ETV Bharat / bharat

മംഗളൂരുവില്‍ മണ്ണിടിച്ചില്‍; മൂന്ന് മലയാളികള്‍ മരിച്ചു

author img

By

Published : Jul 7, 2022, 12:18 PM IST

Updated : Jul 7, 2022, 12:39 PM IST

കനത്ത മഴയെ തുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു

മംഗളൂരു മണ്ണിടിച്ചില്‍  ദക്ഷിണ കന്നഡ മണ്ണിടിച്ചില്‍  കര്‍ണാടക മഴ പുതിയ വാര്‍ത്ത  മണ്ണിടിച്ചില്‍ മലയാളികള്‍ മരിച്ചു  മംഗളൂരു മണ്ണിടിച്ചില്‍ മരണം  landslide in karnataka  mangalore landslide  karnataka rain latest  landslide in dakshina kannada district  mangalore landslide keralites death
മംഗളൂരുവില്‍ മണ്ണിടിച്ചില്‍; മൂന്ന് മലയാളികള്‍ മരിച്ചു

മംഗളൂരു: കർണാടകയിലെ മംഗളൂരുവില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മൂന്ന് മലയാളികള്‍ മരിച്ചു. പാലക്കാട് സ്വദേശി ബിജു (45), കോട്ടയം സ്വദേശി ബാബു (46), ആലപ്പുഴ സ്വദേശി സന്തോഷ്‌ (46) എന്നിവരാണ് മരിച്ചത്. കണ്ണൂർ സ്വദേശി ജോണി (44) പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദക്ഷിണ കന്നഡ ജില്ലയിലെ ബന്ത്‌വാല്‍ താലൂക്കിലെ പഞ്ചിക്കല്ലിന് സമീപം മുക്കുടയിലാണ് സംഭവം. ബുധനാഴ്‌ച രാത്രി 8.45ഓടെയാണ് അപകടമുണ്ടായത്. ഇവര്‍ താമസിച്ചിരുന്ന ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിന്‍റെ ദൃശ്യങ്ങള്‍

ഹെൻ​റി കാര്‍ലോ എന്നയാളുടെ ഫാമില്‍ ജോലി ചെയ്‌തിരുന്നവരാണ് മരിച്ചത്. കാര്‍ലോയുടെ വീടിനോട് ചേര്‍ന്നുള്ള ഷെഡിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. അഞ്ച് മലയാളികളാണ് ഇവിടെ താമസിച്ചിരുന്നത്, സംഭവസമയത്ത് ഒരാള്‍ വീട്ടിലുണ്ടായിരുന്നില്ല.

നാല് പേരാണ് മണ്ണിനടിയില്‍പ്പെട്ടത്. ഒരാള്‍ സംഭവസ്ഥലത്ത് വച്ച് തല്‍ക്ഷണം മരിച്ചു. അഗ്നിശമനസേന എത്തി മൂന്ന് പേരെ രക്ഷിച്ചെങ്കിലും രണ്ട് പേര്‍ വ്യാഴാഴ്‌ച രാവിലെ മരണപ്പെടുകയായിരുന്നു.

Also read: മംഗളൂരുവിൽ കനത്ത മഴ ; എംഐടിഇ കോളജിന്‍റെ ചുറ്റുമതിൽ വീണ് 3 കാറുകൾ തകർന്നു

Last Updated :Jul 7, 2022, 12:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.