ETV Bharat / bharat

പാർലമെന്‍റ് കണ്ട്, പ്രമുഖരോട് സംസാരിച്ച് കശ്‌മീരില്‍ നിന്നുള്ള ആറ് വിദ്യാർഥിനികൾ

author img

By

Published : Apr 1, 2022, 10:50 PM IST

സ്വന്തം ജില്ലകളിൽ നിന്ന് ആദ്യമായിട്ടാണ് ഇവർ പുറത്ത് പോകുന്നത്. പാർലമെന്‍റ് ഉൾപ്പെടെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചതിൽ വിദ്യാർഥികൾ സന്തോഷം രേഖപ്പെടുത്തി. ഡൽഹി യാത്രയിൽ നിന്ന് ലഭിച്ച വിവരങ്ങൾ കോളജുകളിൽ പ്രചരിപ്പിക്കുമെന്നും മറ്റ് വിദ്യാർഥികളെ ബോധവത്കരിക്കുമെന്നും അവർ പറഞ്ഞു.

Six Kashmiri girl students joyous to visit Parliament, meet political bigwigs  NCW chief took them to Parliament and meet ministers  NCW chief also took them to various organisations  Girl students claim to have learnt useful information  പാർലമെന്‍റ് സന്ദർശനം കശ്‌മീരി വിദ്യാർഥിനികൾ  ദേശീയ വനിത കമ്മിഷൻ
പാർലമെന്‍റ് ഉൾപ്പെടെ സന്ദർശിച്ച് കശ്‌മീരിൽ നിന്നുള്ള ആറ് വിദ്യാർഥിനികൾ

ന്യൂഡൽഹി: ജമ്മു കശ്‌മീരിലെ തെരഞ്ഞെടുത്ത ആറ് വിദ്യാര്‍ഥിനികൾക്ക് പാർലമെന്‍റ് അടക്കമുള്ള ന്യൂഡല്‍ഹിയിലെ പ്രധാന കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കി ദേശീയ വനിത കമ്മിഷൻ. സര്‍ക്കാറിന്‍റേയും സര്‍ക്കാര്‍ ഓഫിസുകളുടേയും പ്രവര്‍ത്തനവും രീതികളും മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി. ജമ്മു കശ്‌മീരിലെ വിവിധ ജില്ലകളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാമനിർദ്ദേശം ചെയ്ത ഈ പെൺകുട്ടികൾ വനിത ശിശു വികസന മന്ത്രി സ്‌മൃതി ഇറാനി, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ എന്നിവരെയും സന്ദർശിച്ചു.

ദേശീയ വനിത കമ്മിഷന്‍റെ പ്രധാന പ്രവർത്തന മേഖലകളെ കുറിച്ച് കമ്മിഷൻ പെൺകുട്ടികളെ ബോധ്യപ്പെടുത്തി. കൂടാതെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ, ദേശീയ പട്ടികജാതി കമ്മിഷൻ, ദേശീയ ന്യൂനപക്ഷ കമ്മിഷൻ, പട്ടികവർഗ ദേശീയ കമ്മിഷൻ എന്നിവയുൾപ്പെടെ വിവിധ കമ്മിഷൻ ഓഫീസുകളും വിദ്യാർഥിനികൾ സന്ദർശിച്ചു. സ്വന്തം ജില്ലകളിൽ നിന്ന് ആദ്യമായിട്ടാണ് ഇവർ പുറത്ത് പോകുന്നത്.

പാർലമെന്‍റ് ഉൾപ്പെടെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചതിൽ വിദ്യാർഥികൾ സന്തോഷം രേഖപ്പെടുത്തി. ഡൽഹി യാത്രയിൽ നിന്ന് ലഭിച്ച വിവരങ്ങൾ കോളജുകളിൽ പ്രചരിപ്പിക്കുമെന്നും മറ്റ് വിദ്യാർഥികളെ ബോധവത്കരിക്കുമെന്നും അവർ പറഞ്ഞു.

Also Read: പ്രധാനമന്ത്രിക്ക് വധഭീഷണി; ഭീഷണി സന്ദേശം ലഭിച്ചത് എൻഐഎ ഓഫിസിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.