ETV Bharat / bharat

മുംബൈ ഇരുട്ടിലായ പവര്‍കട്ടിന് പിന്നില്‍ ചൈനീസ് അട്ടിമറിയെന്ന് റിപ്പോര്‍ട്ട്; സൈബര്‍ വിഭാഗത്തോട് വിശദീകരണം തേടി സര്‍ക്കാര്‍

author img

By

Published : Mar 1, 2021, 4:55 PM IST

2020 ഒക്ടോബര്‍ 12നാണ് മുംബൈയില്‍ വ്യാപകമായി വൈദ്യുതി മുടങ്ങിയത്. വൈദ്യുതി മുടക്കത്തെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കി. ചൈനയാണ്‌ ഇതിന് പിന്നിലെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

മുംബൈ വൈദ്യുതി മുടക്കം  ഇന്ത്യ-ചൈന സംഘര്‍ഷം  മഹാരാഷ്ട്ര സൈബര്‍ വകുപ്പ്  മാല്‍വെയര്‍ ചൈന  india- china dispute  power outage attack  Mumbai power outrage  Maharashtra power outage
മുംബൈ വൈദ്യുതി മുടക്കത്തിന് പിന്നില്‍ ചൈനയെന്ന് റിപ്പോര്‍ട്ട്; സൈബര്‍ വകുപ്പിനോട്‌ വിശദീകരണം തേടി സര്‍ക്കാര്‍

മുംബൈ: കഴിഞ്ഞ ഒക്‌ടോബറില്‍ മുംബൈയിലുണ്ടായ വലിയ വൈദ്യുതി മുടക്കത്തിന് പിന്നില്‍ ചൈനീസ്‌ സൈബര്‍ ആക്രമണമാണെന്ന്‌ വിദേശ മാധ്യമ റിപ്പോര്‍ട്ട്. 2009 ല്‍ സ്ഥാപിതമായ യുഎസ്‌ ആസ്ഥാനമായ സൈബര്‍ സുരക്ഷ സ്ഥാപനം റെക്കോര്‍ഡഡ്‌ ഫ്യൂച്ചറാണ് മുംബൈയിലെ വൈദ്യുതി മുടക്കത്തിന് പിന്നില്‍ മാല്‍വെയറാണെന്ന് കണ്ടെത്തിയത്.

  • Maharashtra state government takes cognisance of a media report, claiming Mumbai power outage was a likely Chinese cyber attack. Home minister Anil Deshmukh seeks a report from the cyber department over it.

    — ANI (@ANI) March 1, 2021 " class="align-text-top noRightClick twitterSection" data=" ">

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം നില നിന്ന സാഹചര്യത്തില്‍ ചൈന ഇന്ത്യയിലുടനീളമുള്ള വൈദ്യുതി വിതരണ സംവിധാനത്തിലേക്ക് മാല്‍വെയര്‍ കയറ്റിവിട്ടായിരിക്കാം വൈദ്യതി മുടക്കിയതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്‌. വൈദ്യുതി മുടക്കത്തിന് പിന്നില്‍ മാല്‍വെയര്‍ ആക്രമണമാണെന്ന് മഹാരാഷ്ട്രയിലെ സൈബര്‍ വകുപ്പും കണ്ടെത്തിയതായി നവംബറില്‍ ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇക്കാര്യത്തില്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖ്‌ സൈബര്‍ വകുപ്പിനോട്‌ വിശദീകരണം തേടിയിട്ടുണ്ട്.

കൂടുതല്‍ വായനയ്‌ക്ക്‌: വൈദ്യുതി നിലച്ച് മുംബൈ; ട്രെയിൻ സർവീസുകൾ അടക്കം മുടങ്ങി

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 12ന് രാവിലെ 10 മണിയോടെ താനെയിലെ പഡ്‌ഗ ആസ്ഥാനമായ ലോഡ്‌ സിഡ്‌പാച്ച്‌ സെന്‍ററിലാണ് വൈദ്യുതി മുടക്കമുണ്ടായത്. മണിക്കൂറുകള്‍ക്ക്‌ ശേഷം ഉച്ചയോടെയാണ് വൈദ്യുതി വിതരണം സാധാരണ നിലയിലാക്കാന്‍ സാധിച്ചത്. മണിക്കൂറുകള്‍ നീണ്ടു നിന്ന വൈദ്യുതി തകരാര്‍, ട്രെയിനുകള്‍ റദ്ദാക്കാനും സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌ അടച്ചുപൂട്ടാനും വരെ കാരണമായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.