ETV Bharat / bharat

ജിമ്‌നിയും ഫ്രോൻക്‌സും വന്നു, എസ്‌യുവി സെഗ്‌മെന്‍റിലെ രാജാവാകാൻ മാരുതി സുസുക്കി

author img

By

Published : Jan 12, 2023, 1:26 PM IST

ജിമ്‌നി ഫ്രോൻക്‌സ് എന്നീ രണ്ട് എസ്‌യുവികളാണ് 2023 ഓട്ടോ എക്സ്പോയിൽ വച്ച് മാരുതി സുസുക്കി പുറത്തിറക്കിയത്.

Maruti Suzuki  auto expo 2023  Maruti Suzuki launched two new suv  Jimny  Fronx  Maruti suv Jimny  Maruti suv Fronx  ജിമ്‌നിയും ഫ്രോൻക്‌സും  എസ്‌യുവി  മാരുതി സുസുക്കി എസ്‌യുവി  ന്യൂഡല്‍ഹി  Jimny and Fronx  സ്‌പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിൾ  ഡല്‍ഹി ഓട്ടോ എക്‌സ്‌പോ 2023ല്‍  ഓട്ടോ എക്‌സ്‌പോ 2023
മാരുതി സുസുക്കി എസ്‌യുവി

ന്യൂഡല്‍ഹി: ഇന്ത്യൻ വാഹന വിപണിയില്‍ എസ്‌യുവി (സ്‌പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിൾ) വിഭാഗത്തിലെ ഒന്നാമനാകാൻ രണ്ട് വമ്പൻമാരെ അവതരിപ്പിച്ച് മാരുതി സുസുക്കി. ഇന്ത്യയിലെ വാഹന പ്രേമികൾ ഏറെ നാളായി കാത്തിരുന്ന ജിമ്‌നിക്കൊപ്പം ഫ്രോൻക്‌സ് (Jimny and Fronx) എന്ന പുതിയ വാഹനവുമാണ് മാരുതി സുസുക്കി അവതരിപ്പിച്ചത്. ഡല്‍ഹി ഓട്ടോ എക്‌സ്‌പോ 2023ല്‍ അവതരിപ്പിച്ച പുതിയ വാഹനങ്ങൾ വഴി എസ്‌യുവി (സ്‌പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിൾ) വിഭാഗത്തില്‍ ഇന്ത്യൻ വാഹന വിപണിയുടെ അൻപത് ശതമാനം സ്വന്തമാക്കാനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്.

അതോടൊപ്പം എസ്‌യുവി വിഭാഗത്തില്‍ ഇന്ത്യയിലെ ഒന്നാം സ്ഥാനവും ലക്ഷ്യമിടുന്നതായി മാരുതി സുസുക്കി ഇന്ത്യ എംഡിയും സിഇഒയുമായ ഹിസാഷി തകേയുചി പറഞ്ഞു. നിലവില്‍ മാരുതി സുസുക്കിയുടെ ഗ്രാൻഡ് വിറ്റാര, ബ്രെസ എന്നി മോഡലുകൾ എസ്‌യുവി വിഭാഗത്തില്‍ ഇന്ത്യൻ വാഹന വിപണിയില്‍ മികച്ച വില്‍പന നടത്തുന്നുണ്ട്. അതിനൊപ്പം ജിമ്‌നിയും ഫ്രോൻക്‌സ് എത്തുമ്പോൾ ഇന്ത്യയിലെ ഒന്നാം നമ്പറാകുമെന്നാണ് മാരുതി സുസുക്കി ഇന്ത്യ എംഡി കരുതുന്നത്.

വിവിധ ലോക രാജ്യങ്ങളിലായി ഇതുവരെ 3.2 മില്യൺ യൂണിറ്റുകൾ ജിമ്‌നിയുടേതായി വിറ്റുപോയിക്കഴിഞ്ഞു. ആ സ്വീകാര്യത ഇന്ത്യൻ വിപണിയിലും ലഭിക്കുമെന്നാണ് മാരുതി സുസുക്കി പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ വാഹന ഉപഭോക്താക്കളുടെ താല്‍പര്യങ്ങൾക്കും ഇന്ത്യയിലെ വിവിധ റോഡുകൾക്കും അനുസരിച്ചാണ് പുതിയ വാഹനങ്ങൾ ഒരുക്കിയിരിക്കുന്നത്.

ഫോർ വീല്‍ ഡ്രൈവ് വാഹനമായ ജിമ്‌നിക്ക് അഞ്ച് ഡോറുകളുണ്ട്. മലമടക്കുകൾ, ഹൈറേഞ്ച് അടക്കം ഏത് സാഹചര്യത്തിലും ഉപയോഗിക്കാവുന്ന തരത്തിലാണ് ജിമ്‌നിയെ അവതരിപ്പിച്ചിരിക്കുന്നത്. ഏറ്റവും പുതിയ ഒരു ലിറ്റർ ടർബോ ബൂസ്‌റ്റർജെറ്റ് ഇൻജക്‌ഷൻ എൻജിനോടു കൂടിയാണ് ഫ്രോൻക്‌സ് ഇന്ത്യൻ വിപണിയില്‍ വരുന്നത്.

വില്‍പ്പന നെക്‌സ വഴി: ബുക്കിങ് ആരംഭിച്ച രണ്ട് വാഹനങ്ങളും നെക്‌സ ഔട്ട്‌ലെറ്റുകൾ വഴിയാകും വില്‍പ്പന നടത്തുക. അടുത്ത വർഷം (2024) ആദ്യം ഇന്ത്യയില്‍ വാഹനങ്ങൾ വില്‍പനയ്ക്ക് തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.