ETV Bharat / bharat

350 കോടിയുടെ ലഹരിമരുന്ന് വേട്ട; ഗുജറാത്തില്‍ ആറ് പാകിസ്ഥാന്‍ സ്വദേശികള്‍ പിടിയില്‍

author img

By

Published : Oct 8, 2022, 7:59 AM IST

ഗുജറാത്തിലെ കച്ച് തീരത്ത് നിന്നാണ് ഇന്ത്യന്‍ കോസ്‌റ്റ് ഗാര്‍ഡും ഭീകരവിരുദ്ധ സേനയും (ATS) ചേര്‍ന്ന് ലഹരിമരുന്ന് പിടികൂടിയത്

indian coast guard siezed drugs worth 350crore  indian coast guard siezed drugs from kutch  ats and indian coast guard siezed drugs  Kutch  gujarat latest news  ലഹരിമരുന്ന് വേട്ട  ഭീകരവിരുദ്ധ സേന  ഇന്ത്യന്‍ കോസ്‌റ്റ് ഗാര്‍ഡ്  കച്ച്  ഗുജറാത്ത് ലഹരിമരുന്ന് വേട്ട
350 കോടിയുടെ ലഹരിമരുന്ന് വേട്ട; ഗുജറാത്തില്‍ ആറ് പാകിസ്ഥാന്‍ സ്വദേശികള്‍ പിടിയില്‍

കച്ച്: ഗുജറാത്തിലെ കച്ച് തീരത്ത് വീണ്ടും ലഹരി മരുന്നുമായി ആറ് പാകിസ്ഥാന്‍ സ്വദേശികള്‍ പിടിയില്‍. ഇവരുടെ ബോട്ടില്‍ നിന്ന് 50 കിലോ ഗ്രാം മയക്കുമരുന്നാണ് പിടികൂടിയത്. ഇന്ത്യന്‍ കോസ്‌റ്റ് ഗാര്‍ഡും ഭീകരവിരുദ്ധ സേനയും (ATS) സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

വിപണിയില്‍ 350 കോടിയോളം രൂപ വിലവരുന്ന ലഹരിമരുന്നാണ് കച്ച് തീരത്ത് നിന്നും പിടികൂടിയത്. കൂടുതല്‍ അന്വേഷണത്തിന്‍റെ ഭാഗമായി കസ്‌റ്റഡിയിലെടുത്ത പ്രതികളെയും ബോട്ടും ജാഖൗ തുറമുഖത്തേക്ക് എത്തിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.