ETV Bharat / bharat

സംശയം, ഭാര്യയെ കൊന്ന് തേയിലത്തോട്ടത്തില്‍ തള്ളി, ഇരുപത് ദിവസത്തിന് ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

author img

By ETV Bharat Kerala Team

Published : Dec 5, 2023, 9:23 AM IST

സിലിഗുരിക്കടുത്തുള്ള ബഗ്ദോഗ്ര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പുതിമരിയിലാണ് കൊലപാതകം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് മഹാദേബ് ബിശ്വാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Man kills wife  dumps body in tea garden  skeleton recovered after 20 days  mahadeb suspected rina had an illicit relationship  arrested man killing wife suspecting fidelity  ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി  തേയിലത്തോട്ടത്തില്‍ തള്ളി  പശ്ചിമബംഗാളിലെ ഡാര്‍ജിലിങിലാണ് സംഭവം  യുവതിയുടെ ഭര്‍ത്താവ് അറസ്റ്റില്‍  മഹാദേബ് ബിശ്വാസ് കുറ്റം സമ്മതിച്ചു
man-kills-wife-dumps-body-in-tea-garden-skeleton-recovered-after-20-days

ഡാര്‍ജിലിങ്: ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി തേയിലത്തോട്ടത്തില്‍ തള്ളി. പശ്ചിമബംഗാളിലെ ഡാര്‍ജിലിങിലാണ് സംഭവം. ഭാര്യയുടെ സ്വഭാവശുദ്ധിയിലുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

സിലിഗുരിക്കടുത്തുള്ള ബഗ്ദോഗ്ര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പുതിമരിയിലാണ് കൊലപാതകം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് മഹാദേബ് ബിശ്വാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ റീന ബിശ്വാസിന് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

നവംബര്‍ പതിമൂന്നിനാണ് ഭാര്യയെ കൊലപ്പെടുത്തി തേയിലത്തോട്ടത്തില്‍ ഉപേക്ഷിച്ചത്. പിന്നീട് ഇയാള്‍ ഭാര്യയെ കാണാനില്ലെന്ന് കാട്ടി ബാഗ്ദോഗ്ര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. റീനയുടെ മാതാപിതാക്കള്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്ത് വന്നത്.

ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ഇയാള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചലില്‍ ത്രിഹാന തേയിലത്തോട്ടത്തിന്‍റെ വനമേഖലയില്‍ നിന്ന് ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി.

മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയ ആഭരണങ്ങള്‍ കുടുംബാംഗങ്ങളെ കാട്ടിയാണ് റീന തന്നെയാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

READ MORE:രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കൂടി; ഡല്‍ഹി പേടിപ്പിക്കും, കേരളം ഞെട്ടിക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.