ETV Bharat / bharat

മഹാരാഷ്‌ട്രയില്‍ മെയ് 20 ന് ശേഷം കൊവിഷീല്‍ഡ് വാക്‌സിന്‍ എത്തും ; ആരോഗ്യ മന്ത്രി

author img

By

Published : Apr 27, 2021, 6:11 PM IST

മഹാരാഷ്‌ട്രയില്‍ മെയ് 20 ന് ശേഷം കൊവിഷീല്‍ഡ് വാക്‌സിന്‍ എത്തും ; ആരോഗ്യ മന്ത്രി മഹാരാഷ്‌ട്ര ആരോഗ്യ മന്ത്രി രാജേഷ് ടോപെ രാജേഷ് ടോപെ മഹാരാഷ്‌ട്ര മഹാരാഷ്‌ട്ര കൊവിഡ് കൊവിഡ് 19 കൊവിഷീല്‍ഡ് വാക്‌സിന്‍ കൊവിഷീല്‍ഡ് മഹാരാഷ്‌ട്രയില്‍ മെയ് 20 ന് ശേഷം കൊവിഷീല്‍ഡ് വാക്‌സിന്‍ എത്തും Maha may get supply of 'Covishield' only after May 20 Maharashtra Health Minister Rajesh Tope Rajesh Tope Maharashtra Maharashtra covid 19 covid 19
മഹാരാഷ്‌ട്രയില്‍ മെയ് 20 ന് ശേഷം കൊവിഷീല്‍ഡ് വാക്‌സിന്‍ എത്തും ; ആരോഗ്യ മന്ത്രി

മെയ് 20 ന് ശേഷം സംസ്ഥാനത്തിന് കൊവിഷീല്‍ഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചതായി ആരോഗ്യ മന്ത്രി രാജേഷ് ടോപെ

മുംബൈ: മഹാരാഷ്‌ട്രയില്‍ മെയ് 20 ന് ശേഷം കൊവിഷീല്‍ഡ് വാക്‌സിന്‍ എത്തുമെന്ന് ആരോഗ്യ മന്ത്രി രാജേഷ് ടോപെ. കൊവിഡ് വാക്‌സിനുകളുടെ ലഭ്യത ഇപ്പോഴും വെല്ലുവിളിയാണെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. മെയ് 20 ന് ശേഷം സംസ്ഥാനത്തിന് കൊവിഷീല്‍ഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചതായും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ 18 വയസിന് മുകളിലുള്ള പൗരന്മാര്‍ക്ക് മെയ് 1 മുതല്‍ വാക്‌സിനേഷന്‍ ആരംഭിക്കുമെന്നായിരുന്നു കേന്ദ്രം നേരത്തെ അറിയിച്ചിരുന്നത്. സംസ്ഥാനങ്ങള്‍ക്ക് കൊവിഷീല്‍ഡ് വാക്‌സിന് 400 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയുമാണ് സിറം ഇന്‍സ്റ്റ്യൂട്ട് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് കമ്പനി വികസിപ്പിച്ചെടുത്ത കൊവാക്‌സിന് സംസ്ഥാനങ്ങള്‍ക്ക് ഡോസിന് 600 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപയുമാണ് വില പ്രഖ്യാപിച്ചിരുന്നത്.

കൂടുതല്‍ വായനയ്‌ക്ക് ; സർക്കാർ ആശുപത്രികളിൽ കൊവാക്സിൻ ഒരു ഡോസിന് 600 രൂപ

എന്നാല്‍ വാക്‌സിന്‍ നിരക്ക് വര്‍ധനയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. തുടര്‍ന്ന് ഇരു കമ്പനികളോടും വില കുറക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. അതേ സമയം മഹാരാഷ്‌ട്രയില്‍ മാത്രം 18നും 44നും ഇടയിലുള്ള 5.71 കോടി ജനങ്ങള്‍ക്കായി 12 കോടി വാക്‌സിന്‍ വയലുകള്‍ ആവശ്യമാണെന്ന് ആരോഗ്യ മന്ത്രി രാജേഷ് ടോപെ പറഞ്ഞു.

മഹാരാഷ്‌ട്രയിലെ വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ഇരു കമ്പനികള്‍ക്കും സര്‍ക്കാര്‍ കത്തയച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. നിലവിലുള്ള വാക്‌സിന്‍ വിലയനുസരിച്ച് മഹാരാഷ്‌ട്രയിലെ 5.71 കോടി ജനങ്ങള്‍ക്കായി 7500 കോടിയോളം രൂപ വേണ്ടി വരുമെന്നും രാജേഷ് ടോപെ പറഞ്ഞു. ബുധനാഴ്‌ച ക്യാബിനറ്റ് യോഗം ചേരാനിരിക്കുകയാണ് സര്‍ക്കാര്‍.

Read More ; മഹാരാഷ്‌ട്രയിൽ 5.34 ലക്ഷം പേർ വാക്‌സിൻ സ്വീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.