ETV Bharat / bharat

മാരുതിയുടെ പുതിയ എസ് യു വി; ഗ്രാന്‍റ് വിറ്റാരയുടെ ബുക്കിങ് ആരംഭിച്ചു

author img

By

Published : Jul 11, 2022, 4:15 PM IST

11,000 രൂപയാണ് ബുക്കിങ് പ്രൈസ് എന്ന് കമ്പനി അറിയിച്ചു. അടുത്ത ഉത്സവ കാലത്ത് കൂടുതല്‍ വാഹനങ്ങള്‍ വിതരണം ചെയ്യുക എന്നതാണ് ലക്ഷ്യം

Maruti Suzuki mid size SUV  Grand Vitara bookings  മാരുതിയുടെ പുതിയ എസ് യു വി  ഗ്രാന്‍റ് വിറ്റാരയുടെ ബുക്കിംഗ് ആരംഭിച്ചു  മാരുതി ഗ്രാന്‍റ്‌വിറ്റാര ബുക്കിംഗ്
മാരുതിയുടെ പുതിയ എസ് യു വി; ഗ്രാന്‍റ് വിറ്റാരയുടെ ബുക്കിങ് ആരംഭിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ മോട്ടോര്‍ വാഹന നിര്‍മാതാക്കളായ മാരുതിയുടെ പുതിയ എസ്.യു.വി വിപണിയിലേക്ക്. ഗ്രാന്‍റ് വിറ്റാരയുടെ ബുക്കിങ് ആരംഭിച്ചതായി കമ്പനി അറിയിച്ചു. ടാറ്റ ഹാരിസസ്, ഹുണ്ടായ് ക്രീറ്റ, കിയ സെല്‍ടോസ് എന്നിവയോട് കിടപിടിക്കുന്നതാണ് ഗ്രാന്‍റ്‌ വിറ്റാര. 11,000 രൂപയാണ് ബുക്കിങ് പ്രൈസ്.

പെട്രോള്‍ എഞ്ചിനില്‍ കൂടുതല്‍ ശക്തിയുള്ള എഞ്ചിനും, മികച്ച ഡിസൈനിലുമായി ഹൈബ്രിഡ് സിസ്റ്റത്തോടെയാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്. ടൊയോട്ടയും സുസുക്കിയും തമ്മിൽ ഒപ്പുവച്ച ആഗോള സഹകരണ ഉടമ്പടി പ്രകാരം ടൊയോട്ട കിർലോസ്‌കർ മോട്ടോറിന്‍റെ കർണാടക ആസ്ഥാനമായുള്ള പ്ലാന്‍റിലാണ് നിർമാണം. ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള പുതിയ മോഡൽ മികച്ച ഇന്ധനക്ഷമത നൽകുമെന്ന് കമ്പനി അവകാശപ്പെട്ടു.

കോം‌പാക്‌റ്റ്‌ എസ്‌.യു.വി വിഭാഗത്തിൽ വലിയ മത്സരമാണ് നടക്കുന്നത്. എന്നാല്‍ മിഡ്-എസ്‌.യു.വി സെഗ്‌മെന്‍റിൽ മത്സരം കുറവാണ്. ഈ സാധ്യത കണക്കിലെടുത്താണ് ഗ്രാന്‍റ്‌ വിറ്റാര പുറത്തിറക്കിയത്. ജൂലൈ 20 ന് ഗ്രാൻഡ് വിറ്റാര ആഗോള തലത്തിൽ നിരത്തില്‍ ഇറങ്ങും. എങ്കിലും വരാനിരിക്കുന്ന ഉത്സവ സീസണിലാകും യഥാര്‍ഥ ലോഞ്ച് എന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് മാസത്തോടെയാകും ബുക്കിങ് കണക്കിലെടുത്തുള്ള നിര്‍മാണം ആരംഭിക്കുക. എന്നാല്‍ വാഹനത്തിന്‍റെ വില കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

Also Read: പാസഞ്ചർ വാഹനങ്ങൾക്ക് പിന്നാലെ വാണിജ്യ വാഹനങ്ങളുടെയും വില വർധിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.