകണമെന്ന് നരേന്ദ്ര മോദി

ന്യൂഡൽഹി : അഫ്‌ഗാനിസ്ഥാനിലെ ഐക്യരാഷ്ട്രസഭയുടെ സുപ്രധാന ഇടപെടലിന് പിന്തുണ അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. അഫ്‌ഗാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത ജി-20 ഉച്ചകോടിയില്‍ വെര്‍ച്വലായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ അഫ്‌ഗാനിസ്ഥാനിലെ മനുഷ്യാവകാശ പ്രശ്‌നങ്ങൾ, ഭീകരതയുമായി ബന്ധപ്പെട്ട ആശങ്കകൾ, മറ്റ് സ്ഥിതിഗതികൾ തുടങ്ങിയവ ചർച്ചയായി. നിലവിൽ ജി 20 അധ്യക്ഷസ്ഥാനം കയ്യാളുന്ന ഇറ്റലിയാണ് അസാധാരണ ഉച്ചകോടി വിളിച്ചുചേര്‍ത്തത്.

അഫ്‌ഗാനിസ്ഥാനെക്കുറിച്ചുള്ള യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം 2593 ൽ അടങ്ങിയിരിക്കുന്ന സന്ദേശത്തിന് ജി 20 യുടെ പിന്തുണ പുതുക്കണമെന്ന് മോദി യോഗത്തിൽ ആവശ്യപ്പെട്ടു. വിഷയത്തില്‍ ഏകീകൃത അന്താരാഷ്ട്ര പ്രതികരണം ഉണ്ടാകേണ്ടതുണ്ടെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.

ഇന്ത്യയും അഫ്‌ഗാനിസ്ഥാനും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധവും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി അഫ്‌ഗാനിസ്ഥാനിലെ യുവാക്കളുടെയും സ്ത്രീകളുടെയും സാമൂഹിക-സാമ്പത്തിക വികസനത്തിനും, ശേഷി വർധിപ്പിക്കുന്നതിനും ഇന്ത്യ സംഭാവന നൽകി വരുന്നു. അഫ്‌ഗാനിൽ 500ഓളം വികസനപദ്ധതികൾ ഇന്ത്യ നടപ്പാക്കിയിട്ടുണ്ട്.

പട്ടിണിയും പോഷകാഹാരക്കുറവും നേരിടുന്ന അഫ്‌ഗാൻ ജനതയുടെ വേദന ഓരോ ഇന്ത്യക്കാരനും അനുഭവപ്പെടുന്നുണ്ട്. അതിനാൽ തന്നെ അഫ്‌ഗാനിസ്ഥാന് അടിയന്തരമായി മാനുഷിക സഹായം തടസമില്ലാതെ ലഭിക്കുന്നുണ്ടെന്ന് അന്താരാഷ്‌ട്ര സമൂഹം ഉറപ്പുവരുത്തേണ്ടതിന്‍റെ ആവശ്യകതയും മോദി ചൂണ്ടിക്കാട്ടി.

ALSO READ : വാക്‌സിനേഷനില്‍ റെക്കോഡിട്ട് ഇന്ത്യ; വിതരണം ചെയ്‌തത് 96 കോടി ഡോസുകള്‍

പ്രാദേശികമായോ ആഗോളമായോ അഫ്‌ഗാൻ പ്രദേശം തീവ്രവാദത്തിന്‍റെയും ഭീകരവാദത്തിന്‍റെയും ഉറവിടമായി മാറുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. മേഖലയിലെ തീവ്രവാദത്തിന്‍റെയും ഭീകരവാദത്തിന്‍റെയും മയക്കുമരുന്നുകളുടെയും ആയുധങ്ങളുടെയും കള്ളക്കടത്തിനെതിരായ സംയുക്ത പോരാട്ടം വർധിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

20 വർഷത്തെ സാമൂഹിക-സാമ്പത്തിക നേട്ടങ്ങൾ സംരക്ഷിക്കുന്നതിനും തീവ്രമായ പ്രത്യയശാസ്ത്രത്തിന്‍റെ വ്യാപനം നിയന്ത്രിക്കുന്നതിനും സാധിക്കണം. സ്ത്രീകളെയും ന്യൂനപക്ഷങ്ങളെയും ഉൾക്കൊള്ളുന്ന ഭരണകൂടമായിരിക്കണം അഫ്‌ഗാനിലെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.