ETV Bharat / bharat

ശശി തരൂരിന്‍റെ സംഘത്തിന് 'ഇരട്ട മുഖം'; അധ്യക്ഷ തെരഞ്ഞെടുപ്പിനിടെ നടന്ന സംഭവങ്ങള്‍ എണ്ണി പറഞ്ഞ് മധുസൂദന്‍ മിസ്‌ത്രി

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂരിന്‍റെ സംഘത്തിന് തെരഞ്ഞെടുപ്പ് സമിതിക്ക് മുന്നിലും മാധ്യമങ്ങള്‍ക്ക് മുന്നിലും രണ്ട് മുഖമായിരുന്നുവെന്ന് കുറ്റപ്പെടുത്തി തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്‌ത്രി

Madhusudan Mistry  Sasi Tharoor  Congress Presidential Poll  haroor team having two faces during the election  ശശി തരൂരിന്‍റെ സംഘത്തിന്  മധുസൂദന്‍ മിസ്‌ത്രി  കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസ്  തെരഞ്ഞെടുപ്പ് സമിതി  തെരഞ്ഞെടുപ്പ്  മാധ്യമങ്ങള്‍  തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍  ന്യൂഡല്‍ഹി  സല്‍മാന്‍ സോസിന്  മിസ്‌ത്രി
ശശി തരൂരിന്‍റെ സംഘത്തിന് 'ഇരട്ട മുഖം'; അധ്യക്ഷ തെരഞ്ഞെടുപ്പിനിടെ നടന്ന സംഭവങ്ങള്‍ എണ്ണി കുറ്റപ്പെടുത്തി മധുസൂദന്‍ മിസ്‌ത്രി
author img

By

Published : Oct 20, 2022, 9:16 PM IST

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂരിന്‍റെ സംഘത്തിന് ഇരട്ടമുഖമെന്ന് കുറ്റപ്പെടുത്തി ഇലക്ഷന്‍ അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്‌ത്രി. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് സമിതിക്ക് മുന്നിലും മാധ്യമങ്ങള്‍ക്ക് മുന്നിലും തരൂരിന്‍റെ ടീമിന് രണ്ട് മുഖമുണ്ടായിരുന്നതായാണ് മധുസൂദന്‍ മിസ്‌ത്രിയുടെ കുറ്റപ്പെടുത്തല്‍. അതേസമയം എഐസിസി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളും ക്രമക്കേടുകളും തള്ളുന്നതായും അദ്ദേഹം അറിയിച്ചു.

"എനിക്ക് മുന്നില്‍ നിങ്ങള്‍ക്ക് ഒരു മുഖമായിരുന്നുവെന്ന് പറയുന്നതില്‍ ഖേദമുണ്ട്. സംവദിച്ച വിഷയങ്ങളിലെല്ലാം ഞങ്ങളുടെ മറുപടികളിലും പ്രവര്‍ത്തനങ്ങളിലും നിങ്ങള്‍ സന്തുഷ്‌ടരായിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഈ ആരോപണങ്ങളെല്ലാം ഞങ്ങള്‍ക്ക് എതിരായി മാറി" എന്ന് തരൂരിന്‍റെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്‍റായ സല്‍മാന്‍ സോസിന് അയച്ച കത്തില്‍ അദ്ദേഹം അറിയിച്ചു. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് 'അതിഗുരുതരമായ ക്രമക്കേട്' എന്നതുള്‍പ്പടെ തരൂരിന്‍റെ സംഘത്തിന്‍റെ പരാതിയിലെല്ലാം തന്നെ തെരഞ്ഞെടുപ്പ് സമിതി സംതൃപ്‌തരായിരുന്നു. എന്നാല്‍ ഇവയെല്ലാം തന്നെ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് മുമ്പാണ് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തിയതെന്നും മിസ്‌ത്രി പറഞ്ഞു.

വേട്ടെണ്ണലിന്‍റെ തലേദിവസമാണ് ഉത്തര്‍പ്രദേശിലെ വേട്ടെടുപ്പില്‍ അതിഗുരുതര ക്രമക്കേട് നടന്നെന്ന് കാണിച്ച് തരൂര്‍ ക്യാമ്പ് തെരഞ്ഞെടുപ്പ് സമിതിക്ക് കത്തെഴുതിയത്. കൂടാതെ ഉത്തര്‍പ്രദേശിലെ മുഴുവന്‍ വോട്ടും അസാധുവാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പഞ്ചാബിലെയും തെലങ്കാനയിലെയും ഇലക്ഷന്‍ നടത്തിപ്പിലും 'സുപ്രധാന പ്രശ്‌നങ്ങള്‍' എന്ന രീതിയില്‍ വാദം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇത് ഉത്തര്‍പ്രദേശിലെ ഇലക്ഷന്‍ പ്രക്രിയ 'വിശ്വാസ്യതയും സത്യസന്ധതയില്ലാത്തതുമാക്കിയെന്നും' മിസ്‌ത്രി കത്തില്‍ അറിയിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

നിങ്ങള്‍ ചെറിയ കാര്യങ്ങളെ പര്‍വതീകരിച്ച് കാണിച്ചത് വഴി നിങ്ങളുടെ സ്ഥാനാര്‍ഥിക്കായുള്ളതും മൊത്തത്തിലുള്ളതുമായ പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ലെന്ന പ്രതീതിയുണ്ടാക്കി. സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക നല്‍കുന്നതിന് രണ്ട് ദിവസം മുമ്പ് തന്നെ എല്ലാ വോട്ടര്‍മാരുടെയും ഫോണ്‍ നമ്പര്‍ സഹിതമുള്ള പട്ടിക കൈമാറിയിരുന്നു. ഇതില്‍ 3,000 വോട്ടര്‍മാരുടെ ഫോണ്‍ നമ്പറുകള്‍ ലഭിച്ചില്ലെന്ന് നിങ്ങള്‍ മാധ്യമങ്ങള്‍ വഴി ആരോപണം ഉന്നയിച്ചു. എന്നാല്‍ നിങ്ങള്‍ക്കും ഖാര്‍ഗെക്കും ഒരുപോലെ ഏതാണ്ട് 9,400 പേരുടെയും ലഭ്യമായ ഫോണ്‍ നമ്പറുകള്‍ കൈമാറിയെന്നും മിസ്‌ത്രി കത്തില്‍ പറയുന്നു.

വോട്ടിംഗിന് ഒന്ന് എന്ന് കുറിക്കുന്നത് സീരിയല്‍ നമ്പറില്‍ ഒന്നാമതുള്ള ഖാര്‍ഗെക്ക് വോട്ട് നല്‍കണമെന്ന് നിര്‍ദേശിക്കുന്നത് പോലെയാണെന്ന് നിങ്ങള്‍ ആരോപിച്ചു. നിങ്ങളുടെ അപേക്ഷ പരിഗണിച്ച് ഇത് ടിക്ക് മാര്‍ക്കിലേക്ക് മാറ്റിയപ്പോള്‍, അതിനിടയില്‍ നിങ്ങള്‍ മാധ്യമങ്ങളിലേക്ക് പോയി ഇലക്ഷന്‍ അതോറിറ്റിക്ക് നിങ്ങള്‍ക്കെതിരെ ഗൂഡാലോചനകളുണെന്ന് അറിയിച്ചു. ഉത്തര്‍പ്രദേശിലെ വോട്ടിംഗ് പ്രക്രിയയില്‍ ആരോപണമുന്നയിച്ചതിന് പിന്നാലെ അന്വേഷണം നടത്തി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പരിസരത്ത് എഐസിസി സെക്രട്ടറിമാര്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇവര്‍ക്ക് പോളിംഗ് ബൂത്തിലേക്ക് പ്രവേശനം നല്‍കിയില്ലെന്നും അറിയിച്ചു.

എന്നാല്‍ തെരഞ്ഞെടുപ്പ് അതോറിറ്റി സുതാര്യമായ അന്വേഷണം നടത്തണമെന്നറിയിച്ചുള്ള തരൂരിന്‍റെ കത്ത് ഒക്‌ടോബര്‍ 18 ന് പൊതുമധ്യത്തിലെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഇലക്ഷന്‍ അതേറിറ്റിക്കയച്ച തികച്ചും ആഭ്യന്തരമായ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുവെന്നും മിസ്‌ത്രി സല്‍മാന്‍ സോസിനയച്ച കത്തില്‍ പറയുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.