ETV Bharat / bharat

ഫെമി മാത്യു ആയി അനഘ മായ രവി; ക്യാരക്‌ടര്‍ പോസ്‌റ്ററുമായി മമ്മൂട്ടി

author img

By ETV Bharat Kerala Team

Published : Nov 16, 2023, 10:13 AM IST

Updated : Nov 16, 2023, 10:22 AM IST

Kaathal The Core Character poster  Character poster of Anagha Maya Ravi  Mammootty shared Kaathal The Core Character poster  Mammootty Kaathal The Core  ഫെമി മാത്യു ആയി അനഘ മായ രവി  ക്യാരക്‌ടര്‍ പോസ്‌റ്ററുമായി മമ്മൂട്ടി  Anagha Maya Ravi as Femi Mathew in Kaathal  കാതല്‍ ദി കോര്‍ ആദ്യ ക്യാരക്‌ടര്‍ പോസ്‌റ്റര്‍  അനഘയുടെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍  Kaathal The Core Release
Kaathal The Core Character poster of Anagha Maya Ravi

Anagha Maya Ravi as Femi Mathew in Kaathal: കാതല്‍ ദി കോര്‍ ആദ്യ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്ത്. മമ്മൂട്ടിയാണ് അനഘയുടെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് 'കാതല്‍ ദി കോര്‍' (Kaathal The Core). നവംബര്‍ 23 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത് (Kaathal The Core Release). റിലീസിനോടടുക്കുമ്പോള്‍ ചിത്രം വാര്‍ത്തകളിലും ഇടംപിടിക്കുകയാണ്. ചിത്രത്തിന്‍റെ ആദ്യ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

ചിത്രത്തിലെ അനഘ മായ രവിയുടെ ക്യാരക്‌ടകര്‍ പോസ്‌റ്ററാണ് പുറത്തുവിട്ടത് (Character poster of Anagha Maya Ravi in Kaathal). 'കാതല്‍ ദി കോറി'ല്‍ ഫെമി മാത്യു എന്ന കഥാപാത്രത്തെയാണ് അനഘ അവതരിപ്പിക്കുന്നത് (Anagha Maya Ravi as Femi Mathew). മമ്മൂട്ടി തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് അനഘയുടെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്തുവിട്ടത്.

  • " class="align-text-top noRightClick twitterSection" data="">

ജിയോ ബേബി സംവിധാനം ചെയ്‌ത ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം ജ്യോതികയാണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. അടുത്തിടെ സിനിമയുടെ ട്രെയിലര്‍ (Kaathal The Core Trailer) പുറത്തുവിട്ടിരുന്നു. മാത്യു ദേവസി എന്ന കഥാപാത്രത്തെ മമ്മൂട്ടിയും മാത്യു ദേവസിയുടെ ഭാര്യയായി ജ്യോതികയും അവതരിപ്പിക്കും. നേരത്തെ ചിത്രത്തിലെ 'എന്നും എന്‍ കാവല്‍' എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയും പുറത്തിറങ്ങിയിരുന്നു. ഗാനവും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

Also Read: 'എന്‍റെ ഹൃദയത്തില്‍ സ്‌പര്‍ശിച്ച കാതല്‍'; ജ്യോതികയുടെ കുറിപ്പ് വൈറല്‍

മമ്മൂട്ടി, ജ്യോതിക എന്നിവരെ കൂടാതെ ലാലു അലക്‌സ്‌, സുധി കോഴിക്കോട്, മുത്തുമണി, ആദര്‍ശ്‌ സുകുമാരന്‍, ചിന്നു ചാന്ദിനി, അനഘ അക്കു, ജോസി സിജോ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. പോള്‍സണ്‍ സ്‌കറിയ, ആദര്‍ശ്‌ സുകുമാരന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. സാലു കെ തോമസ് ഛായാഗ്രഹണവും ഫ്രാന്‍സിസ് ലൂയിസ് എഡിറ്റിങ്ങും നിര്‍വഹിച്ചു. മാത്യൂസ് പുളിക്കല്‍ ആണ് സംഗീതം. ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറെര്‍ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുക.

മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് സിനിമയുടെ നിര്‍മാണം. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത 'നന്‍പകല്‍ നേരത്ത് മയക്കം' ആണ് മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഒരുങ്ങിയ ആദ്യ ചിത്രം. 'റോഷാക്ക്', ഈ ബാനറില്‍ ഒരുങ്ങിയ രണ്ടാമത്തെ ചിത്രമാണ്.

അതേസമയം 'കണ്ണൂര്‍ സ്‌ക്വാഡ്' ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. 'കണ്ണൂര്‍ സ്‌ക്വാഡി'ന് മുമ്പായി 'ക്രിസ്‌റ്റഫര്‍', 'നന്‍പകല്‍ നേരത്ത് മയക്കം' എന്നിവയാണ് മമ്മൂട്ടിയുടേതായി തിയേറ്ററുകളില്‍ എത്തിയ മറ്റ് ചിത്രങ്ങള്‍. 'കണ്ണൂര്‍ സ്‌ക്വാഡ്' 100 കോടി ക്ലബിലും ഇടം പിടിച്ചിരുന്നു (Kannur Squad enters 100 crore club). സെപ്‌റ്റംബര്‍ 28ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം 35 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ആഗോളതലത്തില്‍ 100 കോടി രൂപ കലക്‌ട് ചെയ്‌തത്.

Also Read: സെഞ്ച്വറിയടിച്ച് കണ്ണൂര്‍ സ്‌ക്വാഡ്, മമ്മൂട്ടി ചിത്രം നൂറ് കോടി ക്ലബില്‍, ബോക്‌സോഫിസ് കുതിപ്പ് തുടര്‍ന്ന് സിനിമ

Last Updated :Nov 16, 2023, 10:22 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.