ETV Bharat / bharat

കാമുകിയെ നേടാൻ എസ്‌ഐ വേഷവുമായി 20കാരൻ; ഒറിജിനല്‍ പൊലീസ് പൊക്കി

author img

By

Published : Jul 25, 2021, 7:56 AM IST

ഉത്തർപ്രദേശിലെ മധുരയിലുള്ള അജയ്‌ എന്നയാളാണ് പ്രതി

fake police news  up police news  യുപി പൊലീസ് വാർത്തകള്‍  വ്യാജ പൊലീസ്
പൊലീസ്

ലഖ്‌നൗ: കാമുകിയെ സ്വന്തമാക്കാൻ എസ്‌ഐ വേഷം കെട്ടിയ 20 കാരൻ അറസ്റ്റിലായി. മധുര സ്വദേശി അജയ്‌ ആണ് അറസ്റ്റിലായത്. ധ്വാരകയിലെ ഹോട്ടലിലെത്തിയ അജയ്‌ പൊലീസിന്‍റെ വ്യാജ തിരിച്ചറിയൽ കാർഡ് നല്‍കിയാണ് മുറി എടുത്തത്. സംശയം തോന്നിയ ഹോട്ടൽ മാനേജർ പൊലീസിനെ വിവരം അറിയിച്ചു.

തുടർന്ന് ഹോട്ടലിലെത്തി റൂം പരിശോധിച്ച പൊലീസ് ട്രെയിനിങ്ങിനെക്കുറിച്ചും പോസ്റ്റിങ്ങിനെക്കുറിച്ചും മറ്റും ചോദിച്ചപ്പോള്‍ മറുപടി പറയാൻ അജയ്‌ക്ക് കഴിഞ്ഞില്ല. തുടർന്ന് റൂമില്‍ നടത്തിയ പരിശോധനയില്‍ രണ്ട് വ്യാജ തിരിച്ചറിയല്‍ കാർഡുകളും, ഒരു ജോഡി യൂണിഫോമും കണ്ടെത്തി. പിന്നാലെ പ്രതിയെ കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്യലിലാണ് കൂടുതല്‍ വിവരങ്ങൾ പ്രതി വെളിപ്പെടുത്തിയത്. സഹബാദ് മൊഹമ്മദ്‌പൂർ എന്നിവിടങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുകയാണ് തന്‍റെ ജോലിയെന്നും കാമുകിയെ സ്വന്തമാക്കാനാണ് പൊലീസ് വേഷം കിട്ടിയതെന്നും അജയ്‌ പൊലീസിനോട് പറഞ്ഞു.

also read : പൊലീസ് ഉദ്യോഗസ്ഥന്‍റെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.