ETV Bharat / bharat

രാഹുല്‍ ഗാന്ധിയുടെ മോദി-അദാനി പരാമര്‍ശം ലോക്‌സഭ രേഖകളില്‍ നിന്ന് നീക്കി ; സഭയില്‍ ജനാധിപത്യം കുഴിച്ചുമൂടപ്പെട്ടെന്ന് കോണ്‍ഗ്രസ്

author img

By

Published : Feb 8, 2023, 4:47 PM IST

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായി ഗൗതം അദാനിയും തമ്മില്‍ ബന്ധമുണ്ടെന്ന് ഇന്നലെ രാഹുല്‍ ഗാന്ധി പ്രസ്‌താവന നടത്തിയിരുന്നു. ബിജെപിയിലേക്ക് അദാനി എത്ര രൂപ നല്‍കി എന്നും കോണ്‍ഗ്രസ് എംപി ചോദിച്ചു. ഈ പരാമര്‍ശങ്ങളാണ് ലോക്‌സഭ രേഖകളില്‍ നിന്ന് നീക്കം ചെയ്‌തത്

Rahul Gandhi speech against PM Lok Sabha expunges  Rahul Gandhi s Modi Adani speech  Lok Sabha expunges Rahul Gandhi Speech  Rahul Gandhi speech against PM  മോദി  ലോക്‌സഭ  കോണ്‍ഗ്രസ്  രാഹുല്‍ ഗാന്ധി  പ്രധാനമന്ത്രി നരേന്ദ്ര മോദി  വ്യവസായി ഗൗതം അദാനി  ബിജെപി  BJP  രാഹുല്‍ ഗാന്ധിയുടെ മോദി അദാനി പരാമര്‍ശം  ജയറാം രമേശ്
രാഹുല്‍ ഗാന്ധി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വ്യവസായി ഗൗതം അദാനിക്കും എതിരെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ചൊവ്വാഴ്‌ച നടത്തിയ പരാമർശങ്ങള്‍ ലോക്‌സഭ രേഖകളിൽ നിന്ന് നീക്കി സ്‌പീക്കർ. രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയെടുക്കണമെന്നും ചില 'ആക്ഷേപകരമായ' പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുന്നതിനെ പിന്തുണയ്ക്ക‌ണമെന്നും പാർലമെന്‍ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി ആവശ്യപ്പെട്ടതിനെ തുടർന്നാണിത്.രാഹുല്‍ ഗാന്ധി തന്‍റെ ആരോപണങ്ങൾ സാധൂകരിക്കാത്തതിന്‍റെ അടിസ്ഥാനത്തിൽ സഭ രേഖകളില്‍ നിന്ന് പരാമര്‍ശം നീക്കിയതായി ബുധനാഴ്‌ച ഉച്ചയോടെ സ്‌പീക്കർ ഓം ബിർള അറിയിക്കുകയായിരുന്നു.

പാർലമെന്‍ററി നിയമങ്ങൾ അനുസരിച്ച് ഏതെങ്കിലും ലോക്‌സഭാംഗം ആർക്കെങ്കിലും എതിരെ ആരോപണങ്ങൾ ഉന്നയിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നോട്ടിസ് നൽകേണ്ടതുണ്ടെന്ന് ഇന്ന് ലോക്‌സഭ സമ്മേളിച്ചയുടൻ വിഷയം പരിഗണിച്ച് പ്രഹ്‌ളാദ് ജോഷി പറഞ്ഞു. 'കോൺഗ്രസ് നേതാവ് ഇന്നലെ ചില പരാമർശങ്ങൾ നടത്തി. അവ വളരെ ആക്ഷേപകരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളായിരുന്നു. അവ സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യുകയും അദ്ദേഹത്തിനെതിരെ നടപടിയെടുക്കുകയും വേണം' - ജോഷി സ്‌പീക്കർ ഓം ബിർളയോട് ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിക്കെതിരെ പ്രത്യേകാവകാശ പ്രമേയം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

  • With the expunging of @RahulGandhi's remarks on PM linked Adani MahaMegaScam, deMOcracy was cremated in the Lok Sabha. OM Shanti

    — Jairam Ramesh (@Jairam_Ramesh) February 8, 2023 " class="align-text-top noRightClick twitterSection" data=" ">

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയും തമ്മില്‍ ബന്ധമുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്‌താവന. പ്രധാനമന്ത്രിയും അദാനിയും വിമാനത്തില്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചത്. ബിജെപിയ്ക്ക്‌ അദാനി എത്ര പണം നല്‍കി എന്നും രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു.

അതേസമയം പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്‌ത് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കിയതോടെ ലോക്‌സഭയില്‍ ജനാധിപത്യം കുഴിച്ചുമൂടപ്പെട്ടുവെന്ന് കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍ ഇന്‍ ചാര്‍ജ് ജയറാം രമേശ് ട്വീറ്റ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.