ETV Bharat / bharat

'മെറി ക്രിസ്‌മസ്' റിലീസ് തീയതി പുറത്ത് ; ആഘോഷമാക്കാന്‍ വിജയ് സേതുപതിയും കത്രീനയും

author img

By

Published : Jul 17, 2023, 2:59 PM IST

കത്രീന കൈഫും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന മെറി ക്രിസ്‌മസിന്‍റെ റിലീസ് തീയതി പുറത്ത്

Merry Christmas  Katrina Kaif Vijay Sethupathi starrer  Katrina Kaif  Vijay Sethupathi  Merry Christmas to hit screens on Dec 15  Merry Christmas to hit screens  കത്രീനയുടെയും വിജയ്‌യുടെയും മെറി ക്രിസ്‌മസ്  മെറി ക്രിസ്‌മസ് ഡിസംബറില്‍  മെറി ക്രിസ്‌മസ്  കത്രീന കൈഫും വിജയ് സേതുപതിയും  മെറി ക്രിസ്‌മസിന്‍റെ റിലീസ് തീയതി പുറത്ത്  മെറി ക്രിസ്‌മസിന്‍റെ റിലീസ് തീയതി  മെറി ക്രിസ്‌മസിന്‍റെ റിലീസ്  മെറി ക്രിസ്‌മസ് റിലീസ് തീയതി പുറത്ത്  കത്രീന കൈഫ്  വിജയ് സേതുപതി  കത്രീന  വിക്കി കൗശല്‍  കത്രീന കൈഫ് പിറന്നാള്‍
ക്രിസ്‌മസ് ആഘോഷിക്കാനൊരുങ്ങി കത്രീനയും വിജയ്‌ സേതുപതിയും; മെറി ക്രിസ്‌മസ് റിലീസ് തീയതി പുറത്ത്

മുംബൈ : ബോളിവുഡ് താര സുന്ദരി കത്രീന കൈഫും (Katrina Kaif) തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് സേതുപതിയും (Vijay Sethupathi) ഒന്നിച്ചെത്തുന്ന ചിത്രമാണ് 'മെറി ക്രിസ്‌മസ്'(Merry Christmas). 'മെറി ക്രിസ്‌മസി'ന്‍റെ റിലീസ് തീയതി (Merry Christmas release) പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. ഡിസംബര്‍ 15നാണ് ലോകമെങ്ങുമുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുക.

ശ്രീറാം രാഘവൻ സംവിധാനം ചെയ്യുന്ന സിനിമയില്‍ നിരവധി താരങ്ങള്‍ അണിനിരക്കും. 'അന്ധാധുൻ', 'ബദ്‌ലാപൂർ', 'ഏക് ഹൈസ്‌നാ തി' തുടങ്ങി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ശ്രീറാം രാഘവന്‍. ടിപ്‌സ് ഫിലിംസും മാച്ച്‌ബോക്‌സ് പിക്‌ചേഴ്‌സും ചേര്‍ന്ന് അവതരിപ്പിക്കുന്ന ചിത്രം ഒരേസമയം ഹിന്ദിയിലും തമിഴിലുമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

കത്രീന കൈഫ് ആണ് സോഷ്യല്‍ മീഡിയയിലൂടെ സിനിമയുടെ റിലീസ് വിവരം അറിയിച്ചിരിക്കുന്നത്. 'മെറി ക്രിസ്‌മസ് 2023 ഡിസംബർ 15ന് നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നു' -കത്രീന ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു. കുറിപ്പിനൊപ്പം സിനിമയുടെ ഒരു പുതിയ പോസ്‌റ്ററും പങ്കുവച്ചിട്ടുണ്ട്. വിജയ്‌ സേതുപതിയും കത്രീനയുമാണ് പോസ്‌റ്ററില്‍.

'മെറി ക്രിസ്‌മസി'ന്‍റെ ഹിന്ദി പതിപ്പിൽ സഞ്ജയ് കപൂർ (Sanjay Kapoor), വിനയ് പഥക് (Vinay Pathak), പ്രതിമ കണ്ണൻ (Pratima Kannan), ടിന്നു ആനന്ദ് (Tinnu Anand), എന്നിവർ അണിനിരക്കുമ്പോള്‍, സിനിമയുടെ തമിഴ് പതിപ്പില്‍ രാധിക ശരത്കുമാർ (Radhika Sarathkumar) ഷൺമുഖരാജ (Shanmugaraja) കെവിൻ ജയ് ബാബു (Kevin Jay Babu) രാജേഷ് വില്യംസ് (Rajesh Williams) എന്നിവരും അതേ വേഷങ്ങളില്‍ എത്തും.

രാധിക ആപ്‌തെ (Radhika Apte) അശ്വിനി കൽസേക്കർ (Ashwini Kalsekar) എന്നിവര്‍ ചിത്രത്തില്‍ അതിഥി വേഷങ്ങളിലും എത്തുന്നുണ്ട്. ബാലതാരമായി പരിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രമേഷ് തൗറാനി, ജയ തൗറാനി, സഞ്ജയ് റൗത്രയ്, കേവൽ ഗാർഗ് എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മാണം.

നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ പോസ്‌റ്ററും സോഷ്യല്‍ മീഡിയിയല്‍ ശ്രദ്ധ നേടിയിരുന്നു. കയ്യില്‍ വൈന്‍ ഗ്ലാസുകള്‍ പിടിച്ച് ആഹ്‌ളാദിച്ച് നില്‍ക്കുന്ന കത്രീനയുടെയും വിജയ്‌ സേതുപതിയുടെയും ചിത്രമാണ് പോസ്‌റ്ററിലുള്ളത്. കത്രീനയും വിജയ്‌ സേതുപതിയും ഇതാദ്യമായാണ് ഒരു സിനിമയ്‌ക്ക് വേണ്ടി ഒന്നിച്ചെത്തുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു (ജൂലൈ 16) കത്രീന കൈഫിന്‍റെ 40-ാം ജന്മദിനം (Katrina Kaif Birthday) നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്. ജന്മദിനത്തില്‍ ഭര്‍ത്താവ് വിക്കി കൗശലും കത്രീനയ്‌ക്ക് മനോഹരമായ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു.

Also Read: പാട്ടിന്‍റെ വരികള്‍ ഭാര്യ കത്രീനയ്‌ക്ക് സമര്‍പ്പിച്ച് വിക്കി കൗശല്‍; താരദമ്പതികളുടെ സ്‌നേഹപ്രകടനം സോഷ്യല്‍ മീഡിയയില്‍

കത്രീനയ്‌ക്കൊപ്പമുള്ള പ്രണയ നിമിഷങ്ങളായിരുന്നു വിക്കി കൗശല്‍ തന്‍റെ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചത്. കത്രീനയ്‌ക്കൊപ്പമുള്ള രണ്ട് റൊമാന്‍റിക് ചിത്രങ്ങളാണ് വിക്കി കൗശല്‍ പങ്കുവച്ചത്. 'നിന്‍റെ മാന്ത്രികതയില്‍... എല്ലാ ദിവസവും. ജന്മദിനാശംസകള്‍ എന്‍റെ പ്രിയേ!' - ഇങ്ങനെ കുറിച്ച് കൊണ്ടാണ് വിക്കി കൗശല്‍ പോസ്‌റ്റ് പങ്കുവച്ചത്. വിക്കി കൗശലിന്‍റെ ഈ പോസ്‌റ്റ് നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.