ETV Bharat / bharat

Robbery | ഹണിമൂണിന് പണമില്ല, ഭാര്യക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ മോഷണം നടത്തി മണാലിയിലേക്ക് ; പിന്നാലെ പിടിവീണു

author img

By

Published : Jun 27, 2023, 9:59 PM IST

മെഡിക്കൽ റെപ്രസന്‍റേറ്റീവിൽ നിന്ന് 1.9 ലക്ഷം രൂപ മോഷ്‌ടിച്ച മൊറാദാബാദ് സ്വദേശി ഹാഷിമാണ് പൊലീസിന്‍റെ പിടിയിലായത്

മോഷണം  ഹണിമൂണ്‍ പോകാനായി മോഷണം നടത്തിയ യുവാവ് പിടിയിൽ  Man steals money to take wife to honeymoon  ഉത്തർ പ്രദേശ് ക്രൈം  UP Crime  മോഷണം നടത്തിയ യുവാവ് പിടിയിൽ  ഹണിമൂണ്‍  Robbery  Robbery in UP
മോഷണം നടത്തിയ യുവാവ് പിടിയിൽ

മൊറാദാബാദ് (ഉത്തർ പ്രദേശ്) : മധുവിധു ആഘോഷിക്കുന്നതിനായി ഭാര്യയെ മണാലിയിലേക്ക് കൊണ്ടുപോകാൻ പണമടങ്ങിയ ബാഗ് മോഷ്‌ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേശിയായ ഹാഷിം എന്നയാളെയാണ് പൊലീസ് പിടികൂടിയത്. മെഡിക്കൽ റെപ്രസന്‍റേറ്റീവിന്‍റെ ബാഗിലുണ്ടായിരുന്ന 1.9 ലക്ഷം രൂപയാണ് ഇയാൾ കവർന്നത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്.

ഈ വർഷം ജനുവരിയിലാണ് ഹാഷിമിന്‍റെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം ഭാര്യയെ ഹണിമൂണിന് കുളു- മണാലിയിലേക്ക് കൊണ്ടുപോകാമെന്ന് ഇയാൾ വാഗ്‌ദാനം നൽകിയിരുന്നു. എന്നാൽ വിവാഹ ശേഷം ഇതിനാവശ്യമായ പണം സ്വരൂപിക്കാൻ ഇയാൾക്കായിരുന്നില്ല. ഇതിനിടെ ഹണിമൂണിന് കൊണ്ടുപോകാനായി ഭാര്യ ഇയാളെ നിർബന്ധിച്ചുകൊണ്ടിരുന്നു. ഇതോടെയാണ് പ്രതി മോഷണം നടത്തി പണം കണ്ടെത്താൻ തീരുമാനിച്ചതെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് അഖിലേഷ് സിങ് ബദൗരിയ പറഞ്ഞു.

ഇതിനായി ഇയാൾ ജൂണ്‍ മൂന്നിന് താന മജോള മേഖലയിൽ നിന്ന് ഒരു പുതിയ ബുള്ളറ്റ് മോഷ്‌ടിച്ചിരുന്നു. അന്ന് തന്നെയാണ് പ്രതി പണവും കവർന്നത്. വിശദമായ പദ്ധതികൾക്കൊടുവിലാണ് പ്രതി മെഡിക്കൽ റെപ്രസന്‍റേറ്റീവായ നസീറിന്‍റെ ബാഗ് കവരാൻ തീരുമാനിച്ചത്. നസീർ പണമടങ്ങിയ ബാഗുമായി മെഡിക്കൽ ഏജൻസിയിൽ എത്തി സുഹൃത്തിനോട് സംസാരിച്ച് നിൽക്കുന്നതിനിടെ മുഖം മൂടി ധരിച്ച് സ്ഥലത്തെത്തിയ ഹാഷിം ഇയാളുടെ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ഓടുകയായിരുന്നു.

തുടർന്ന് തൊട്ടടുത്ത ദിവസം 1.9 ലക്ഷം രൂപയടങ്ങിയ തന്‍റെ ബാഗ് മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതൻ കവർന്നതായി നസീർ പൊലീസിൽ പരാതി നൽകി. പിന്നാലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഹാഷിമിനെ പൊലീസ് തിരിച്ചറിയുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹാഷിം ഭാര്യക്കൊപ്പം മണാലിയിലേക്ക് യാത്ര പോയതായി പൊലീസ് മനസിലാക്കി.

തുടർന്ന് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഉടനെ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ഇയാളുടെ പക്കൽ മോഷ്‌ടിച്ച പണത്തിൽ നിന്ന് 45,000 രൂപ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ബുള്ളറ്റ് മോഷ്‌ടിച്ചതിന് പിന്നിലും ഹാഷിം ആണെന്ന് പൊലീസ് കണ്ടെത്തിയത്. മോഷ്‌ടിച്ച ബുള്ളറ്റും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

തോക്ക് ചൂണ്ടി കവർന്നത് രണ്ട് ലക്ഷം : ഇക്കഴിഞ്ഞ ജൂണ്‍ 24 ന് ഡൽഹിയിൽ ഡെലിവറി ഏജന്‍റിനെയും കൂട്ടാളികളെയും അജ്ഞാതരായ അക്രമികൾ നടുറോഡിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി രണ്ട് ലക്ഷം രൂപ കൊള്ളയടിച്ചിരുന്നു. ഡൽഹിയിലെ പ്രഗതി മൈതാനത്തിന് സമീപമാണ് സംഭവമുണ്ടായത്. രണ്ട് ബൈക്കിലെത്തിയ നാല് പേരടങ്ങുന്ന സംഘമാണ് മോഷണം നടത്തിയത്.

ALSO READ : Delhi Crime | ബൈക്കിലെത്തി കാർ തടഞ്ഞു, തോക്കിൻ മുനയില്‍ നിർത്തി ഡല്‍ഹിയില്‍ കവർന്നത് രണ്ട് ലക്ഷം

ബൈക്കുകളിലെത്തിയ നാല് അക്രമികൾ റോഡിന് നടുവിൽ വച്ച് കാർ തടയുകയായിരുന്നു. ബൈക്കുകളുടെ പിൻസീറ്റിൽ ഇരുന്ന രണ്ട് പേർ ഇറങ്ങിയാണ് കവർച്ച നടത്തിയത്. അക്രമികളിൽ ഒരാൾ കാറിന്‍റെ ഡ്രൈവറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുമ്പോൾ മറ്റൊരാൾ കാറിന്‍റെ പിറകിലെ ഡോർ തുറന്ന് പണം അടങ്ങിയ ബാഗ് കൈക്കലാക്കുകയും ബൈക്കുകളിൽ കയറി രക്ഷപ്പെടുകയുമായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.