ETV Bharat / bharat

ഒപ്പുവച്ചില്ല, പാർലമെന്‍റിൽ ഹമാസ് ചോദ്യം അംഗീകരിച്ചിട്ടില്ലെന്ന് മീനാക്ഷി ലേഖി; അന്വേഷണത്തിന് ആഹ്വാനം

author img

By ETV Bharat Kerala Team

Published : Dec 9, 2023, 5:23 PM IST

Union Minister of State for External Affairs Meenakshi Lekhi Response : ഹമാസിനെ ഇന്ത്യയിൽ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട ഒരു പേപ്പറിലും താൻ ഒപ്പിട്ടിട്ടില്ലെന്ന് മീനാക്ഷി ലേഖി

Meenakshi Lekhi denies approving Hamas question in Parliament  Meenakshi Lekhi Response  Meenakshi Lekhi  Union Minister of State for External Affairs  പാർലമെന്‍റിൽ ഹമാസ് ചോദ്യം അംഗീകരിച്ചിട്ടില്ല  പാർലമെന്‍റിൽ ഹമാസ് ചോദ്യം  മീനാക്ഷി ലേഖി  പലസ്‌തീൻ തീവ്രവാദ സംഘടനയായ ഹമാസ്  ഹമാസ്  കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി  പലസ്‌തീൻ  പലസ്‌തീൻ ഇസ്രയേൽ  hamas question in Parliament  hamas  Palestinian militant group Hamas  Priyanka Chaturvedi X post  Meenakshi Lekhi X post
Meenakshi Lekhi

ന്യൂഡൽഹി : പലസ്‌തീൻ സംഘടനയായ ഹമാസിനെ ഇന്ത്യയിൽ ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട രേഖയിൽ ഒപ്പുവച്ചിരുന്നുവെന്ന പ്രചരണം നിഷേധിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി (Meenakshi Lekhi denies approving Hamas question in Parliament). ലോക്‌സഭ വെബ്‌സൈറ്റിൽ ലഭ്യമായ പാർലമെന്‍റ് ചോദ്യത്തിനുള്ള മറുപടിയെക്കുറിച്ചുള്ള പേപ്പർ സാമൂഹിക മാധ്യമ ഉപയോക്താക്കളും മാധ്യമ പ്രവർത്തകരും പങ്കുവച്ചതിന് പിന്നാലെയാണ് എക്‌സിലൂടെ ലേഖിയുടെ പ്രതികരണം.

ഹമാസിനെ ഇന്ത്യയിൽ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട ഒരു പേപ്പറിലും താൻ ഒപ്പിട്ടിട്ടില്ലെന്ന് മീനാക്ഷി ലേഖി പോസ്റ്റിന് മറുപടിയായി പറഞ്ഞു. വിഷയത്തിൽ ഔദ്യോ​ഗിക അന്വേഷണം നടത്തി കുറ്റവാളിയെ കണ്ടെത്തുമെന്നും മന്ത്രി കൂട്ടിചേർത്തു.

  • You have been wrongly informed haven’t signed any such paper with this answer.

    — Meenakashi Lekhi (@M_Lekhi) December 8, 2023 " class="align-text-top noRightClick twitterSection" data=" ">

കോൺഗ്രസ് എംപി കെ സുധാകരൻ ആണ് ഇത് സംബന്ധിച്ച് ചോദ്യം ഉന്നയിച്ചത്. ലോക്‌സഭയുടെയും വിദേശകാര്യ മന്ത്രാലയത്തിന്‍റെയും വെബ്‌സൈറ്റിൽ ലഭ്യമായ രേഖയിൽ ഹമാസിനെ ഇന്ത്യയിൽ ഭീകര സംഘടനയായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന് എന്തെങ്കിലും നിർദേശമുണ്ടോയെന്നായിരുന്നു ചോദ്യം. ഇസ്രയേൽ അത്തരത്തിലുള്ള എന്തെങ്കിലും ആവശ്യം ഉന്നയിച്ചിട്ടുണ്ടോയെന്നും കോൺഗ്രസ് എംപി ചോദിച്ചു.

ഒരു സംഘടനയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുന്നത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിന്‍റെ പരിധിയിൽ വരുമെന്ന് മീനാക്ഷി ലേഖി മറുപടിയിൽ പറയുന്നു. ഏതെങ്കിലും സംഘടനയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുന്നത് ബന്ധപ്പെട്ട നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് പരിഗണിക്കുമെന്നും ലേഖി വ്യക്തമാക്കി.

  • Asking questions that were submitted through someone else led to expulsion of an MP yesterday, today a Minister denies that reply to a PQ was approved by her, shouldn’t that be investigated too? Shouldn’t it lead to seeking accountability, however innocuous the response from… https://t.co/WdZf0oRDMy

    — Priyanka Chaturvedi🇮🇳 (@priyankac19) December 9, 2023 " class="align-text-top noRightClick twitterSection" data=" ">

READ ALSO: 'ഇസ്രയേലിനെ ന്യായീകരിച്ചിട്ടില്ല, താന്‍ എപ്പോഴും പലസ്‌തീനിനൊപ്പം': ശശി തരൂര്‍

അതേസമയം വിഷയത്തിൽ ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുർവേദി വിദേശകാര്യ മന്ത്രാലയത്തോട് വിശദീകരണം ആവശ്യപ്പെട്ടു. എക്‌സിലൂടെ ആയിരുന്നു പ്രിയങ്കയുടെ പ്രതികരണം. 'രേഖയിൽ താൻ ഒപ്പിട്ടിട്ടില്ലെന്ന് മീനാക്ഷി ലേഖി പറയുന്നു. അപ്പോൾ അത് വ്യാജ പ്രതികരണമാണെന്നാണോ? അങ്ങനെയാണെങ്കിൽ ഇത് നിലവിലുള്ള നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ്'- പ്രിയങ്ക എക്‌സിൽ കുറിച്ചു.

"ആരാണ് നിങ്ങൾക്കായി ലോഗിൻ ചെയ്‌തത്?" എന്ന് കോൺഗ്രസ് നേതാവ് അമിതാഭ് ദുബെ ലേഖിയുടെ എക്‌സിൽ പോസ്റ്റിട്ടതിന് പിന്നാലെയാണ് ചതുർവേദി പ്രതികരിച്ചത്. 'മറ്റൊരാൾ മുഖേന സമർപ്പിച്ച ചോദ്യങ്ങൾ ഇന്നലെ ഒരു എംപിയെ (മഹുവ മൊയ്‌ത്ര) പുറത്താക്കാൻ കാരണമായി. ഇന്ന് ലേഖി ഒരു പാർലമെന്‍റ് ചോദ്യത്തോട് പ്രതികരിച്ചുവെന്ന് നിഷേധിക്കുകയാണ്. അതും അന്വേഷിക്കേണ്ടതല്ലേ' -എന്നും പ്രിയങ്ക ചതുർവേദി ചോദിച്ചു.

READ ALSO: ഇസ്രയേലിനും ഹമാസിനും മുകളില്‍ വെള്ളരിപ്രാവുകള്‍ പറക്കുന്നു; പരസ്‌പരമുള്ള ബന്ദികളുടെ കൈമാറ്റം പുരോഗമിക്കുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.