ETV Bharat / bharat

വിമത നേതാവിനെ പൊലീസ് വെടിവച്ചു കൊന്ന സംഭവം : മേഘാലയ ആഭ്യന്തരമന്ത്രി രാജിവച്ചു

author img

By

Published : Aug 15, 2021, 11:00 PM IST

നിരോധിത സംഘടനയായ ഹിന്നിവെട്രെപ്പ് നാഷണൽ ലിബറേഷൻ കൗൺസില്‍ ജനറൽ സെക്രട്ടറി ചെറിസ്റ്റർഫീൽഡ് തങ്കീവിനെ പൊലീസ് കൊലപ്പെടുത്തിയ സംഭവത്തിലാണ് ആഭ്യന്തരമന്ത്രിയുടെ രാജി

Chief Minister Conrad K Sangma  Cheristerfield Thangkhiew  Hynniewtrep National Liberation Council  judicial inquiry into the shooting  Chesterfield Thangkhiew  വിമത നേതാവിനെ പൊലീസ് വെടിവെച്ചു കൊന്നു  മേഘാലയ ആഭ്യന്തരമന്ത്രി രാജിവച്ചു  മേഘാലയ  ഹിന്നിവെട്രെപ്പ് നാഷണൽ ലിബറേഷൻ കൗൺസില്‍  ഷില്ലോങ്  മേഘാലയ ആഭ്യന്തര മന്ത്രി ലക്‌മേന്‍ റിംബുയി  ചെറിസ്റ്റർഫീൽഡ് തങ്കീവ്
വിമത നേതാവിനെ പൊലീസ് വെടിവെച്ചു കൊന്ന സംഭവം: മേഘാലയ ആഭ്യന്തരമന്ത്രി രാജിവച്ചു

ഷില്ലോങ് : സംസ്ഥാനത്തെ നിരോധിത സംഘടനയുടെ മുന്‍ നേതാവിനെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് മേഘാലയ ആഭ്യന്തര മന്ത്രി ലക്‌മേന്‍ റിംബുയി രാജിവച്ചു.

സംഭവത്തെ തുടര്‍ന്ന് ഷില്ലോങില്‍ അക്രമസംഭവങ്ങള്‍ രൂക്ഷമായതോടെയാണ് രാജിവയ്ക്കാന്‍ മന്ത്രി നിര്‍ബന്ധിതനായത്.

ഹിന്നിവെട്രെപ്പ് നാഷണൽ ലിബറേഷൻ കൗൺസില്‍ ജനറൽ സെക്രട്ടറി ചെറിസ്റ്റർഫീൽഡ് തങ്കീവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് റിംബുയി, മുഖ്യമന്ത്രി കോൺറാദ് കെ സാങ്മയോട് ആവശ്യപ്പെട്ടു.

ALSO READ: അഫ്‌ഗാനിൽ താലിബാൻ ഭരണം ; ഗാനി സർക്കാർ പുറത്ത്

പൊലീസ് നടത്തിയ റെയ്ഡിനെത്തുടർന്ന് തങ്കീവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയാണ് ആഭ്യന്തരമന്ത്രിയുടെ രാജി.

സംഭവത്തിന്‍റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സർക്കാർ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടത്തണം.

ജുഡീഷ്യൽ അന്വേഷണം നടത്താൻ ഞാൻ നിർദേശിക്കുന്നു. ഈ തീരുമാനത്തെ തന്‍റെ പാര്‍ട്ടിയായ യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി പിന്തുണച്ചതായും റിംബുയി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.