ETV Bharat / bharat

മാരുതി സുസുക്കിയുടെ വില്‍പ്പനയില്‍ നാല് ശതമാനത്തിന്‍റെ ഇടിവ്

author img

By

Published : Jan 1, 2022, 8:35 PM IST

2020 ഡിസംബറിൽ കമ്പനി 1,60,226 യൂണിറ്റ് വിൽപ്പന നടത്തിയിരുന്നു

മാരുതി സുസുക്കി ഡിസംബറിലെ വ്യാപാരം  നാല് ശതമാനം ഇടിഞ്ഞ് 1,53,149 യൂണിറ്റായി  മാരുതി സുസുക്കി ഇന്ത്യയുടെ മൊത്ത വിൽപന  Maruti Suzuki sales dip 4 percent  Maruti Suzuki sales December  Maruti Suzuki india
മാരുതി സുസുക്കിയുടെ വിൽപന നാല് ശതമാനം ഇടിഞ്ഞ് 1,53,149 യൂണിറ്റായി

ന്യൂഡൽഹി : രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ മൊത്ത വിൽപന നാല് ശതമാനം ഇടിഞ്ഞ് 1,53,149 യൂണിറ്റിലെത്തി. 2021 ഡിസംബർ മാസത്തിലെ കണക്കാണ് പുറത്തുവന്നത്. 2020 ഡിസംബറിൽ കമ്പനി 1,60,226 യൂണിറ്റ് വിൽപന നടത്തിയിരുന്നു.

2021 ഡിസംബർ മാസം രാജ്യത്ത് ആഭ്യന്തര വിൽപനയിൽ 13 ശതമാനത്തിന്‍റെ ഇടിവ് രേഖപ്പെടുത്തി. ഡിസംബർ മാസം 1,30,869 യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്. 2020 ഡിസംബറിൽ 1,50,288 യൂണിറ്റ് വിറ്റുപോയിരുന്നു.

വ്യവസായത്തിനാവശ്യമായ ഇലക്‌ട്രോണിക് ഉത്‌പന്നങ്ങളുടെ കുറവും ഉത്‌പാദനത്തെ ബാധിച്ചു. ആഭ്യന്തര വിൽപ്പനയിലാണ് ഈ കുറവ് സാരമായി ബാധിച്ചതെന്നും എംഎസ്‌ഐ വ്യക്തമാക്കി. ഈ പ്രതിസന്ധി നേരിടുന്നതിനായി സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവെന്നും കമ്പനി വ്യക്തമാക്കി.

ALSO READ: പോയ വർഷത്തിന് നന്ദി പറഞ്ഞ് അനുഷ്‌ക; മകളുടെ സ്‌നേഹത്തിന്‍റെ ദൃശ്യം പങ്കുവെച്ച് താരം

കഴിഞ്ഞ വർഷം ആൾട്ടോയും എസ്-പ്രസ്സോയും ഉൾപ്പെടുന്ന മിനി കാറുകളുടെ വിൽപ്പനയിലും ഇടിവ് റിപ്പോർട്ട് ചെയ്‌തു. ഇവയുടേത് 35 ശതമാനം ഇടിഞ്ഞ് 16,320 യൂണിറ്റിലെത്തി. കഴിഞ്ഞ വർഷം ഇത് 24,927 യൂണിറ്റിലായിരുന്നു അവസാനിച്ചത്.

സ്വിഫ്‌റ്റ്, സെലേറിയോ, ഇഗ്നിസ്, ബലേനോ, ഡിസൈർ എന്നിവയുടെയും വിൽപ്പനയില്‍ 11 ശതമാനത്തിന്‍റെ ഇടിവ് രേഖപ്പെടുത്തി. 2020 ഡിസംബറിൽ വിൽപന 77,641 യൂണിറ്റിലെത്തിയിരുന്നു. സെഡാൻ സിയാസിന്‍റേത് 1,270 യൂണിറ്റിൽ നിന്ന് 1,204 ലെത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.