ETV Bharat / bharat

ഭൂമിയെ ചൊല്ലിയുള്ള തര്‍ക്കം; ബന്ധുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി, ശേഷം തലയുമായി സെല്‍ഫി

author img

By

Published : Dec 6, 2022, 11:41 AM IST

ഒരു തുണ്ടു ഭൂമിയ്‌ക്ക് വേണ്ടി ഇരു കുടുംബക്കാരും തമ്മില്‍ നീണ്ട നാളായി നിലനിന്ന പ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു

man beheads cousin  man beheads cousin and took selfie  selfie with severed head  land dispute  Kanu Munda murder  latest national news  latest news in jharkhand  ഭൂമിയെ ചൊല്ലിയുള്ള തര്‍ക്കം  ബന്ധുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി  തലയുമായി സെല്‍ഫി  നീണ്ട നാളായി നിലനിന്ന പ്രശ്‌നമാണ്  കാനു മുണ്ഡയുടെ കൊലപാതകം  ജാര്‍ഖണ്ഡ് ഏറ്റവും പുതിയ വാര്‍ത്ത  ഇനത്തെ പ്രധാന വാര്‍ത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത
ഭൂമിയെ ചൊല്ലിയുള്ള തര്‍ക്കം

കുന്തി (ജാര്‍ഖണ്ഡ്): സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അറുത്ത തലയുമായി സെല്‍ഫി എടുത്ത 20 വയസുകാരനും കൂട്ടാളികളും അറസ്‌റ്റില്‍. ജാര്‍ഖണ്ഡിലെ കുന്തി ജില്ലയില്‍ മുര്‍ഹു പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഡിസംബര്‍ ഒന്നിനായിരുന്നു സംഭവം. കൊലപ്പെട്ട കാനു മുണ്ഡയുടെ(24)യുടെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് പ്രതിയായ 20 വയസുകാരന്‍ സാഗര്‍ മുണ്ഡയുടെ ഭാര്യ അടക്കം ആറ് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

കുടുംബാംഗങ്ങള്‍ പാടത്ത് ജോലിയ്‌ക്കായി പോയതിനെ തുടര്‍ന്ന് കാനു വീട്ടില്‍ തനിച്ചായിരുന്നു. ജോലി കഴിഞ്ഞ് വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയ പിതാവിനോട് ബന്ധുവായ സാഗര്‍ മുണ്ഡയും സുഹൃത്തുക്കളും ചേര്‍ന്ന് കാനുവിനെ തട്ടികൊണ്ടുപോയി എന്ന് പ്രദേശവാസികള്‍ പറഞ്ഞു. എന്നാല്‍, ഏറെ തിരഞ്ഞിട്ടും കാനുവിനെ കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് മകന്‍റെ തിരോധാനത്തില്‍ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് കുന്തി സബ് ഡിവിഷണല്‍ പൊലീസ് ഉദ്യോഗസ്ഥനായ അമൃത് കുമാറിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഗുമാങ് ഗോപ്‌ല വനത്തിനുള്ളില്‍ നിന്ന് തലയില്ലാത്ത ഉടലും വനത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ ദുല്‍വ തുങ്‌രി പ്രദേശത്ത് നിന്ന് തലയും കണ്ടെത്തി. കൊലപാതകത്തിന് ശേഷം അറുത്ത തലയുമായി പ്രതികള്‍ സെല്‍ഫി എടുത്തിരുന്നു. കൊല്ലപ്പെട്ട കാനുവിന്‍റേതടക്കം അഞ്ച് മൊബൈല്‍ ഫോണുകളും രക്തക്കറ പുരണ്ട മൂര്‍ച്ചയേറിയ ആയുധങ്ങളും കോടാലിയും കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.

ഒരു തുണ്ടു ഭൂമിയ്‌ക്ക് വേണ്ടി ഇരു കുടുംബക്കാരും തമ്മില്‍ നീണ്ട നാളായി നിലനിന്ന പ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.