ETV Bharat / bharat

Kerala Rain| സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജില്ലകളിലെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍ അറിയാം

author img

By

Published : Jul 5, 2023, 9:28 AM IST

Updated : Jul 5, 2023, 1:04 PM IST

തിരുവനന്തപുരത്ത് നേരിയ തോതില്‍ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മഴ  കേരളത്തിൽ കനത്ത മഴ  Kerala Rain Update  മഴ മുന്നറിയിപ്പ്  13 ജില്ലകളിൽ മഴ അലർട്ട്  ഓറഞ്ച് അലർട്ട്  റെഡ് അലർട്ട്  Thiruvananthapuram rain warning  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  ന്യൂനമര്‍ദ്ദ പാത്തി  control room numbers
സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 13 ജില്ലകളില്‍ മഴ അലര്‍ട്ട്. 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കൊല്ലം ജില്ലയില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം ജില്ലയില്‍ പ്രത്യേക അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. തിരുവനന്തപുരത്ത് നേരിയ തോതില്‍ മഴ തുടരുമെന്ന മുന്നറിയിപ്പും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്നു.

കാലവര്‍ഷം ശക്തിപ്പെട്ട സാഹചര്യം കണക്കിലെടുത്ത് ഇന്ന് കാസര്‍കോട്, കണ്ണൂര്‍, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപകമായി പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കുമെങ്കിലും അവധി പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ ഇന്ന് ക്ലാസുകള്‍ ആരംഭിക്കില്ല.

കേരളം മുതല്‍ മഹാരാഷ്ട്ര വരെയുള്ള തീര മേഖലയില്‍ നിലനില്‍ക്കുന്ന മണ്‍സൂണ്‍ പാത്തി നിലവില്‍ അതിന്‍റെ സാധാരണ സ്ഥാനത്ത് നിന്നും തെക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ ന്യൂനമര്‍ദ്ദ പാത്തി പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്‍റെ മധ്യഭാഗത്തായും, ആന്‍ഡമാന്‍ കടലിന് മുകളിൽ ചക്രവാതചുഴികളും നിലനില്‍ക്കുന്നുണ്ട്.

ALSO READ : Idukki rain| ഇടുക്കിയിൽ ശക്‌തമായ മഴയും മൂടൽ മഞ്ഞും; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, രാത്രി യാത്രയ്‌ക്ക് നിരോധനം

ഇവയുടെ എല്ലാം പ്രഭാവത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസത്തേക്ക് മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. സംസ്ഥാന വ്യാപകമായി ഇന്ന് പുലര്‍ച്ചെ മുതല്‍ ശക്തമായ മഴ ലഭിക്കുന്നുണ്ട്. മലയോര മേഖലകളിലും മഴ സജീവമാണ്.

അതിതീവ്ര മഴയുടെ സാഹചര്യത്തില്‍ മലയോര മേഖലയില്‍ മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലിനും സാധ്യതയുമുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും അതീവ ജാഗ്രത വേണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്.

ജില്ലകളിലെ കണ്‍ട്രോള്‍ റൂം നമ്പരുകള്‍

  • തിരുവനന്തപുരം - 0471 2730067 (വാട്‌സ്ആപ്പ് - 9497711281)
  • കൊല്ലം - 0474 2794002 (വാട്‌സ്‌ആപ്പ് - 9447677800)
  • പത്തനംതിട്ട - 0468 2322515 (വാട്‌സ്‌ആപ്പ് - 8078808915)
  • ആലപ്പുഴ - 0477 2238630 (വാട്‌സ്‌ആപ്പ് - 9495003640)
  • കോട്ടയം - 0481 2565400 (വാട്‌സ്‌ആപ്പ് - 9446562236)
  • ഇടുക്കി - 0486 2233111 (വാട്‌സ്‌ആപ്പ് - 9383463036)
  • എറണാകുളം - 0484 2423513 (വാട്‌സ്‌ആപ്പ് - 9400021077)
  • തൃശൂര്‍ - 0487 2362424 (വാട്‌സ്‌ആപ്പ് - 9447074424)
  • പാലക്കാട് - 0491 2505309, 2505207 (വാട്‌സ്‌ആപ്പ് - 8921994727)
  • മലപ്പുറം - 0483 2736320 (വാട്‌സ്‌ആപ്പ് -9383464212)
  • കോഴിക്കോട് - 0495 2373902 (വാട്‌സ്‌ആപ്പ് - 9446538900)
  • വയനാട് - 04936 204151 (വാട്‌സ്‌ആപ്പ് - 8078409770)
  • കണ്ണൂര്‍ - 0497 2713266, 2700645 (വാട്‌സ്‌ആപ്പ് - 9446682300)
  • കാസര്‍കോട് - 0499 4257700 (വാട്‌സ്‌ആപ്പ് - 9446601700)
Last Updated :Jul 5, 2023, 1:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.