ETV Bharat / bharat

മതപരിവർത്തനം തടയാൻ നിയമവുമായി മധ്യപ്രദേശ്

author img

By

Published : Mar 8, 2021, 7:13 PM IST

Freedom of Religion Bill  MP Freedom of Religion Bill  Freedom of Religion Bill passed  Freedom of Religion Bill passed in MP  മതപരിവർത്തനം തടയാൻ നിയമവുമായി മധ്യപ്രദേശ്  മതപരിവർത്തന നിയമം  മധ്യപ്രദേശ് ഫ്രീഡം ഓഫ് റിലീജിയൻ ബിൽ  മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ  മധ്യപ്രദേശ് നിയമസഭ  മധ്യപ്രദേശ് മന്ത്രിസഭ
മതപരിവർത്തനം തടയാൻ നിയമവുമായി മധ്യപ്രദേശ്

ഫ്രീഡം ഓഫ് റിലീജിയൻ ബിൽ 2021 തിങ്കളാഴ്ചയാണ് മധ്യപ്രദേശ് നിയമസഭയിൽ പാസാക്കിയത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക മന്ത്രിസഭ യോഗത്തിൽ ബില്ലിന് അംഗീകാരം നൽകിയിരുന്നു.

ഭോപാൽ: വിവാഹത്തിലൂടെയും മറ്റു മാർഗങ്ങളിലൂടെയും നിർബന്ധിത മതപരിവർത്തനം തടയുന്ന നിയമം പാസാക്കി മധ്യപ്രദേശ് സർക്കാർ. തിങ്കളാഴ്ച ശബ്ദവോട്ടോടെയാണ് നിയമസഭ ബിൽ പാസാക്കിയത്. കഴിഞ്ഞ വർഷം ഡിസംബറിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക മന്ത്രിസഭ യോഗത്തിൽ ബില്ലിന് അംഗീകാരം നൽകിയിരുന്നു.

നിയമം ലംഘിക്കുന്നവർക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് സിക്ഷ,. മാർച്ച് ഒന്നിന് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ് ‘മധ്യപ്രദേശ് ഫ്രീഡം ഓഫ് റിലീജിയൻ ബിൽ 2021’ അവതരിപ്പിച്ചത്. 1968ലെ നിയമത്തിനു പകരം കൊണ്ടുവന്നതാണിത്.

മധ്യപ്രദേശിൽ നിർബന്ധിത മതപരിവർത്തനം ഞങ്ങൾ അനുവദിക്കില്ല. ബിൽ അനുസരിച്ച് 10 വർഷം വരെ തടവും കുറഞ്ഞത് 50,000 രൂപ പിഴയും ശിക്ഷയായി അനുഭവിക്കേണ്ടി വരും. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനം ചെയ്യുകയും വിവാഹം കഴിക്കുകയും ചെയ്ത നിരവധി സംഭവങ്ങൾ പുറത്ത് വന്നു. അതിനാലാണ് ഇത്തരം ഒരു നിയമം കൊണ്ടുവരുന്നതെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.

ആർക്കെങ്കിലും മതം മാറാൻ ആഗ്രഹമുണ്ടെങ്കിൽ 60 ദിവസം മുൻപ് ജില്ലാ ഭരണകൂടത്തിന് അപേക്ഷ നൽകണം. പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾ, പ്രായപൂർത്തിയാകാത്തവർ എന്നിവരെ മതം മാറ്റുന്നതിനു വിലക്കുണ്ട്. ഇത്തരം കേസുകൾക്ക് 3 മുതൽ 5 വർഷം വരെ തടവും 50,000 രൂപ പിഴയുമാണു ശിക്ഷ. കൂട്ട മതംമാറ്റം നടത്തിയാൽ 5 മുതൽ 10 വർഷം വരെ തടവും മിനിമം ഒരു ലക്ഷം രൂപ പിഴയുമാണു ശിക്ഷ.

ബിജെപി ഭരിക്കുന്ന ഉത്തർ പ്രദേശ്, മധ്യപ്രദേശ്, കർണാടക സംസ്ഥാനങ്ങളും മതപരിവർത്തനം തടയാനുദ്ദേശിച്ച് ‘ലൗ ജിഹാദ് നിയമം’ അടുത്തിടെ പാസാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.