ETV Bharat / bharat

പൂച്ചയെ മോഷ്‌ടിച്ചുവെന്ന് സംശയം; അയല്‍വാസിയുടെ 30 പ്രാവുകളെ കൊലപ്പെടുത്തി, കേസെടുത്ത് പൊലീസ്

author img

By

Published : Jan 20, 2023, 8:13 PM IST

പൂച്ചയെ അയല്‍വാസി കൊലപ്പെടുത്തി എന്ന് സംശയിച്ച ആബിദ് എന്ന വ്യക്തി അയല്‍വാസിയുടെ 78 പ്രാവുകളില്‍ 30 എണ്ണത്തിന് വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം, ആബിദിന്‍റെ പൂച്ച തിരിച്ചെത്തുകയും ചെയ്‌തു

man killed neighbours pigeon  suspecting he stole his cat  Shahjahanpur man killed pigeon  commits mischief by killing animals  man killed pigeon  latest news in uttar pradesh  latest national news  latest news today  പൂച്ചയെ മോഷ്‌ടിച്ചുവെന്ന് സംശയം  അയല്‍വാസിയുടെ 30 പ്രാവുകളെ കൊലപ്പെടുത്തി  പ്രാവുകളില്‍ 30 എണ്ണത്തിന് വിഷം നല്‍കി  തിനയില്‍ ആബിദ് വിഷം കലര്‍ത്തുകയായിരുന്നു  മൃഗങ്ങളെ കൊലപ്പെടുത്തുക  ഉത്തര്‍പ്രദേശ് ഏറ്റവും പുതിയ വാര്‍ത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
പൂച്ചയെ മോഷ്‌ടിച്ചുവെന്ന് സംശയം; അയല്‍വാസിയുടെ 30 പ്രാവുകളെ കൊലപ്പെടുത്തി, കേസെടുത്ത് പൊലീസ്

ഷാജഹാന്‍പൂര്‍(ഉത്തര്‍പ്രദേശ്): പൂച്ചയെ അയല്‍വാസി മോഷ്‌ടിച്ചുവെന്ന് സംശയിച്ച് അയല്‍വാസിയുടെ 30 പ്രാവുകളെ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ വ്യക്തിക്കെതിരെ കേസെടുത്ത് പൊലീസ്. ഉത്തര്‍പ്രദേശിലെ താനാ സദാര്‍ ബസാറില്‍ ചൊവ്വാഴ്‌ചയായിരുന്നു (17.01.2023) സംഭവം. വര്‍ഷങ്ങളായി പ്രാവിനെ പരിപാലിച്ചിരുന്ന വാരിസ് അലി എന്ന വ്യക്തിയുടെ പ്രാവുകളെയാണ് അയല്‍വാസിയായ ആബിദ് കൊലപ്പെടുത്തിയത്.

ആകെ 78 പ്രവാവുകളായിരുന്നു വാരിസ് അലിക്കുണ്ടായിരുന്നത്. തന്‍റെ പൂച്ചയെ വാരിസ് കൊന്നിരിക്കാമെന്ന സംശയത്തില്‍ പ്രാവിന് കൊടുക്കുവാനായി വച്ചിരുന്ന തിനയില്‍ (ഭക്ഷണം) ആബിദ് വിഷം കലര്‍ത്തുകയായിരുന്നു. സംഭവത്തിന് ശേഷം കാണാതായ പൂച്ച തിരിച്ചെത്തുകയും ചെയ്‌തു.

ആബിദടക്കം പ്രാവുകളെ കൊല്ലാന്‍ സഹായിച്ച മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു. ചത്ത പ്രാവുകളെ പോസ്‌റ്റ് മോര്‍ട്ടത്തിനയച്ചുവെന്ന് എഎസ്‌പി സജ്ഞയ് കുമാര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.