ETV Bharat / bharat

കെകെയ്‌ക്ക് ചുറ്റും ആരാധകര്‍ ഹോട്ടലില്‍ കൂട്ടംകൂടിയെന്ന് പൊലീസ്; അസ്വഭാവിക മരണത്തിന് കേസെടുത്തു

author img

By

Published : Jun 1, 2022, 2:45 PM IST

പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം മാത്രമേ മരണകാരണം കണ്ടെത്താന്‍ സാധിക്കുകയുള്ളൂവെന്ന് പൊലീസ്

Kolkata Police registers unnatural death case over KK's demise  singer kk death investigation  causes of kk death  കെകെ മരണത്തില്‍ പൊലീസിന്‍റെ അന്വേഷണം  കെകെ മരണകാരണം  കെകെയുടെ ആരാധകര്‍
കെകെയ്‌ക്ക് ചുറ്റും ആരാധകര്‍ ഹോട്ടലില്‍ കൂട്ടംകൂടിയെന്ന് പൊലീസ്; അസ്വഭാവിക മരണത്തിന് കേസെടുത്തു

കൊല്‍ക്കത്ത: മലയാളി ബോളിവുഡ് പിന്നണി ഗായകന്‍ കെകെ എന്നറിയപ്പെടുന്ന കൃഷ്‌ണകുമാര്‍ കുന്നത്ത് മരണപ്പെട്ടതില്‍ അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്‌ത് കൊല്‍ക്കത്ത പൊലീസ്. കൊല്‍ക്കത്തയിലെ ന്യൂമാര്‍ക്കറ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ്‌ എടുത്തത്. കെകെ താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടല്‍ ഈ പൊലീസ് സ്റ്റേഷന്‍റെ അധികാര പരിധിയിലാണ് വരുന്നത്.

കെകെയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പായി എന്താണ് സംഭവിച്ചത് എന്നറിയാനായി ഹോട്ടല്‍ ജീവനക്കാരുമായി തങ്ങള്‍ കാര്യങ്ങള്‍ തിരക്കുകയാണെന്നും ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ട് പേരെ ചോദ്യം ചെയ്‌തു. കൊല്‍ക്കത്തയിലെ നസ്‌റുല്‍ മഞ്ച ഓഡിറ്റോറിയത്തിലെ ഗാന പരിപാടിക്ക് ശേഷം ഹോട്ടലില്‍ തിരിച്ചെത്തിയ അദ്ദേഹത്തിന് ചുറ്റും ആരാധകര്‍ കൂട്ടംകൂടിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഏതാനും ആരാധകര്‍ക്ക് ഒപ്പം ഹോട്ടല്‍ ലോബിയില്‍ സെല്‍ഫി എടുത്തതിന് ശേഷം കെകെ മുകള്‍ നിലയിലുള്ള മുറിയിലേക്ക് പോവുകയായിരുന്നു. മുറിയിലേക്ക് പോവുന്ന വഴിയില്‍ അദ്ദേഹം തറയില്‍ കുഴഞ്ഞുവീണു. തുടര്‍ന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ കെകെ മരിച്ചെന്ന് ഡോക്‌ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയെന്നും പൊലീസ് പറഞ്ഞു. നെറ്റിയുടെ ഇടതുഭാഗത്തും അദ്ദേഹത്തിന്‍റെ ചുണ്ടിലും മുറിവുകള്‍ ഉണ്ട്. ഹൃദയസ്‌തംഭനമായിരിക്കാം മരണകാരണമെന്നാണ് ഡോക്‌ടര്‍മാര്‍ സംശയിക്കുന്നത്. പോസ്‌റ്റ്‌മോര്‍ട്ടം ഇന്ന്(1.06.2022) നടക്കും. മരണ കാരണം പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷമാണ് പറയാന്‍ സാധിക്കുക എന്ന് പൊലീസ് പറഞ്ഞു. കെകെയുടെ ഭാര്യ അദ്ദേഹത്തിന്‍റെ മൃതശരീരം സൂക്ഷിച്ച ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.